Connect with us

സായ് വിഷ്ണു വിജയിച്ചാൽ അത്ഭുതപ്പെടാനില്ലെന്നാണ് പറഞ്ഞത്; ആര്‍മിക്കാര്‍ ദയവ് ചെയ്ത് പൊങ്കാല ഇടരുത്; നമ്മളുടെ വീഡിയോ എടുത്ത് ഇങ്ങനെയൊന്നും ഇടരുതെന്ന് പറഞ്ഞ് മനോജ് നായർ!

Malayalam

പതിവായി മകനോടൊപ്പം ബിഗ് ബോസ് വിശേഷങ്ങളും വിലയിരുത്തലുകളുമൊക്കെയായി എത്താറുള്ള മലയാളികളുടെ പ്രിയ നടനാണ് മനോജ് നായർ . മനൂസ് വിഷന്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ബിഗ് ബോസ് വോട്ടിംഗിനെക്കുറിച്ച് പറഞ്ഞും ഇവരെത്തിയിരുന്നു.

സായ് വിഷ്ണു വിജയിക്കുകയാണെങ്കില്‍ അതില്‍ അതിശയോക്തിയൊന്നും തോന്നേണ്ടതില്ലെന്നായിരുന്നു പറഞ്ഞത്. സായി വിജയിയാവുമെന്നല്ല പറഞ്ഞത്. നിലവിലെ സാധ്യത മണിക്കുട്ടനാണന്നായിരുന്നു അന്ന് പറഞ്ഞത്. മണിക്കുട്ടന് നല്ല രീതിയില്‍ ജനപ്രീതി ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.

മണിക്കുട്ടനും ഡിംമ്പലും സായിയുമൊക്കെയാണ് ഇപ്പോള്‍ മുന്നിലുള്ളത്. പെട്ടെന്ന് തന്നെ സായ് കയറിക്കൊണ്ടിരിക്കുകയാണ്. 4 ദിവസം മുന്‍പ് പറഞ്ഞപ്പോള്‍ സായ് ചിത്രത്തിലില്ലായിരുന്നു. ആര്‍മിക്കാര്‍ ദയവ് ചെയ്ത് പൊങ്കാല ഇടരുത്. ഈ 8 പേരില്‍ ആര് വിജയിച്ചാലും ഞങ്ങള്‍ക്ക് കുഴപ്പമില്ല. അത് പ്രേക്ഷകര്‍ തീരുമാനിക്കട്ടെ. നമ്മളുടെ വീഡിയോ എടുത്ത് ഇങ്ങനെയൊന്നും ഇടരുതെന്നുമായിരുന്നു മനോജ് പറഞ്ഞത്.

സൂര്യയെക്കുറിച്ചും മനോജ് സംസാരിച്ചിരുന്നു. സൂര്യയെ വല്ലാതെ ആക്രമിക്കുന്നത് ശരിയല്ല. അതൊരു പെണ്‍കുട്ടിയാണ്. അവര്‍ മത്സരാര്‍ത്ഥിയായിരിക്കെ വിമര്‍ശിക്കാം. അങ്ങനെ ചെയ്തത് ശരിയായില്ലെന്ന് പറയാം. ഔട്ടായിക്കഴിഞ്ഞിട്ട് വിമര്‍ശിക്കുന്നത് ശരിയല്ല. അത്രയും സഹികെട്ടിട്ടാണ് ഞാന്‍ മരിച്ച് കാണണോയെന്ന് പറഞ്ഞത്.

വിമര്‍ശനങ്ങള്‍ അതിര് വിടരുത്. മനുഷ്യനല്ലേ, എല്ലാവര്‍ക്കും പിഴവുകള്‍ വരാറില്ലേ, ആ കുട്ടിയെ വെറുതെ വിടുകയെന്നുമായിരുന്നു മനോജ് പറഞ്ഞത്. ഇതുവരെ ചെയ്ത റിവ്യൂ അത്രയ്ക്ക് വലിയ സംഭവമൊന്നുമല്ല. ഞങ്ങളുടേതായ രീതിയില്‍ സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞത് എന്നും മനോജ് പറഞ്ഞു.

about manoj

More in Malayalam

Trending

Recent

To Top