കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം വഴിമുട്ടിയ വിദ്യാർത്ഥികളെ ചേർത്ത് നിർത്തി മമ്മൂട്ടി; വീട്ടിൽ സ്മാർട്ട് ഫോൺ വെറുതെ കിടക്കുന്നുണ്ടോ? എങ്കിൽ ചെയ്യേണ്ടത് ഇതാണ്!
കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം വഴിമുട്ടിയ വിദ്യാർത്ഥികളെ ചേർത്ത് നിർത്തി മമ്മൂട്ടി; വീട്ടിൽ സ്മാർട്ട് ഫോൺ വെറുതെ കിടക്കുന്നുണ്ടോ? എങ്കിൽ ചെയ്യേണ്ടത് ഇതാണ്!
കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം വഴിമുട്ടിയ വിദ്യാർത്ഥികളെ ചേർത്ത് നിർത്തി മമ്മൂട്ടി; വീട്ടിൽ സ്മാർട്ട് ഫോൺ വെറുതെ കിടക്കുന്നുണ്ടോ? എങ്കിൽ ചെയ്യേണ്ടത് ഇതാണ്!
സ്മാർട്ട് ഫോൺ ഇല്ലെന്ന ഒറ്റക്കാരണത്താൽ കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം വഴിമുട്ടിയ വിദ്യാർത്ഥികലെ ചേർത്ത് നിർത്തി മമ്മൂട്ടി. സംസ്ഥാനത്ത് നിർധന വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ എത്തിക്കാൻ നൂതന പദ്ധതിയുമായിട്ടാണ് താരം എത്തിയത്
വീടുകളിൽ വെറുതെയിരിക്കുന്ന ഉപയോഗ യോഗ്യമായ മൊബൈലുകൾ ഇത്തരം കുട്ടികൾക്ക് കൈമാറാണമെന്ന അഭ്യർത്ഥനയുമായാണ് “വിദ്യാമൃതം” എന്ന പേരിലുള്ള പദ്ധതി മമ്മൂട്ടി പ്രഖ്യാപിച്ചു. തന്റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയുള്ള പദ്ധതിയുടെ വിശദാംശങ്ങൾ ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്.
“സ്മാർട്ട് ഫോൺ ഇല്ല എന്ന ഒറ്റക്കാരണത്താൽ പഠിക്കാൻ പറ്റാത്ത എത്രയോ കുഞ്ഞുങ്ങൾ ഉണ്ടാവും. നിങ്ങളുടെ വീട്ടിൽ ഉള്ള ഉപയോഗയുക്തവും എന്നാൽ ഇപ്പോൾ ഉപയോഗിക്കാത്തതുമായ സ്മാർട്ട് ഫോൺ, ടാബ്ലറ്റ്, ലാപ്ടോപ് എന്നിവ അവർക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും അത് ഞങ്ങളെ ഏൽപ്പിക്കാം, അർഹതപ്പെട്ട കൈകളിൽ അത് എത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു.”മമ്മൂട്ടി പറഞ്ഞു.
സ്മാർട്ട് ഫോൺ, ലാപ്ടോപ് തുടങ്ങി ഓൺലൈൻ വിദ്യാഭ്യാസത്തിനു സഹായകമായ കരമായ ഉപകരണങ്ങൾ സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ അത് ഒരു കവറിലക്കി തൊട്ടടുത്തുള്ള “സ്പീഡ് ആൻഡ് സേഫ് ” കൊറിയർ ഓഫീസിൽ എത്തിച്ചാൽ മാത്രം മതി. കൊറിയർ ഓഫീസിൽ ഒരു ഡിക്ലറേഷൻ കൂടി കൊടുത്തുകഴിഞ്ഞാൽ ദാതാവിന് സൗജന്യമായി മൊബൈൽ കെയർ ആൻഡ് ഷെയർ ഓഫീസിലേക്ക് അയക്കാവുന്നതാണ്. അവിടെ ലഭിക്കുന്ന മൊബൈലുകൾ മുൻഗണനാക്രമത്തിൽ കുട്ടികൾക്ക് എത്തിച്ചു കൊടുക്കും.
പദ്ധതിക്ക് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റര്ണഷാനലിന്റെ പിന്തുണയുമുണ്ട്. കൊറിയർ ഓഫീസിൽ ബന്ധപ്പെടാൻ ബുദ്ധിമുട്ട് ഉള്ളവർക്കും ആരോഗ്യ പ്രശ്നം ഉള്ള ദാതാക്കളേയും ഫാൻസ് അംഗങ്ങൾ സഹായിക്കും. അവർ പ്രസ്തുത വീടുകളിൽ എത്തി ഉപകരണങ്ങൾ ശേഖരിച്ചു തുടർ നടപടികൾക്ക് സഹായിക്കും. ലഭിക്കുന്ന മൊബൈല്കൾക്ക് കൃത്യമായി രസീത് എത്തിച്ചു കൊടുക്കാനുള്ള സംവിധാനങ്ങളും ഏർപ്പാട് ചെയ്തിട്ടുണ്ട്. പദ്ധതിയിൽ പങ്കെടുക്കനോ സംശയങ്ങൾക്കോ അനൂപ് +919961900522, അരുൺ +917034634369, ഷാനവാസ് +919447991144, വിനോദ്+919446877131, അൻഷാദ് +918891155911, ഹമീദ് +919946300800 എന്നിവരെ എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാം.
ആദിവാസി മേഖലകളിൽ നിന്നും നിർദ്ധന കുടുംബങ്ങളിൽ നിന്നുമായി നൂറു കണക്കിന് അഭ്യർത്ഥനകൾ ഇതിനോടകം കെയർ ആൻഡ് ഷെയറിനു ലഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് അടിയന്തിര പ്രാധാന്യത്തോടെ ഈ പദ്ധതി നടപ്പാക്കുന്നത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...