സിനിമയിൽ ഇനി എത്ര നല്ല നായികമാർ വന്നാലും നടി ശോഭനയുടെ തട്ട് ഉയർന്നിരിക്കും. പകരക്കാരിയില്ലാത്ത മലയാളികളുടെ അഭിമാന നായികയാണ് ശോഭന. തെന്നിന്ത്യൻ സിനിമയുടെ താരറാണിയായി ഒരുകാലത്ത് തിളങ്ങിയ ശോഭന ഒട്ടും തിളക്കം മങ്ങാതെ ഇന്നും മലയാളികളുടെ ഹൃദയത്തിലുണ്ട്.
നൃത്തത്തിന് വേണ്ടി ജീവിക്കുന്ന ഒരാത്മാവും ശരീരവുമാണ് ശോഭനയുടേത്. അതുകൊണ്ട് തന്നെ എല്ലായിപ്പോഴും നൃത്തം അഭ്യസിപ്പിക്കുന്ന വീഡിയോകൾ പങ്കുവച്ച് ശോഭന സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. എത്രകണ്ടാലും നോക്കിയിരുന്നുപോകുന്ന മേയ് വഴക്കവും മുഖഭാവങ്ങളും ചടുലതയും നൃത്തത്തിൽ കാണാം.
മലയാള സിനിമയിൽ അത്രയൊന്നും സജീവമല്ലാതിരുന്നിട്ടും മലയാളി പ്രേക്ഷകർക്ക് ശോഭനയോടുളള ഇഷ്ടം ഇപ്പോഴും കുറഞ്ഞിട്ടില്ല . ശോഭനയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എപ്പോഴും താൽപ്പര്യമാണ്.നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ നായികമാരേറെയുണ്ടെങ്കിലും ശോഭനയോടുപമിക്കാൻ വേറെ നായികമാരില്ല.
ചെറുപ്രായത്തില്‍ തന്നെ ശോഭന നൃത്തം അഭ്യസിച്ച് തുടങ്ങിയിരുന്നു. അഭിനയം തുടങ്ങിയപ്പോഴും നൃത്തത്തെ കൂടെക്കൂട്ടിയിരുന്നു. ശോഭന പങ്കുവെച്ച ഡാന്‍സ് വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
ഇത്തവണത്തെ വീഡിയോയുടെ പ്രത്യേകതയെക്കുറിച്ചും താരം കുറിച്ചിട്ടുണ്ട്. “അമ്മയുടെ നൃത്തം പകര്‍ത്തിയത് മകളാണ്”. ഇതുവരെ ഇന്‍സ്റ്റയില്‍ ഇല്ലാത്ത നാരായണി ആണ് വീഡിയോ പകര്‍ത്തിയതെന്നായിരുന്നു ശോഭന കുറിച്ചത്. നൃത്തത്തില്‍ എങ്ങനെയാണ് മുദ്രകള്‍ ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമാക്കുന്ന വീഡിയോയാണ് ശോഭന പോസ്റ്റ് ചെയ്തത്.
ചുരുങ്ങിയ സമയത്തിനകം തന്നെ ശോഭനയുടെ ഈ വിഡിയോ വൈറലായിക്കഴിഞ്ഞു. താരത്തിന്റെ ചുവടുകള്‍ക്കൊപ്പം നാരായണിയുടെ ചിത്രീകരണ മികവിനെയും ആസ്വാദകര്‍ ഏറെ പ്രശംസിച്ചു. കുട്ടി വിഡിയോഗ്രാഫര്‍ വളരെ കഴിവുള്ളയാളാണെന്നാണ് ലഭിക്കുന്ന പ്രതികരണങ്ങള്‍. ചില കമന്റുകള്‍ക്ക് ശോഭന മറുപടി നല്‍കുന്നുമുണ്ട്.
വീഡിയോ പകര്‍ത്തിയ കുട്ടി വീഡിയോഗ്രാഫറുടെ കഴിവിനെക്കുറിച്ചു പറയാൻ തന്നെയായിരുന്നു ആരാധകര്‍ ഏറെയും .നൃത്ത കുടുംബത്തില്‍ നിന്നുമായിരുന്നു ശോഭനയുടെ വരവ്. അമ്മായിമാരായ ലളിത-പത്മിനി-രാഗിണിമാരുടെ അതേ പാതയായിരുന്നു അനന്തരവളും പിന്തുടര്ന്നത്. അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തപ്പോഴും നൃത്തത്തില്‍ സജീവമായിരുന്നു താരം. കലാര്പ്പണയെന്ന നൃത്തവിദ്യാലയത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്.
അടുത്തിടെ മകളുടെ പഠനകാര്യങ്ങള്‍ അന്വേഷിക്കുന്ന ശോഭനയുടെ വിഡിയോ വൈറലായിരുന്നു. മകളോട് പുസ്തകം എവിടെയെന്നും പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലല്ലോ എന്നും ചോദിക്കുന്നതായിരുന്നു വിഡിയോയില്‍.
ഗ്രേസ് എന്നതിന്റെ പര്യായമാണ് മലയാളികൾക്ക് ശോഭന. ഗ്രേസും അഭിനയശേഷിയും ഒരുപോലെ ഒത്തിണങ്ങിയ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രി. എന്നാൽ നടിയുടെ സ്വകാര്യ ജീവിതം ഇപ്പോഴും ചർച്ചയാകാറുണ്ട്. ഇനിയും ഉത്തരം കിട്ടാത്ത ഉത്തരം അറിയാൻ മലയാളികൾ ആഗ്രഹിക്കുന്ന ചോദ്യമാണ് ശോഭന.
സത്യൻ അന്തിക്കാടിന്റെ മകൻ , അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, കെ.പി.എ.സി ലളിത, സുരേഷ് ഗോപി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....