
News
യുവ ഛായാഗ്രാഹൻ ദിൽഷാദ് കൊവിഡ് ബാധിച്ച് മരിച്ചു
യുവ ഛായാഗ്രാഹൻ ദിൽഷാദ് കൊവിഡ് ബാധിച്ച് മരിച്ചു
Published on

യുവ ഛായാഗ്രാഹൻ ദിൽഷാദ് അന്തരിച്ചു. കൊവിഡ് ബാധിച്ച് മുംബൈയിൽ ചികിത്സയിലായിരുന്നു. കപിൽ ശർമ്മ പ്രധാനവേഷം ചെയ്ത ‘കിസ് കിസ്കോ പ്യാർ കരു’ എന്ന അബ്ബാസ് മസ്താൻ ചിത്രത്തിന് ശേഷം പുതിയ തെലുങ്ക് ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നപ്പോഴാണ് കൊവിഡ് ബാധിതനാവുന്നത്.
മലയാളം, ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി, ഗുജറാത്തി, ബോജ്പുരി, മറാത്തി തുടങ്ങിയ ഭാഷാ ചിത്രങ്ങളിൽ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. എറണാകുളത്തു ജനിച്ച ദിൽഷാദ് സുപ്രസിദ്ധ ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ ശിഷ്യനായാണ് തുടക്കം കുറിച്ചത്.
പിന്നീട് ഹിന്ദി സിനിമയിലെ സിനിമാട്ടോഗ്രാഫർ രവിയാദവിനോപ്പം ടാർസൻ- ദ വണ്ടർ കാർ, 36 ചീന ടൗൺ, റെയ്സ് തുടങ്ങിയ ചിത്രങ്ങളിൽ ഓപ്പറേറ്റിംഗ് ക്യാമറാമാൻ ആയി പ്രവർത്തിച്ചു. ’ ദ വെയിറ്റിംഗ് റൂം’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. ‘ദ ബ്ലാക്ക് റഷ്യൻ’ എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ശ്രദ്ധേയനായി.
ദിൽഷാദിന്റെ മരണത്തിൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ആദരാഞ്ജലികൾ അർപ്പിച്ചു.
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...