ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. ദേവയും കണ്മണിയുമായി സൂരജ് സണ്ണും മനീഷയും മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ ആരാധകർ അത്ര ആവേശത്തോടെയായിരുന്നു സീരിയലിനെ സ്വീകരിച്ചത്.
എന്നാൽ ദേവയായി എത്തിയ സൂരജ് ആരോഗ്യ പ്രശ്നങ്ങളാൽ പരമ്പരയിൽ നിന്നും പിന്മാറിയതോടെ ആരാധകർ അകെ നിരാശയിലായി. ശാരീരികമായ പ്രശ്നങ്ങളെത്തുടര്‍ന്ന് സൂരജ് പരമ്പരയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. ഇതിന് ശേഷമായാണ് ലക്ജിത് സൈനി സീരിയലിലേക്ക് എത്തിയത്. പുതിയ ദേവ വന്നതില്‍ ആരാധകര്‍ അത്ര തൃപ്തരല്ല.
എന്നാൽ, കാഞ്ഞങ്ങാട് സ്വദേശിയായ ലക്ജിത് സൈനിയായിരുന്നു ദേവയാവാനായി എത്തിയത്. അഭിനയമോഹവുമായി നടന്നിരുന്ന ലക്ജിതിന് ലഭിച്ച മികച്ച അവസരം കൂടിയാണിത്. തന്നേയും പ്രേക്ഷകര്‍ അംഗീകരിക്കുമെന്നുള്ള പ്രതീക്ഷയിലാണ് താരം. കാഴ്ചയില്‍ സൂരജിനെ പോലെ തന്നെയുണ്ട് ലക്ജിതും.
അതിനിടയില്‍ കഥയും വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പുതിയ ദേവ വന്നതോടെ ദേവമണി പ്രണയവും റൊമാന്റിക് നിമിഷങ്ങളും കൂടിയല്ലോയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. മധുവിധുവും ആദ്യരാത്രിയുമൊക്കെ ആഘോഷിക്കുന്നതിനിടയിലെ വിശേഷങ്ങളാണ് ഇപ്പോള്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. മനീഷയും ലക്ജിതും തമ്മിലുള്ള കെമിസ്ട്രി കൊള്ളാമെന്നായിരുന്നു ഒരുവിഭാഗം പറഞ്ഞത്. മറുവിഭാഗമാവട്ടെ സൂരജിന്റെ അത്ര പോരെന്ന വിലയിരുത്തലുകളിലുമാണ്.
ദേവയും കണ്മണിയും വീട്ടില്‍ നിന്നും മാറി തങ്ങളുടേതായ സ്വകാര്യനിമിഷങ്ങള്‍ ആസ്വദിക്കുകയായിരുന്നു. വലിയ വീട്ടില്‍ വെച്ച് നടക്കാതെ പോയ ആദ്യരാത്രി സഫലമാക്കുകയായിരുന്നു ദേവ. അപ്രതീക്ഷിത പ്രതിസന്ധിയില്‍ ആകെ തകര്‍ന്നിരിക്കുകയാണ് ദേവയുടെ അച്ഛന്. ഇതേക്കുറിച്ച് മക്കളും മരുമക്കളും ചോദിച്ചുവെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.
സൂരജ് ദേവയെ അവതരിപ്പിച്ചിരുന്ന സമയത്ത് ഇങ്ങനെയായിരുന്നില്ലല്ലോ കാര്യങ്ങള്‍, എന്നും പ്രശ്നങ്ങളായിരുന്നുവല്ലോയെന്നായിരുന്നു പ്രമോ കണ്ട ആരാധകര്‍ പറഞ്ഞത്. കണ്മണിയും ദേവയും തമ്മിലുള്ള പ്രണയനിമിഷങ്ങള്‍ കാണാന്‍ ഞങ്ങളും ആഗ്രഹിച്ചിരുന്നു. എന്നാല്‍ സൂരജ് മാറിയതിന് ശേഷം അത് കാണാന്‍ ഇഷ്ടമില്ലെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...