
TV Shows
വോട്ടിംഗ് അവസാനിച്ചു അപ്രതീക്ഷിത അട്ടിമറി! ആ മത്സരാർത്ഥിയുടെ മുന്നേറ്റം.. കിരീടം ചൂടുന്നത്?
വോട്ടിംഗ് അവസാനിച്ചു അപ്രതീക്ഷിത അട്ടിമറി! ആ മത്സരാർത്ഥിയുടെ മുന്നേറ്റം.. കിരീടം ചൂടുന്നത്?
Published on

ബിഗ് ബോസ് മലയാളം സീസണ് 3 ടൈറ്റില്‍ വിജയിയെ തീരുമാനിക്കാനുള്ള പ്രേക്ഷക വോട്ടിംഗ് ഒടുവിൽ അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച വോട്ടിംഗ് ശനിയാഴ്ച അര്‍ധരാത്രി 12 മണി വരെയായിരുന്നു
തമിഴ്നാട്ടിലെ കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നാണ് ഷോ അവസാനിപ്പിച്ചത്. എന്നാല്‍ ചിത്രീകരണം അവസാനിപ്പിച്ചതിനു ശേഷവും ഇഷ്ട മത്സരാര്‍ഥികള്‍ക്ക് വേണ്ടി ഒരാഴ്ച വോട്ട് ചെയ്യാന്‍ പ്രേക്ഷകര്‍ക്ക് അവസരം നല്കി. ഇതിലൂടെ അന്തിമ വിജയിയെ തീരുമാനിക്കാനായിരുന്നു നടത്തിപ്പുകാരുടെ തീരുമാനം. അങ്ങനെയാണ് 8 പേരെ വെച്ച് വോട്ടിംഗിനുള്ള അവസരം നല്‍കിയത്. പതിവിന് വ്യത്യസ്തമായി ഇത്തവണ മത്സരാര്‍ത്ഥികള്‍ക്കും വോട്ട് ചെയ്യാനുള്ള അവസരമുണ്ടായിരുന്നു
മണിക്കുട്ടനാണ് വോട്ടിംഗില്‍ ഏറെ മുന്നിലുള്ളതെന്നുള്ള വിവരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. സായ് വിഷ്ണു രണ്ടാമതും , ഡിംപല്‍ ബാല്‍ മൂന്നാമതും, തൊട്ട് പിന്നാലെ
റംസാന്, ഋതു മന്ത്ര, അനൂപ്, ഫിറോസ്, നോബി എന്നീ മത്സരാത്ഥികളാണ് ഉള്ളതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. യൂട്യൂബിൽ നടന്ന പല സർവേകളിലും മണിക്കുട്ടനാണ് ഇത്തവണ കിരീടം ചൂടുകയെന്നാണ് പറഞ്ഞത്
നേരത്തെ തന്നെ മണിക്കുട്ടന് കിരീടം നേടാന്‍ സാധ്യതയുള്ളതായി സോഷ്യല്‍ മീഡിയയും പ്രേക്ഷകരും വിലയിരുത്തിയിരുന്നു. ബിഗ് ബോസ് വീട്ടിലെ ഏറ്റവും ജനപ്രീയനായ മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്. ടാസ്ക്കുകളിലെ മികച്ച പ്രകടനങ്ങളും മണിക്കുട്ടന് സഹായമായിതീരുകയായിരുന്നു
രണ്ടാമതുള്ളത് സായ് വിഷ്ണുവാണ്. ബിഗ് ബോസിന്റെ തുടക്കകാലത്ത് വളരെയധികം വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് സായ് വിഷ്ണു. എന്നാല്‍ പിന്നീട് സായ് വിഷ്ണുവിന്റെ വളര്‍ച്ചയും മാറ്റവും പ്രേക്ഷകരുടെ കൈയ്യടി നേടിയിരുന്നു. ഇതാണ് താരത്തെ മുന്നിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡിമ്പിലിനെ കടത്തിവെട്ടി അപ്രതീക്ഷിത കുതിപ്പാണ് സായ് വിഷ്ണു നടത്തിയേന്നാണ് സോഷ്യൽ മീഡിയ പറയുന്നത്
ഇവരിൽ ആരാകും അന്തിമ വിജയം നേടുന്നതെന്നത് കാത്തിരുന്ന് തന്നെ കാണേണ്ട കാര്യമാണ്. വോട്ടിങ് അവസാനിച്ചതോടെ ഫൈനൽ എന്നായിരിക്കുമെന്നുള്ള ചോദ്യങ്ങളും സോഷ്യൽ മീഡിയയയിൽ ഉയരുന്നുണ്ട്. കൊച്ചിയിൽ ആയിരിക്കും ഫൈനൽ നടക്കുകയെന്നുള്ള റിപ്പോർട്ടുകളും ഇതിനോടകം പ്രചരിച്ചിരുന്നു. എന്നാൽ ചാനലിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല
അതേസമയം ഇന്നലത്തെ വോട്ടിംഗ് സമയം അവസാനിച്ചതിനു ശേഷം പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് എല്ലാ മത്സരാർത്ഥികൾ എത്തിയിരുന്നു
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...