താന്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക് പേജ് കാണാന്‍ കഴിയുന്നില്ലെന്ന് അറിയിച്ച് ഇന്നലെയായിരുന്നു നടന് സന്തോഷ് കീഴാറ്റൂർ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. തുടർന്ന് പോസ്റ്റ് പിന്‍വലിച്ച് കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ . പേജ് നഷ്ടപ്പെട്ടന്നുള്ള തന്റെ പരാതിയില്‍ ഫേസ്ബുക്കില്‍ നിന്നും വ്യക്തമായ മറുപടി കിട്ടിയതു കാരണം പോസ്റ്റ് പിന്‍വലിക്കുന്നു എന്നാണ് അദ്ദേഹം അറിയിച്ചത്.
കഴിഞ്ഞദിവസം, “ഒരു രാജ്യദ്രോഹ കുറ്റവും ഞാന്‍ ചെയ്തിട്ടില്ല. എന്നിട്ടും എന്തിനാണ് എന്റെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചതെന്ന് മനസ്സിലാകുന്നില്ല. പേജ് തിരിച്ചുകിട്ടാന്‍ എന്തെങ്കിലും വഴിയുണ്ടെങ്കില്‍ പറഞ്ഞുതരണം. ” എന്നായിരുന്നു അദ്ദേഹം കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നത്.
അതേസമയം, എന്തെങ്കിലും സാങ്കേതിക പ്രശ്നം ആണോ എന്ന് നോക്കാം. തല്ക്കാലം വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുക എന്നും പോസ്റ്റ് ചെയ്ത് കുറച്ച് സമയത്തിന് ശേഷം അദ്ദേഹം കമന്റ് ചെയ്തിരുന്നു.
നേരത്തെ ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് താഴെ സന്തോഷ് കീഴാറ്റൂര്‍ ഇട്ട കമന്റ് വലിയ വിവാദമായിരുന്നു. പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണവും സന്തോഷിനെതിരെ ഉണ്ടായിരുന്നു.
ഹനുമാന് ജയന്തി ആശംസകള്‍ നേര്‍ന്നുകൊണ്ട് ഉണ്ണി മുകുന്ദന് പങ്കുവെച്ച പോസ്റ്റിനായിരുന്നു കീഴാറ്റൂരിന്റെ കമന്റ്. ഹനുമാന് സ്വാമി കൊറോണയില്‍ നിന്നും രക്ഷിക്കുമോ എന്നായിരുന്നു സന്തോഷ് കീഴാറ്റൂർ കൊടുത്ത പ്രതികരണം.
മലയാളികൾക്ക് വളരെ സുപരിചിതരായ താരദമ്പതികളായിരുന്നു വിജയ് യേശുദാസും ദർശന രാജഗോപാലും ഏകദേശം അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം 2007 ലായിരുന്നു ഇരുവരുടേയും...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...