News
ഇന്ത്യയിലെ മികച്ച വാക്സിന്‍ നോ വാക്സിന്‍; കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ത്ഥ്
ഇന്ത്യയിലെ മികച്ച വാക്സിന്‍ നോ വാക്സിന്‍; കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ത്ഥ്
ഇന്ത്യയിലെ മികച്ച വാക്സിന്‍ നോ വാക്സിനാണെന്ന് നടന്‍ സിദ്ധാര്‍ഥ്. ഇന്നലെ മുതല്‍ രാജ്യത്ത് നേരിടുന്ന വാക്സിന്‍ ക്ഷാമത്തെ കുറിച്ചാണ് സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചത്. രാജ്യത്തെ പൗരന്‍മാര്‍ക്ക് സൗജന്യ വാക്സിന്‍ നല്‍കാത്തതിനെതിരെയും സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു. വാക്സിനെ കുറിച്ച് വേണ്ട വ്യക്തമായ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. സംസ്ഥാനങ്ങള്‍ക്ക് കമ്പനികളില്‍ നിന്ന നേരിട്ട് വാക്‌സിന്‍ വാങ്ങാന്‍ സാധിക്കാത്തതെന്താണ്.
ചില സംസ്ഥാനങ്ങള്‍ പറയുന്നു വാക്സിന്‍ ഉപയോഗിക്കാതെ പാഴായി പോകുന്നുവെന്ന്. ഇനിയും രാജ്യത്ത് വാക്സിനെ കുറിച്ച് ബോധവത്കരണം നടത്തേണ്ടതുണ്ടോ. ഇങ്ങനെ പോയാല്‍ എന്നാണ് രാജ്യം കുറച്ചെങ്കിലും വാക്സിനേറ്റട് ആവുക എന്നും സിദ്ധാര്‍ഥ് ചോദിക്കുന്നു. ഇതിന് മുമ്പും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സിദ്ധാര്‍ഥ് രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സിദ്ധാര്‍ത്ഥിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. ഇതുവരെ 500-ലധികം ഫോണ്‍ കോളുകളാണ് വന്നത്. എല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവര്‍ഷവുമായിരുന്നുവെന്ന് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.
‘എല്ലാ നമ്പറുകളും ഞാന്‍ പൊലീസിന് കൈമാറിയിരിക്കുകയാണ്. എനിക്കെതിരേ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്താല്‍ ഞാന്‍ മിണ്ടാതിരിക്കുമെന്ന് കരുതേണ്ട.’ ഇനിയും വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന് നരേന്ദ്ര മോദിയേയും അമിത് ഷായേയും ടാഗ് ചെയ്താണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്ത് സിദ്ധാര്‍ഥ് കുറിചച്ചു. കോവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് സിദ്ധാര്‍ഥ് ഉന്നയിച്ചത്. നേരത്തേയും മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകന്‍ തന്നെയായിരുന്നു സിദ്ധാര്‍ഥ്.
‘എന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബി.ജെ.പി. അംഗങ്ങള്‍ ചോര്‍ത്തി. ഇതുവരെ 500-ലധികം ഫോണ്‍കോളുകളാണ് എനിക്ക് ഇതുവരെ വന്നത്. എല്ലാത്തിലും എനിക്കും കുടുംബത്തിനും എതിരേ വധഭീഷണി, ബലാത്സംഗ ഭീഷണി, അസഭ്യവര്‍ഷം തുടങ്ങിയവയാണ്. എല്ലാ കോളുകളും ഞാന്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. എല്ലാം ബി.ജെ.പി. ലിങ്കും, ഡി.പിയും ഉള്ളതാണ്. അതെല്ലാം പൊലീസിന് കൈമാറുകയാണ്. ഞാന്‍ ഒരിക്കലും മിണ്ടാതിരിക്കില്ല. ശ്രമിച്ചുകൊണ്ടേ ഇരിക്കും.’- സിദ്ധാര്‍ഥ്