Connect with us

കോവിഡ് ബാധിതര്‍ക്ക് സഹായവുമായി മമ്മൂട്ടി; നന്ദി അറിയിച്ച് ഹൈബി ഈഡന്‍ എംപി

News

കോവിഡ് ബാധിതര്‍ക്ക് സഹായവുമായി മമ്മൂട്ടി; നന്ദി അറിയിച്ച് ഹൈബി ഈഡന്‍ എംപി

കോവിഡ് ബാധിതര്‍ക്ക് സഹായവുമായി മമ്മൂട്ടി; നന്ദി അറിയിച്ച് ഹൈബി ഈഡന്‍ എംപി

കോവിഡ് ബാധിതര്‍ക്കായി വിറ്റാമിന്‍ മരുന്നുകള്‍, പള്‍സ് ഓക്‌സിമീറ്ററുകള്‍, സാനിറ്റൈസറുകള്‍ എന്നിവ വിതരണം ചെയ്ത് നടന്‍ മമ്മൂട്ടി. ഹൈബി ഈഡന്‍ എംപിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന മരുന്ന് വിതരണം ചെയ്യുന്ന പദ്ധതിയിലൂടെയാണ് മമ്മൂട്ടി സഹായങ്ങളുമായി എത്തിയത്. രമേശ് പിഷാരടിക്കൊപ്പമെത്തിയാണ് മമ്മൂട്ടി സഹായങ്ങള്‍ കൈമാറിയത്.

ഹൈബി ഈഡന്റെ കുറിപ്പ്:

എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ 40 ദിവസം പിന്നിടുന്ന മരുന്ന് വിതരണത്തിന് പിന്തുണയുമായി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. കൊവിഡ് പോസിറ്റീവ് രോഗികള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ മരുന്നുകള്‍, പ്രതിരോധ പ്രവര്‍ത്തകര്‍ക്കാവശ്യമായ പള്‍സ് ഓക്‌സിമീറ്ററുകള്‍, സാനിറ്റൈസറുകള്‍ എന്നിവ അദ്ദേഹം നല്‍കി.

40 ദിവസം പിന്നിടുന്ന പദ്ധതിയിലൂടെ 28 ലക്ഷം രൂപയുടെ മരുന്നുകളാണ് ഇതിനകം വിതരണം ചെയ്തത്. കൊവിഡ് പോസിറ്റീവ് രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അവര്‍ സ്ഥിരമായി കഴിക്കുന്ന മറ്റു മരുന്നുകള്‍ കൂടി കഴിഞ്ഞ ദിവസങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ട്.

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം നല്‍കിയ പിന്തുണ പദ്ധതിയ്ക്ക് കൂടുതല്‍ ഊര്‍ജ്ജമേകും. പ്രിയ സുഹൃത്ത് രമേഷ് പിഷാരടിയും കൂടെയുണ്ടായിരുന്നു. പ്രിയ മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.

More in News

Trending

Recent

To Top