സംസ്ഥാനങ്ങള്‍ക്ക് ജൂണ്‍ 21 മുതല്‍ വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതികരണം അറിയിച്ച് നടന്‍ പ്രകാശ് രാജ്. അവസാനം രാജു ജെന്റില്‍മാനായെന്നാണ് മോദിയുടെ ചിത്രം പങ്കുവെച്ച് താരം കുറിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രകാശ് രാ ജിന്റെ പ്രതികരണം.
തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള പ്രകാശ് രാജ് കുറച്ച് നാളുകള്‍ക്ക് മുമ്പ് മോദി പ്രസംഗത്തിനിടയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരെ ഓര്‍ത്ത് വിതുമ്പിയ സമയത്തും പ്രകാശ് രാജ് പ്രതികരിച്ചിരുന്നു.
ഇന്നലെ വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഈ സുപ്രധാനമായ തീരുമാനം അറിയിച്ചത്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വാക്‌സിനുകള്‍ ഉള്‍പ്പെടെ കേന്ദ്രം വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി അനുവദിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
വാക്‌സിനുകള്‍ കേന്ദ്രം കമ്പനികളില്‍ നിന്നും വാങ്ങി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വാക്സിന്‍ വില സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം. സ്വകാര്യ ആശുപത്രികള്‍ക്ക് പണംവാങ്ങി വാക്സിന്‍ നല്‍കുന്നത് തുടരാം. ഒരു ഡോസിന് പരമാവധി 150 രൂപ വരെ സര്‍വീസ് ചാര്‍ജ് ഈടാക്കാം.
മലയാളികളുടെ ലേഡിസൂപ്പര്‍സ്റ്റാര്‍ മഞഅജുവാര്യരുടേതായി പുറത്തെത്തിയ ചിത്രമായിരുന്നു ആയിഷ. നിലമ്പൂര്‍ ആയിഷയുടെ ജീവിതകഥ പറയുന്ന ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി തിയേറ്ററുകളില്‍...
1987 ല്‍ മോഹന്‍ലാല്‍, ശ്രീനിവാസന് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു നാടോടിക്കാറ്റ്. ഈ ക്ലാസിക് കോമഡി ചിത്രം രചിച്ചത് ശ്രീനിവാസനും സംവിധാനം...
തന്റെ പിന്നാലെ ബോളിവുഡിലെ ഒരു നടനുണ്ടെന്നും ഇദ്ദേഹവും നടിയായ ഭാര്യയും ചേര്‍ന്ന് തന്റെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുകയാണെന്നും കുറച്ച് ദിവസം മുമ്പാണ്...