
News
ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് യുഎസില്‍ നിന്ന് തിരിച്ചെത്താനൊരുങ്ങി ധനുഷ്
ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് യുഎസില്‍ നിന്ന് തിരിച്ചെത്താനൊരുങ്ങി ധനുഷ്

ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഹോളിവുഡ് ചിത്രം ദി ഗ്രേ മാനിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ് താരം തിരിച്ചെത്തുന്നു എന്ന് വാര്‍ത്തകള്‍. ധനുഷ് കഴിഞ്ഞ കുറച്ച മാസങ്ങളായി യുഎസിലാണ്. രണ്ടാഴ്ച കൊണ്ട് തന്നെ ധനുഷ് തിരിച്ച് ഇന്ത്യയിലെത്തുമെന്നാണ് വിവരം. ധനുഷിനൊപ്പം ഭാര്യ ഐശ്വര്യയും മക്കളും യുഎസിലേക്ക് പോയിരുന്നു.
ഫെബ്രുവരിയില്‍ ധനുഷിന് വേണ്ടിയുള്ള പ്രത്യേക ട്രെയിനിങ്ങ് പീരിയഡായിരുന്നു. തുടര്‍ന്ന് മാര്‍ച്ചില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. ആന്റണി, ജോ റൂസോ എന്നിവരാണ് ചിത്രത്തിന്റെ സംവിധായകര്‍. ദി ഗ്രേ മാനില്‍ റയാന് ഗോസ്ലിങ്ങ്, ക്രിസ് ഇവാന്‍സ് എന്ന പ്രശസ്ത ഹോളിവുഡ് താരങ്ങളുമുണ്ട്. മാര്‍ക്ക് ഗ്രീനേ എന്ന അമേരിക്കന്‍ നോവലിസ്റ്റിന്റെ ആദ്യ നോവലിനെ ആസ്പദമാക്കിയാണ് ദി ഗ്രേ മാന്‍ ഒരുക്കിയിരിക്കുന്നത്.
അടുത്തിടെ നടന്ന ട്വിറ്റര്‍ സ്പേസില്‍ വെച്ചാണ് ധനുഷ് ഇനി 20 ദിവസം മാത്രമെ ഷൂട്ടിങ്ങ് ബാക്കിയുള്ളു എന്ന് അറിയിച്ചത്. ഒരു മാസത്തെ ട്രെയിനിങ്ങിനെ കുറിച്ചും ധനുഷ് പറഞ്ഞു. നിലവില്‍ കൊവിഡ് സാഹചര്യം കാരണം താരത്തിന് നാല് മാസം കൂടി യുഎസില്‍ നില്‍ക്കേണ്ടി വന്നു.
അതേസമയം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരമാണ് റിലീസ് ചെയ്യാനിരിക്കുന്ന ധനുഷ് ചിത്രം. ആക്ഷന്‍ ത്രില്ലറായ ‘ജഗമേ തന്തിരത്തില്‍’ ഐശ്വര്യ ലക്ഷ്മി, ജെയ്മസ് കോസ്മോ എന്നിവരും അണിനിരക്കുന്നു. ചിത്രം ജൂണ്‍ 18ന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...