
News
ബോളിവുഡ് നടന് ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാര്‍
ബോളിവുഡ് നടന് ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാര്‍
Published on

മുതിര്‍ന്ന ബോളിവുഡ് നടന് ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത് നിലവില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
ദി ഫ്സ്റ്റ് ഖാന് എന്ന ചിത്രത്തിലൂടെയാണ് ദിലീപ് കുമാര്‍ ശ്രദ്ധേയനാവുന്നത്. ഏറ്റവും കൂടുതല്‍ ഫിലിം ഫെയര്‍ പുരസ്കാരങ്ങള്‍ നേടിയ നടനാണ് അദ്ദേഹം. ഇന്ത്യന്‍ സിനിമയിലേയും ലോക സിനിമയിലേയും മികച്ച നടന്മാരില് ഒരാളാണ് ദിലീപ് കുമാര്‍.
1944ല്‍ പുറത്തിറങ്ങിയ ജ്വാര്‍ ഭാട്ട എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് 65ലധികം സിനിമകളില്‍ നായകനായി. ഏകദേശം അഞ്ച് പതിറ്റാണ്ടോളം വരുന്നതാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതം. 1976ല്‍ അദ്ദേഹം തന്റെ അഭിനയ ജീവിതത്തില്‍ അഞ്ച് വര്‍ഷത്തെ ഇടവേളയെടുത്തു. തുടര്‍ന്ന് 1981ലെ ക്രാന്തി എന്ന ചിത്രത്തില്‍ ഒരു ക്യാരക്റ്റര്‍ റോളിലൂടെയായിരുന്നു തിരിച്ച് വരവ് നടത്തിയത്.
1991ല്‍ അദ്ദേഹത്തിന് രാജ്യം പദ്മഭൂഷന്‍ നല്കി ആദരിച്ചു. പിന്നീട് 1994ല്‍ ദാദാസാഹിബ് ഫാല്‍കെ പുരസ്കാരവും ലഭിച്ചു. 2015ലാണ് അദ്ദേഹത്തിന് പദ്മവിഭൂഷന് ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ പുരസ്കാരങ്ങള്‍ നേടിയ ഇന്ത്യന്‍ അഭിനേതാവ് എന്ന ഗിന്നസ് റെക്കോഡും അദ്ദേഹത്തിന്റേതാണ്.
നടി നുസ്രാത് ഫരിയ വധശ്രമക്കേസിൽ അറസ്റ്റിൽ. ബംഗ്ലാദേശിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...