
Malayalam
ഒരുമിച്ച് വളരാം, പ്രണയിക്കാം, മരിക്കാം; ഗോപി സുന്ദറിന് 45-ാം ജന്മദിനം ; ആശംസകളുമായി അഭയ ഹിരൺമയ് !
ഒരുമിച്ച് വളരാം, പ്രണയിക്കാം, മരിക്കാം; ഗോപി സുന്ദറിന് 45-ാം ജന്മദിനം ; ആശംസകളുമായി അഭയ ഹിരൺമയ് !
Published on

സംഗീത സംവിധായകൻ ഗോപി സുന്ദറിന് ജന്മദിനാശംസൾ നേർന്ന് ജീവിത പങ്കാളി അഭയ ഹിരൺമയ്. ‘ഒരുമിച്ച് വളരാം, പ്രണയിക്കാം, മരിക്കാം’ എന്ന അടികുറിപ്പോടെയാണ് അഭയ ഗോപി സുന്ദറിന് ജന്മദിനാശംസകൾ നേർന്നത്. ഇൻസ്റ്റഗ്രാമിലൂടെ ഒരു വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു ആശംസാകുറിപ്പ് പങ്കുവച്ചത്.
യുക്രൈനിലെ കീവിൽ വിനോദയാത്രക്കിടെ എടുത്തൊരു വീഡിയോയാണ് അഭയ ആശംസയോടൊപ്പം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തെരുവിൽ കുട്ടികളോടൊപ്പം ആഫ്രിക്കൻ ഡ്രം കൊട്ടി ആസ്വദിക്കുന്ന ഗോപി സുന്ദറെ വീഡിയോയിൽ കാണാം . ഗോപി സുന്ദറിൻറെ 45-ാമാത് പിറന്നാൾ ദിനമാണ് ഇന്ന്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഗോപി സുന്ദറും അഭയ ഹിരൺമയിയും. ഇരുവരുടെയും പ്രണയവും ഒന്നാവലുമെല്ലാം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ, വിവാദങ്ങൾക്കൊന്നും ചെവികൊടുക്കാതെ അതിമനോഹരമായി പ്രണയിക്കുന്ന താരജോഡികളാണ് ഇരുവരും.
വ്യക്തി ജീവിതത്തിൽ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ അഭയ പാടിയിട്ടുണ്ട്.
ഗൂഢാലോചനയിലെ കോയിക്കോട് പാട്ട് മലയാളത്തിൽ വലിയ ഓളമാണ് സൃഷ്ടിച്ചത്. അതിലൂടെയാണ് ഹിരണ്മയിയെ മലയാളികൾ കൂടുതൽ അറിയാൻ ശ്രമിച്ചതും .
about gopi sundar
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...