
Malayalam
സംവിധായകൻ പ്രിയദര്‍ശന്റെ ബോളിവുഡ് ചിത്രം ഹോട്ട്സ്റ്റാറിന്; ഹംഗാമ 2 വിറ്റത് 30 കോടിയ്ക്ക്!
സംവിധായകൻ പ്രിയദര്‍ശന്റെ ബോളിവുഡ് ചിത്രം ഹോട്ട്സ്റ്റാറിന്; ഹംഗാമ 2 വിറ്റത് 30 കോടിയ്ക്ക്!

മലയാളികൾക്ക് അഹങ്കരിക്കാൻ ഒട്ടേറെ സിനിമകൾ സമ്മാനിച്ച സംവിധായകൻ പ്രിയദർശന്റെ ഹംഗാമ 2 എന്ന ചിത്രം ഇനി ഡിസ്നി ഹോട്ട്സ്റ്റാറിന് . 30 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ അവകാശം ഹോട്ട്സ്റ്റാർ സ്വന്തമാക്കിയത്. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ഹംഗാമ 2.
പരേഷ് റാവല്‍, ശില്‍പ്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാന്‍ ജാഫ്റി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആറ് വര്‍ഷത്തെ ഇടേവളയ്ക്ക് ശേഷം പ്രിയദര്ശന് ബോളിവുഡില്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹംഗാമ2. ഈ ചിത്രം 2003 ല്‍ പുറത്തിറങ്ങിയ ഹാംഗാമയുടെ തുടര്‍ച്ചയല്ലെന്ന് പ്രിയദര്ശന് വ്യക്തമാക്കിയിരുന്നു.
അക്ഷയ് ഖന്ന, പരേഷ് റാവല്‍, അഫ്താബ് ശിവദാസാനി, റിമി സെന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രിയദര്‍ശന്റെ പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്കായിരുന്നു ആദ്യ ചിത്രമായ ഹംഗാമ. എന്നാൽ തികച്ചും വ്യത്യസ്തമായ സിനിമയായിരിക്കും ഹംഗാമ 2.
തുടക്കകാലത്ത് മലയാളികളെ ഏറെ ചിരിപ്പിച്ച സംവിധായകന്റെ പിന്നീടുള്ള സിനിമകൾ തികച്ചും വ്യത്യസ്തമായിരുന്നു. താളവട്ടം , ചെപ്പ് എന്നീ സിനിമകളിലൂടെയാണ് പ്രിയദർശന്റെ സിനിമകളിൽ മാറ്റം കണ്ടുതുടങ്ങിയത് . മലയാളത്തിൽ മാത്രമല്ല തമിഴിലും ഹിന്ദിയിലും ഏറെ ആരാധകരുള്ള സംവിധായൻ കൂടിയാണ് പ്രിയദർശൻ.
വർഷങ്ങൾക്ക് ശേഷം ബോളിവുഡിലേക്ക് മടങ്ങിയ പ്രിയദർശൻ ‘ഹംഗാമ 2’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തീകരിച്ചിരുന്നു . ബോളിവുഡിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിലൊന്നായ ഹംഗാമക്ക് ഇപ്പോഴും നിരവധി ആരാധകരാണുള്ളത്. ടെലിവിഷനിൽ വീണ്ടും പ്രദർശിപ്പിക്കുന്ന വേളയിലും ചിത്രത്തിന് മികച്ച സ്വീകരണം ലഭിക്കാറുണ്ട്.
അതിനാൽ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് പ്രിയദർശൻ പ്രതികരിച്ചിരുന്നു . മോഹൻലാലിനെ നായകനാക്കി ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന് ശേഷം പ്രിയൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
about priyadharshan
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...