Connect with us

അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ‘പൃഥ്വിരാജ്’ ന്റെ പേര് മാറ്റണമെന്ന് കര്‍ണ്ണി സേന; അനുസരിച്ചില്ലിങ്കില്‍ വലിയ പ്രത്യാഘാതം ഏറ്റുവാങ്ങേണ്ടി വരുമെന്ന് ഭീക്ഷണി

News

ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ പൃഥ്വിരാജ് എന്ന പുതിയ ചിത്രത്തിന്റെ പേര് മാറ്റാന്‍ ആവശ്യപ്പെട്ട് കര്‍ണ്ണി സേന. രജ്പുത് പൃഥ്വിരാജ് ചൗഹാന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ പേര് വെറും പൃഥ്വിരാജ് എന്ന് വെച്ചത് പൃഥ്വിരാജ് ചൗഹാനെ അപമാനിക്കുന്നതിന് തുല്യമാണ്. അദ്ദേഹത്തിന്റെ മുഴുവന്‍ പേരും ചിത്രത്തിന് നല്‍കണമെന്നാണ് സംവിധായകനും കര്‍ണ്ണി സേന യൂത്ത് വിങ്ങ് പ്രസിഡന്റുമായ സുര്‍ജീത്ത് സിങ്ങ് രാധോര്‍ പറഞ്ഞത്.

മാത്രവുമല്ല, സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് കര്‍ണ്ണി സേനയെ കാണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പറഞ്ഞ കാര്യങ്ങളൊന്നും അനുസരിച്ചില്ലിങ്കില്‍ വലിയ പ്രത്യാഘാതം ഏറ്റുവാങ്ങേണ്ടി വരുമെന്നും കര്‍ണ്ണി സേന ഭീക്ഷണി മുഴക്കിയിട്ടുണ്ട്. സഞ്ജൈ ലീല ബന്‍സാലിയുടെ പദ്മാവതിനും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

അതിനാല്‍ സംവിധായകര്‍ ഇത്തരം കാര്യങ്ങള്‍ നേരിടാന്‍ തയ്യാറായിരിക്കണമെന്നും കര്‍ണി സേന കൂട്ടിച്ചേര്‍ത്തു. 2019ല്‍ അക്ഷയ് കുമാറിന്റെ പിറന്നാള്‍ ദിനത്തിലാണ് പൃഥ്വിരാജ് എന്ന സിനിമ പ്രഖ്യാപിക്കുന്നത്. തന്റെ ആദ്യ ചരിത്ര സിനിമയാണ് ഇത്. പൃഥ്വിരാജ് ചൗഹാന്റെ ജീവിതം പറയുന്ന സിനിമയാണെന്ന് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു.

മുന്‍ മിസ് വേള്‍ഡ് മാനുഷി ചില്ലറാണ് ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ നായികയാവുന്നത്. സംയുക്ത എന്നാണ് കഥാപാത്രത്തിന്റെ പേര്. പൃഥ്വിരാജ് ചൗഹാന്റെ ഭാര്യയുടെ വേഷമാണ് മാനുഷി ചെയ്യുന്നത്. ഡോ ചന്ദ്ര പ്രകാശ് തൃവേദി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ആദിത്യ ചോപ്രയാണ്.

More in News

Trending

Recent

To Top