നിരവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീന. ഇപ്പോഴും മലയാളത്തിലുള്‍പ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങി നില്‍ക്കുകയാണ് നടി. ബാലതാരമായി സിനിമയില്‍ എത്തിയ മീന നായികയായി പ്രേക്ഷക മനസുകള്‍ കീഴടക്കുകയായിരുന്നു. രജനികാന്തിന്റെയും ശിവകുമറിന്റെയും മകളായി സിനിമ തുടങ്ങിയ മീന പിന്നീട് രജനിയുടെ തന്നെ നായികയായി എത്തി. തെന്നിന്ത്യന്‍ സിനിമകളിലെ മിക്ക സൂപ്പര്‍ സ്റ്റാറുകളുടെയും നായികയായി തിളങ്ങി നില്ക്കുന്ന മീന സിനിമാ ലോകത്ത് തന്റേതായ ഒരിടം സ്വന്തമാക്കിയിട്ടുണ്ട്. വിവാഹത്തിന് ശേഷവും സിനിമയില്‍ സജീവമായി നില്ക്കുന്ന മീനയെ തേടിയെത്തിയത് നായിക വേഷങ്ങള്‍ തന്നെയായിരുന്നു.
മീന ഏറെ ശ്രദ്ധിക്കപ്പെടുനന്ത് സാന്ത്വനം എന്ന സിനിമയിലൂടെയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം വര്‍ണ്ണപ്പകിട്ട് സൂപ്പര്‍ ഹിറ്റ് ആയതോടു കൂടി മീനയുടെ താരമൂല്യം മലയാള സിനിമയില്‍ ഉയരുകയായിരുന്നു. തുടര്‍ന്ന് മമ്മൂട്ടി, മോഹന്‍ ലാല്‍, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസന് തുടങ്ങിയ മുന്‍നിര നായകന്മാരുടെ കൂടെ അഭിനയിക്കാനുള്ള അവസരങ്ങള്‍ മീനയെ തേടി. തെന്നിന്ത്യന്‍ സിനിമയുടെ എവര്‍ഗ്രീന്‍ നായികയായി തിളങ്ങുന്ന മീനയ്ക്ക് നെഗറ്റീവ് റോളുകള്‍ ചെയ്യാനാണ് ആഗ്രഹം എന്നാണ് പറയുന്നത്. അതേസമയം, ഒരുകാലത്ത് ഓടി നടന്ന് സിനിമകള്‍ ചെയ്തുകൊണ്ടിരുന്ന മീന തനിക്ക് നഷ്ടപ്പെട്ട കഥാപാത്രത്തെ കുറിച്ചും മീന മനസ്സു തുറക്കുന്നു.
മോഹന്‍ലാലും മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായ ഹരികൃഷ്ണന്‍സില്‍ ആദ്യം നായികയായി വിളിച്ചിരുന്നത് മീനയെ ആയിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്നം കൊണ്ട് ഈ സിനിമ ചെയ്യാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. അത് ഇന്നും വേദനയോടെയാണ് താരം ഓര്‍ക്കുന്നത്. 1998ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സ് എന്ന ചിത്രം തിയേറ്ററുകളില്‍ നിന്നും ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയത്. ഹരിയും കൃഷ്ണനുമായി മോഹന്‍ലാലും മമ്മൂട്ടിയും മല്‍സരിച്ചഭിനയിച്ചപ്പോള്‍ മീനയെ തേടിയെത്തിയ കഥാപാത്രത്തെ അവതരിപ്പിച്ചത് ജൂഹി ചൗള ആയിരുന്നു. നടിയുടെ പ്രകടനവും ഏറെ ശ്രദ്ധ പിടിച്ചു പറ്റി.
ഇന്നും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കാറുളളത്. ഒചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രണവം ആര്‍ട്സിന്റെ ബാനറില്‍ മോഹന്‍ലാല്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. സിനിമ ആ വര്‍ഷം എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായും മാറിയിരുന്നു. കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തി. ഹരികൃഷ്ണന്‍സ് പിന്നീട് തമിഴിലേക്കും മൊഴി മാറ്റിയിരുന്നു. ഹരികൃഷ്ണന്‍സിലെ ഇരട്ട ക്ലൈമാക്സ് പിന്നീട് വലിയ ചര്‍ച്ചാ വിഷമായി മാറി.
മമ്മൂട്ടി, മോഹന്‍ലാല്‍ ആരാധകരെ ഒരേപോലെ സംതൃപ്തിപ്പെടുത്താന്‍ രണ്ട് പേര്‍ക്കും ജൂഹി ചൗളയെ കിട്ടുന്ന രീതിയില്‍ ഇരട്ട ക്ലൈമാക്സാണ് ഫാസില്‍ ചിത്രീകരിച്ചത്. നായികയായ ജൂഹി ചൗള ആരുടെ പ്രണയം സ്വീകരിക്കും എന്നതായിരുന്നു ഹരികൃഷ്ണന്‍സിലെ ക്ലൈമാക്സ്. ഇത് ചില തിയ്യേറ്ററുകളില്‍ സിനിമ കണ്ടവര്‍ മോഹന്‍ലാലിന് ജൂഹിയെ ലഭിക്കുന്നതായി കണ്ടു. മറ്റ് ചില തിയേറ്ററുകളില്‍ മമ്മൂട്ടിക്ക് ജൂഹിയെ ലഭിക്കുന്നതായും കാണിച്ചു. അതേസമയം സെന്‍സര്‍ ബോര്‍ഡിന് അയച്ച കോപ്പിയില്‍ മോഹന്‍ലാലിന് നായികയെ ലഭിക്കുന്നതാണ് അണിയറ പ്രവര്‍ത്തകര്‍ അയച്ചത്. മൊത്തം 32 പ്രിന്റുകളായിരുന്നു അന്ന് സിനിമയുടെതായി റിലീസ് ചെയ്തത്. അതില്‍ 16 എണ്ണത്തിന്റെ ക്ലൈമാക്സ് മമ്മൂട്ടിയും ജൂഹിയും ഒന്നിക്കുന്നതും, മറ്റ് പതിനാറ് എണ്ണം മോഹന്‍ലാലിന് ജൂഹിയെ ലഭിക്കുന്നതായും ഉള്‍പ്പെടുത്തി.
ഇതിന് പുറമെ മൂന്നാമതൊരു ക്ലൈമാക്സ് കൂടി ഫാസില്‍ ഒരുക്കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഷാരൂഖ് ഖാന് ജൂഹി ചൗളയെ ലഭിക്കുന്നതായിട്ടായിരുന്നു ആ ക്ലൈമാക്സ്. എന്നാല്‍ ഈ ക്ലൈമാക്സ് കേരളത്തിലെ തിയ്യേറ്ററുകളില്‍ കാണിച്ചിരുന്നില്ല. മമ്മൂട്ടിയും മോഹന്‍ലാലും ഷാരൂഖും ജൂഹിയും ഒരുമിച്ചുളള ഒരു ചിത്രം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധക ഗ്രൂപ്പുകളിലെല്ലാം മുന്‍പ് ഈ ചിത്രം വ്യാപകമായി പ്രചരിച്ചു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...