
News
ആരും തന്നെ സിനിമാതാരമായി കാണല്ലേ…. കോവിഡ് പോരാളിയായി നടൻ ലുക്മാൻ; കയ്യടിച്ച് സോഷ്യൽ മീഡിയ
ആരും തന്നെ സിനിമാതാരമായി കാണല്ലേ…. കോവിഡ് പോരാളിയായി നടൻ ലുക്മാൻ; കയ്യടിച്ച് സോഷ്യൽ മീഡിയ
Published on

പല കോണുകളിൽ നിന്നും മികച്ച പ്രതികരണം നേടിയ ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത ‘ഓപ്പറേഷൻ ജാവ’. സിനിമയുടെ അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും അഭിനന്ദിച്ചുകൊണ്ട് നിരവധി സിനിമ താരങ്ങളാണ് എത്തിയത്.
സൈബർ സെല്ലിൽ സ്വന്തം ജീവൻപോലും പണയംവെച്ച് ജോലിചെയ്ത ആ രണ്ട് കഥാപാത്രങ്ങളെ പ്രേക്ഷകർ അങ്ങനെയൊന്നും മറക്കാനിടയില്ല.
നടൻ ലുക്മാനും ബാലുവർഗീസുമാണ് ആ കഥാപാത്രത്തെ മികവുറ്റതാക്കിയത്. കോവിഡിന്റെ രണ്ടാംതരംഗത്തിൽ സിനിമാതാരത്തിന്റെ പകിട്ടെല്ലാം മാറ്റിവെച്ച് സ്വന്തം നാട്ടിലെ കോവിഡ് പോരാളിയാവുകയാണ് നടൻ ലുക്മാൻ
സ്വന്തം വാർഡിലും തൊട്ടടുത്ത വാർഡിലും രോഗംമൂലം വലയുന്നവർക്ക് മരുന്നും ഭക്ഷണവും എത്തിക്കുക, വീടുകളിൽ അണുനശീകരണം നടത്തുക, പട്ടിണിയിലായവർക്ക് ഭക്ഷണകിറ്റ് എത്തിക്കുക എന്നിവയെല്ലാം ലുക്മാന്റെ നേതൃത്വത്തിൽ നടക്കുന്നു.
വാർഡിലെ ആർ.ആർ.ടി.യായി കോവിഡിന്റെ ദുരിതം പേറുന്നവർക്ക് സഹായമെത്തിക്കാനായി സ്വന്തം ക്ലബ്ബായ സൂര്യയിലെ കൂട്ടുകാർക്കൊപ്പമുള്ള ഓട്ടത്തിൽ ആരും തന്നെ സിനിമാതാരമായി കാണല്ലേ എന്നാണ് ഈ യുവാവിന്റെ അഭ്യർഥന.
ആലങ്കോട് ഗ്രാമപ്പഞ്ചായത്തിലെ ഉദിനുപ്പറമ്പ് കൊളാടിക്കൽ അവറാന്റെയും ഹലീമയുടെയും മകനാണ് 30 കാരനായ ലുക്മാൻ. ക്ലബ്ബിന്റെ വാട്സാപ്പ് വഴി പ്രവാസി സുഹൃത്തുക്കളിൽ നിന്നടക്കം പണം ശേഖരിച്ചാണ് കഷ്ടപ്പെടുന്ന പലർക്കും ആരുംകാണാതെ ഇവർ കിറ്റുകൾ എത്തിക്കുന്നത്. എൻജിനിയറിങ് പഠനം പൂർത്തിയാക്കിയതിനുശേഷമാണ് സിനിമാ മേഖലയിലെത്തിയത്. പുറത്തിറങ്ങാനിരിക്കുന്ന ആനപ്പറമ്പിലെ ആറാട്ട്, വേൾഡ് കപ്പ്, നാരദൻ തുടങ്ങിയ സിനിമകളുടെ ജോലികൾ തീർത്താണ് ലുക്മാൻ ജനസേവനത്തിനിറങ്ങിയത്.
സപ്തമശ്രീതസ്കര, കെ.എൽ.10, സുഡാനി ഫ്രം നൈജീരിയ, ഗോദ, അജഗജാന്തരം, ഓപ്പറേഷൻ ജാവ തുടങ്ങി സിനിമകളിലൂടെയാണ് ലുക്മാൻ പ്രേക്ഷക ശ്രദ്ധ നേടിയത്
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികര്ത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...