Connect with us

ബിഗ് ബോസ്സ് വീട്ടിലെ പിണക്കത്തിന് ശേഷം നടന്നത്! സായ് അങ്ങനെയാണ്, എയർപോർട്ടിൽ സംഭവിച്ചത്…. തുറന്നടിച്ച് സൂര്യ

TV Shows

ബിഗ് ബോസ്സ് വീട്ടിലെ പിണക്കത്തിന് ശേഷം നടന്നത്! സായ് അങ്ങനെയാണ്, എയർപോർട്ടിൽ സംഭവിച്ചത്…. തുറന്നടിച്ച് സൂര്യ

ബിഗ് ബോസ്സ് വീട്ടിലെ പിണക്കത്തിന് ശേഷം നടന്നത്! സായ് അങ്ങനെയാണ്, എയർപോർട്ടിൽ സംഭവിച്ചത്…. തുറന്നടിച്ച് സൂര്യ

ചെന്നൈയിൽ നിന്നും ബിഗ് ബോസ് മല്‍സരാര്‍ത്ഥികളെല്ലാം കൊച്ചിയില്‍ എത്തിയ വീഡിയോ സൈബർ ഇടത്തിൽ വൈറലായിരുന്നു മല്‍സരാര്‍ത്ഥികളെ സ്വീകരിക്കാനായി അവരുടെ കുടുംബവും സുഹൃത്തുക്കളുമായിരുന്നു എത്തിയത്. ഡിംപലാണ് ആദ്യം ഏയര്‍പോര്‍ട്ടിനുളളില്‍ നിന്നും പുറത്തേക്ക് വന്നത്. പിന്നാലെ റംസാന്‍, കിടിലം ഫിറോസ്, നോബി, റിതു മന്ത്ര, സായി വിഷ്ണു, അനൂപ് എന്നിവരും എത്തുകയായിരുന്നു

ഡിംപലിന്‌റെ സഹോദരി തിങ്കള്‍, റംസാന്‌റെ സഹോദരനും സുഹൃത്തുക്കളും, ഋതുവിന്‌റെ അമ്മ, സൂര്യയുടെ അമ്മ തുടങ്ങിയവരെല്ലാം അവരെ സ്വീകരിക്കാനായി ഏയര്‍പോര്‍ട്ടിന് പുറത്ത് കാത്തുനിന്നിരുന്നു.


എല്ലാവരെയും തങ്ങളുടെ മാതാപിതാക്കൾക്ക് പരിചയപ്പെടുത്തുന്ന സൂര്യയെയായിരുന്നു എല്ലാവരും ശ്രദ്ധിച്ചത് അതിനിടയിൽ സായിയെ അമ്മയ്ക്ക് പരിചയപ്പെടുത്തുന്ന സൂര്യയേയും വീഡിയോയിൽ കാണാൻ സാധിച്ചിരുന്നു

ബിഗ് ബോസ് വീട്ടിൽ കട്ട ഉടക്കിലായിരുന്ന സായിയും സൂര്യയും… പക്ഷെ പുറത്ത് എത്തിയതോടെ അതെല്ലാം മാറുകയായിരുന്നു. അതിന്റെ തെളിവാണ് പുറത്ത് വന്ന വീഡിയോയിൽ കാണാൻ കഴിഞ്ഞത്. എന്നാൽ ഇപ്പോൾ ഇതാ സായ് യെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സൂര്യ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൂര്യ മനസ്സ് തുറന്നത്

ഹൗസിൽ ആരോടും പിണക്കം സൂക്ഷിക്കാൻ കഴിയില്ലെന്നാണ് സൂര്യ പറയുന്നത്. ഞാൻ തന്നെ സായിയോടൊപ്പം കിച്ചണിൽ നിൽക്കില്ല എന്ന് പറ‍ഞ്ഞിട്ട് പിന്നീട് അടുക്കളയിൽ പോയി രണ്ട് പേരും കൂടി ചായ ഉണ്ടാക്കിയിട്ടുണ്ട്.

ബിഗ് ബോസ് ഹൗസിൽ വെച്ച് സായിയുമായി വഴക്ക് ഇട്ടിരുന്നുവെങ്കിലും പുറത്ത് പോകുമ്പോൾ എല്ലാം സംസാരിച്ച് പരിഹരിച്ചിരുന്നു. അതൊന്നും തങ്ങളുടെ മനസിലുണ്ടായിരുന്നില്ല, എയർപോർട്ടിൽ വെച്ച് അമ്മയ്ക്ക് സായിയെ പരിചയപ്പെടുത്തി കൊടുത്തിരുന്നു. അന്നത്തെ പിണക്കം മനസിലുണ്ടായിരുന്നെങ്കിൽ ഒരിക്കലും അങ്ങനെ ചെയ്യില്ലായിരുന്നല്ലോ. കൂടാതെ സായ് ഹൗസിലെ തന്റെ അടുത്ത സുഹൃത്തായിരുന്നു എന്നും സൂര്യ പറയുന്നുണ്ട്. വസ്ത്രത്തിന്റെ പേരിൽ ഡിംപലുമായുള്ള പ്രശ്നത്തിൽ സായി തന്നെ സപ്പേർട്ട് ചെയ്ത് സംസാരിച്ചതിനെ കുറിച്ചും സൂര്യ പറഞ്ഞിരുന്നു. ഒരാൾ പറയുന്നത് തെറ്റാണെന്ന് തോന്നിയാൽ സായ് അപ്പോൾ തന്നെ പ്രതികരിക്കും. അതാണ് സ്വഭാവമെന്നാണ് സൂര്യ പറയുന്നത്

Continue Reading
You may also like...

More in TV Shows

Trending

Recent

To Top