
News
ഫാമലി മാന്‍ സീരീസ് സീസണ് 2 വിവാദം; വിഷയത്തില്‍ സാമാന്തയോട് മൗനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ആമസോണ്‍
ഫാമലി മാന്‍ സീരീസ് സീസണ് 2 വിവാദം; വിഷയത്തില്‍ സാമാന്തയോട് മൗനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ആമസോണ്‍

കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിവാദമാണ് ഫാമലി മാന്‍ സീരീസ് സീസണ് 2 ശ്രീലങ്കയിലെ തമിഴ് ജനതയുടെ വിശ്വാസങ്ങളെ വ്രണപ്പടുത്തുന്നു എന്നത്. സീരീസില്‍ സമാന്ത അവതരിപ്പിക്കുന്നത് ഒരു ചാവേര്‍ കഥാപാത്രത്തെയാണെന്ന് ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് സീരീസ് ബാന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധങ്ങള്‍ ശക്തമാകുന്നത്. ഇതേ തുടര്‍ന്ന് തമിഴ്നാട് ഇന്‍ഫോര്‍മേഷന്‍ ബ്രോഡ്കാസ്റ്റ് മിനിസ്റ്റര്‍ മാനോ തങ്കരാജ് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കറിന് സീരീസ് വിലക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ചിരുന്നു.
പ്രതിഷേധങ്ങള്‍ തുടരവെ നടി സമാന്തയോട് വിഷയത്തില്‍ മൗനം പാലിക്കാനാണ് ആമസോണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ‘റിലീസിന് മുമ്പ് വിവാദങ്ങള്‍ ഒഴിവാക്കാനാണ് എല്ലാവരെയും പോലെ ആമസോണും ശ്രമിക്കുന്നത്. അതിനാലാണ് സമാന്തയോട് വിഷയത്തില്‍ മൗനം പാലിക്കാന്‍ ആവശ്യപ്പെട്ടത്’ എന്ന് ആമസോണുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...