
News
രാജ്യദ്രോഹ കുറ്റം ചെയ്തിട്ടില്ല; ഫേസ്ബുക്ക് പേജ് കാണാനില്ലെന്ന് നടൻ സന്തോഷ് കീഴാറ്റൂർ
രാജ്യദ്രോഹ കുറ്റം ചെയ്തിട്ടില്ല; ഫേസ്ബുക്ക് പേജ് കാണാനില്ലെന്ന് നടൻ സന്തോഷ് കീഴാറ്റൂർ

തന്റെ ഫെയ്സ്ബുക്ക് പേജ് കാണാനില്ലെന്ന പരാതിയുമായി നടൻ സന്തോഷ് കീഴാറ്റൂർ. താൻ ഒരു രാജ്യദ്രോഹക്കുറ്റവും ചെയ്തിട്ടില്ലെന്നും പേജ് തിരിച്ചെടുക്കാൻ എന്തെങ്കിലും വഴിയുണ്ടോയെന്നും ചോദിക്കുകയാണ് സന്തോഷ് . എന്തിനാണ് ഫേസ്ബുക്ക് പേജ് പൂട്ടിച്ചതെന്ന് മനസിലാകുന്നില്ലെന്നും താരം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
‘എന്റെ ഫേസ്ബുക്ക് പേജ് കാണാനില്ല. (കുറെ ദിവസങ്ങളായി ). ഒരു രാജ്യദ്രോഹ കുറ്റവും ഞാൻ ചെയ്തിട്ടില്ല. എന്നിട്ടും എന്തിനാണ് എന്റെ പേജ് ഫേസ്ബുക്ക് പൂട്ടിച്ചത് എന്ന് മനസ്സിലാവുന്നില്ല. എന്റെ പേജ് തിരിച്ച് കിട്ടുവാൻ എന്തെങ്കിലും വഴിയുണ്ടോ? #അറിയുന്നവർ പറഞ്ഞ്തരിക. കുറെ പേർ വിളിച്ച് അവരുടെ കലാസൃഷ്ടികൾ മറ്റ് പൊതു സന്ദേശങ്ങൾ പേജിലൂടെ പ്രകാശനം ചെയ്യാൻ പറയുന്നുണ്ട്.’- സന്തോഷ് കീഴാറ്റൂർ കുറിച്ചു.
ഹനുമാൻ ജയന്തി ആശംസിച്ച നടൻ ഉണ്ണി മുകുന്ദന്റെ പോസ്റ്റിനു കമന്റ് ചെയ്തതിനു ശേഷമാണ് സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായത്.
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...