Connect with us

തനിക്ക് മഞ്ജുവിനോട് ശത്രുതയില്ല, ഒരുമിച്ച് അഭിനയിക്കാന്‍ തയ്യാറാണ്!, ഏവരെയും ഞെട്ടിച്ച് മഞ്ജുവിന്റെ പ്രതികരണം; വീണ്ടും വൈറലായി ഇരുവരുടയെും വാക്കുകള്‍

Malayalam

തനിക്ക് മഞ്ജുവിനോട് ശത്രുതയില്ല, ഒരുമിച്ച് അഭിനയിക്കാന്‍ തയ്യാറാണ്!, ഏവരെയും ഞെട്ടിച്ച് മഞ്ജുവിന്റെ പ്രതികരണം; വീണ്ടും വൈറലായി ഇരുവരുടയെും വാക്കുകള്‍

തനിക്ക് മഞ്ജുവിനോട് ശത്രുതയില്ല, ഒരുമിച്ച് അഭിനയിക്കാന്‍ തയ്യാറാണ്!, ഏവരെയും ഞെട്ടിച്ച് മഞ്ജുവിന്റെ പ്രതികരണം; വീണ്ടും വൈറലായി ഇരുവരുടയെും വാക്കുകള്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍ മുതല്‍ ഇപ്പോള്‍ വരെയും ആ ഇഷ്ടത്തിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ല. ഇരുവരുടെയും സിനിമ ജീവിതത്തിന് വലിയ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു സല്ലാപം. നിരവധി ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ച പ്രേക്ഷകരുടെ ഇഷ്ട ജോഡികള്‍ ജീവിതത്തിലും ഒന്നിച്ചപ്പോള്‍ പ്രേക്ഷകും ഇരുകയ്യും നീട്ടിയാണ് ആ വാര്‍ത്ത സ്വീകരിച്ചത്.

1998 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം സിനിമയില്‍ നിന്നും അപ്രത്യക്ഷയായ മഞ്ജു പൊതുവേദികളിലോ ഒന്നും സജീവമായിരുന്നില്ല. എന്നാല്‍ 2014 ല്‍ ഇരുവരും വിവാഹമോചനം നേടിയിരുന്നു. അതിനുശേഷം ശക്തമായി തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെയെല്ലാം ഭാഗമാകാന്‍ ഈ ‘ലേഡി സൂപ്പര്‍സ്റ്റാറി’ന് കഴിഞ്ഞു. ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ് മഞ്ജുവിന്. 

ഇരുവരുടെയും വിശേഷങ്ങള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ദിലീപ് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളും മഞ്ജു ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ മാത്രമാണ് പ്രചരിക്കുന്നത്. ഇരുവരും ഒന്നിച്ച് അഭിനയിക്കുമോ എന്ന ചോദ്യത്തിനുള്ള താരങ്ങളുടെ മറുപടിയാണ് വീഡിയോയിലുള്ളത്.

നാളെ മഞ്ജു നായികയായി എത്തുന്ന സിനിമ വന്നാല്‍ ദിലീപ് നായകനായി അഭിനയിക്കുമോ എന്നായിരുന്നു അവതാരകന്‍ ചോദിച്ചത്. ആ സിനിമയിലെ ആ കഥാപാത്രത്തിന് മഞ്ജു അല്ലാതെ മറ്റാരും ഇല്ലയെന്ന് പറഞ്ഞ് കഴിഞ്ഞാല്‍ മഞ്ജുവിനോടൊപ്പം അഭിനയിക്കും. മഞ്ജുവും താനും തമ്മില്‍ ഒരു ശത്രുതയുമില്ല. അങ്ങനെയൊരു കഥാപാത്രം വരട്ടെ അപ്പോള്‍ നമുക്ക് ആലോചിക്കാം എന്നായിരുന്നു ദിലീപിന്റെ മറുപടി.

എന്നാല്‍ ഇതിനു പിന്നാലെ മഞ്ജു ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ദിലീപിന്റെ ഈ വാക്കുകളെ ഉദ്ധരിച്ച് മഞ്ജുവിനോടും ഇതേ ചോദ്യം ചോദിച്ചിരുന്നു. എന്നാല്‍ മഞ്ജുവിന്റെ പ്രതികരണം തന്നെ ഏവരെയും ഞെട്ടിച്ചു. അവതാരകന്‍ ചോദ്യം ചോദിച്ച് തുടങ്ങിയപ്പോള്‍ തന്നെ മഞ്ജു മറുപടി പറഞ്ഞു. സാരമില്ല. അതുവേണ്ട , അതിനെ കുറിച്ച് സംസാരിക്കേണ്ട എന്നായിരുന്നു നടിയുടെ മറുപടി. മഞ്ജുവിന് അതിന് താല്‍പര്യമില്ലെന്നാണ് ആ മറുപടി സൂചിപ്പിക്കുന്നത്.

ഇപ്പോള്‍ വീണ്ടും ഈ രണ്ട് അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. എന്നാല്‍ നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങളുമായി എത്തിയിരിക്കുന്നത്. മനസ്സിലുള്ളത് മഞ്ജു അതുപോലെ പറഞ്ഞു. എന്നാല്‍ മനസ്സിലുള്ളത് മറക്കാന്‍ ദിലീപ് എന്തൊക്കെയോ പറഞ്ഞു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മഞ്ജു സത്യം പറഞ്ഞപ്പോള്‍ ദിലീപ് അവിടെ അഭിനയിച്ചുവെന്നാണ് മറ്റൊരു പ്രേക്ഷകന്‍ പറയുന്നത്. മഞ്ജു സൂപ്പര്‍ ആണെന്നും പറയുന്നുണ്ട്. ദിലീപിനെ പിന്തുണച്ചും കമന്റുകള്‍ എത്തുന്നുണ്ട്.

മഞ്ജുവില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷം ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചിരുന്നു. 2016 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചു നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. 2019 ഒക്ടോബര്‍ 19ന് ഇരുവര്‍ക്കും പെണ്‍കുഞ്ഞു പിറന്നു.

വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയത്. വളരെ അപൂര്‍വമായി മാത്രമേ താര ദമ്പതികള്‍ മകളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ളു. മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനാണ് ആദ്യമായി ചിത്രം പുറത്തുവിട്ടത്. അടുത്തിടെ നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകളുടെ വിവാഹത്തിന് ദിലീപും, കാവ്യയും മീനാക്ഷിയുമൊക്കെ തിളങ്ങിയ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

More in Malayalam

Trending

Recent

To Top