
News
ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ കന്നഡ നടൻ സഞ്ചാരി വിജയ് വാഹനാപകടത്തിൽ മരിച്ചു
ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ കന്നഡ നടൻ സഞ്ചാരി വിജയ് വാഹനാപകടത്തിൽ മരിച്ചു
Published on

ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ കന്നഡ നടൻ സഞ്ചാരി വിജയ് അന്തരിച്ചു. 38 വയസ്സായിരുന്നു. വാഹനാപകടത്തെ തുടര്ന്ന് അതീവ ഗുരുതരാവസ്ഥയിൽ ചിത്സയിലായിരുന്നു. ബെംഗളുരു എൽ ആൻഡ് ടി സൗത്ത് സിറ്റിയിലെ ജെപി നഗർ സെവൻത് ഫേസിൽ വെച്ച് ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്.
തലച്ചോറിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകായിരുന്നു. അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നടൻ കിച്ചാ സുദീപാണ് വിജയിയുടെ മരണം സ്ഥിരീകരിച്ച് സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
ബെംഗളുരു എൽ ആൻഡ് ടി സൗത്ത് സിറ്റിയിലെ ജെപി നഗർ സെവൻത് ഫേസിൽ വെച്ചാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്. ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് റോഡിൽ തെന്നിമാറിയതോടെയാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്ട്ട്ചെയ്തിട്ടുള്ളത്.
ബൈക്ക് ഓടിച്ചിരുന്ന വിജയ്യുടെ സുഹൃത്ത് നവീനും(42) ആശുപത്രിയിലാണ്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്.
2015-ൽ നാനു അവനല്ല എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുള്ളയാളാണ് വിജയ്. അടുത്തിടെ ആക്ട് 1978 എന്ന സിനിമയാണ് വിജയിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്.
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരത്തെ പ്രശാന്ത് നഗറിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കിളിമാനൂർ പാപ്പാല ജുമാ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...