Connect with us

അന്ന് ഫിറോസ് ഇക്കയോട് സംസാരിച്ചില്ല; നാട്ടുകൂട്ടം ടാസ്കിൽ മൗനം പാലിച്ചു മിണ്ടാതിരുന്നത് ആ കാരണത്താൽ! മണിക്കുട്ടനെ കുറിച്ച് സൂര്യ

TV Shows

അന്ന് ഫിറോസ് ഇക്കയോട് സംസാരിച്ചില്ല; നാട്ടുകൂട്ടം ടാസ്കിൽ മൗനം പാലിച്ചു മിണ്ടാതിരുന്നത് ആ കാരണത്താൽ! മണിക്കുട്ടനെ കുറിച്ച് സൂര്യ

അന്ന് ഫിറോസ് ഇക്കയോട് സംസാരിച്ചില്ല; നാട്ടുകൂട്ടം ടാസ്കിൽ മൗനം പാലിച്ചു മിണ്ടാതിരുന്നത് ആ കാരണത്താൽ! മണിക്കുട്ടനെ കുറിച്ച് സൂര്യ

ബിഗ് ബോസ് സീസൺ3 ലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് സൂര്യ മേനോൻ. ഐശ്വര്യ റായിയുമായുള്ള രൂപസാദൃശ്യമാണ് സൂര്യയെ ആദ്യം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയാക്കിയത്.

ഇത് വാർത്തകളിലും ഇടം പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൂര്യ ബിഗ് ബോസ് ഷോയിൽ എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു സൂര്യയ്ക്ക് ലഭിച്ചിരുന്നത്. ഫൈനൽ വരെ എത്തുകയും ചെയ്തിരുന്നു. 14ാം ആഴ്ചയിലെ വാരാന്ത്യം എപ്പിസോഡിലാണ് സൂര്യ പുറത്താകുന്നത്.

എലിമിനേഷനിലൂടെ പുറത്തേക്ക് വന്നപ്പോള്‍ അത്ര നല്ല അനുഭവങ്ങളായിരുന്നില്ല സൂര്യയെ കാത്തിരുന്നത്.
സൈബര്‍ ആക്രമണം രൂക്ഷമായതിനെത്തുടര്‍ന്ന് താരം പൊട്ടിത്തെറിച്ചിരുന്നു. കുടുംബത്തിലുള്ളവരേയും പറയാന്‍ തുടങ്ങിയപ്പോഴായിരുന്നു സൂര്യ രൂക്ഷമായി പ്രതികരിച്ചത്. എന്റെ മരണമാണോ നിങ്ങള്‍ക്ക് കാണേണ്ടതെന്നായിരുന്നു താരത്തിന്റെ ചോദ്യം. മത്സരാര്‍ത്ഥിയെന്ന നിലയില്‍ സൂര്യയെ വിമര്‍ശിക്കുന്നത് മനസ്സിലാക്കാം, ഇപ്പോഴത്തെ പ്രവര്‍ത്തി ശരിയല്ലെന്ന് പറഞ്ഞ് സൂര്യയ്ക്ക് പിന്തുണ അറിയിച്ച് താരങ്ങളെല്ലാം എത്തിയിരുന്നു. ഇപ്പോൾ ഇതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സൂര്യ തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നു

ഇത്തരത്തിലുള്ള അനുഭവം നേരത്തെയും ഉണ്ടായിട്ടുണ്ടെന്നാണ് സൂര്യ പറയുന്നത്. സിനിമയില്‍ അഭിനയിച്ച സമയത്തും പഴികളും അപവാദങ്ങളും കേട്ടിരുന്നു. കാടാമ്പുഴ പോയി തൊഴുതിരുന്നു. തേങ്ങ മുട്ടിയപ്പോള്‍ തിരുമേനി പറഞ്ഞു, കിട്ടും തടസ്സമൊന്നുമില്ല. പുറത്തിറങ്ങിയപ്പോള്‍ കോള്‍ വന്നിരുന്നു. റെഡിയായിക്കോ, 2 ദിവസം കൊണ്ട് ചെന്നൈയിലേക്ക് വരണമെന്നായിരുന്നു ആ കോള്‍.

മണിക്കുട്ടനെ കുറിച്ചും സൂര്യ അഭിമുഖത്തിൽ വാചാലയായി. മണിക്കുട്ടന്റെ ക്യാപ്റ്റന്‍സിയാണ് തനിക്ക് ഇഷ്ടമായതെന്നും താരം പറയുന്നു. നാട്ടുകൂട്ടം ടാസ്‌ക്കില്‍ മണിക്കുട്ടനെ വിചാരണ ചെയ്യുമ്പോള്‍ തന്റെ പേര് പറഞ്ഞിട്ടും പ്രതികരിക്കാതിരുന്നതിന്റെ കാരണവും സൂര്യ പറയുന്നു . അതിന്റെ തൊട്ടുമുന്‍പായാണ് ഓപ്പണ്‍ നോമിനേഷന്‍ നടന്നത്. മണിക്കുട്ടന്‍ നോമിനേറ്റ് ചെയ്തതിന്റെ വിഷമത്തിലായിരുന്നു താന്‍. സഹിക്കാന്‍ പറ്റാത്ത വിഷമമുണ്ടായിരുന്നു. സൂര്യ നല്‍കിയ സമ്മാനത്തെക്കുറിച്ച് വരെ പറഞ്ഞു. എന്റെ പ്രണയം ഞാന്‍ ആളിനെതിരായി ഉപയോഗിച്ചുവെന്നായിരുന്നു പറഞ്ഞത്.

എന്റെ പ്രണയത്തെ ആള്‍ സംശയിച്ചുവെന്നത് എന്നെ വിഷമിപ്പിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിക്കുമെന്ന് ഫിറോസ് പറഞ്ഞിരുന്നു. ആ സമയത്ത് ഞാന്‍ ഒന്നും പറഞ്ഞിരുന്നില്ല. മണിക്കുട്ടന്റെ വിചാരം ഞങ്ങള്‍ പ്ലാന്‍ ചെയ്ത് സംസാരിച്ചതാണ് എന്നാണ്. 2 ഗ്രൂപ്പായതിനാല്‍ ഗെയിം സ്പിരിറ്റില്‍ പിന്നീട് മിണ്ടാതെ വരും. തലേദിവസം ഞാന്‍ ഫിറോസിക്കയോട് സംസാരിച്ചിട്ട് പോലുമില്ല. ഞാന്‍ മണിക്കുട്ടനെതിരായി ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല. പിന്നീട് അത് മണിക്കുട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും അത് ബോധ്യമായിരുന്നുവെന്നും സൂര്യ പറഞ്ഞു

ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ കൂടുതല്‍ തവണ മണിക്കുട്ടനെ നോമിനേറ്റ് ചെയ്തത് ഞാനാണ്. മണിക്കുട്ടന്റെ സുഹൃത്തുക്കളും വീട്ടുകാരുമെല്ലാം കാണുന്നതാണ്. അവര്‍ക്ക് വിഷമം വരും. ഇനി ഈ വിഷയം സംസാരിക്കേണ്ടെന്ന് ഫിറോസ്‌ക്കയോട് പറഞ്ഞിരുന്നു. അദ്ദേഹം പിന്നീട് അത് സംസാരിച്ചിട്ടുമില്ല. പുറത്തേക്ക് പോവുന്നതിനെക്കുറിച്ച് നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. നന്നായി പ്രാര്‍ത്ഥിക്കുന്നുണ്ടായിരിക്കും, എന്തോ നെഗറ്റീവ് വൈബ് ഫീലായിരുന്നു. ദൈവവിശ്വാസം നന്നായിട്ടുണ്ട്. വല്ലാതെ തളര്‍ന്ന് പോയിരുന്ന സമയത്ത് പിടിച്ച് നിന്നത് അങ്ങനെയാണെന്നാണ് സൂര്യ അഭിമുഖത്തിൽ പറയുന്നത്

അതിനിടെ കഴിഞ്ഞ ദിവസം സൂര്യയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു
സൈബർ ഇടങ്ങളിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയാണെന്നായിരുന്നു സൂര്യ അറിയിച്ചത് .സൂര്യ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് . ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ഇക്കാര്യം പങ്കവെച്ചിരിക്കുന്നത്. സൂര്യയുടെ സ്റ്റോറി ഫേസ്ബുക്ക് ഗ്രൂപ്പുകളിലും വൈറലായിട്ടുണ്ട്. “വർണ്ണ ശലഭമായി പാറി പറക്കാൻ കൊതിച്ചു, നിശാശലഭമായി ലക്ഷ്യമറിയാതെ ചിറകുകൾ തളർന്നു വീണു’, എന്നും ‘ആരോഗ്യ പ്രശ്നങ്ങൾ കാരണം ഇവിടെ നിന്നും കുറച്ചു ദിവസത്തേക്ക് വിട്ടു നിൽക്കുന്നു. പിന്നീട് കാണാം”, എന്നാണ് സൂര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

More in TV Shows

Trending

Recent

To Top