Connect with us

‘ഇതെന്തൊരു മാധ്യമപ്രവർത്തനം വിസർജ്ജ്യം പേറുന്ന മനസ്സ് അഭ്യാസമെടുക്കല്ലേ’ ആ പേര് യോജിക്കില്ല; പൃഥ്വിരാജ് വിഷയം ആളിക്കത്തുന്നു….

News

‘ഇതെന്തൊരു മാധ്യമപ്രവർത്തനം വിസർജ്ജ്യം പേറുന്ന മനസ്സ് അഭ്യാസമെടുക്കല്ലേ’ ആ പേര് യോജിക്കില്ല; പൃഥ്വിരാജ് വിഷയം ആളിക്കത്തുന്നു….

‘ഇതെന്തൊരു മാധ്യമപ്രവർത്തനം വിസർജ്ജ്യം പേറുന്ന മനസ്സ് അഭ്യാസമെടുക്കല്ലേ’ ആ പേര് യോജിക്കില്ല; പൃഥ്വിരാജ് വിഷയം ആളിക്കത്തുന്നു….

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ നിയമപരിഷ്കാരങ്ങൾക്കെതിരെയുള്ള പ്രധിഷേധത്തില്‍ ആദ്യം പിന്തുണയര്‍പ്പിച്ചവരിലൊരാളാണ് നടൻ പൃഥ്വിരാജ്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ പൃഥ്വിരാജിനും കുടുംബത്തിനുമെതിരെ വലിയ ആക്രമണമാണ് നടന്നത്.

ഇതിനിടെയിൽ താരത്തെയും കുടുംബത്തെയും അക്ഷേപിച്ച് ജനം ടിവിയുടെ ലേഖനം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പൃഥ്വിരാജിന്റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്കു വേണ്ടി എന്ന തലക്കെട്ടില്‍ ജികെ സുരേഷ് ബാബുവാണ് ലേഖനം എഴുതിയത്.

അച്ഛന്‍ സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാട്ടണം എന്ന് ലേഖനത്തില്‍ പറയുന്നു.. ലക്ഷദ്വീപിനു വേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കി രംഗത്തു വരുമ്പോള്‍ അതിനു പിന്നില്‍ ജിഹാദികളുടെ കുരുമുളക് സ്പ്രേ ആണെന്ന് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും വേണ്ടെന്നായിരുന്നു ലേഖനത്തിലെ പരാമർശം.

ലക്ഷദ്വീപ് പ്രശ്നത്തിൽ ജനപക്ഷത്തുനിന്ന് അഭിപ്രായം പറഞ്ഞതിൻ്റെ പേരിൽ ചാനൽ വ്യക്തിഹത്യയ്ക്ക് ശ്രമിക്കുന്ന തരത്തിൽ പ്രതികരണം നടത്തിയതിനെ തുടർന്ന് പ്രതിഷേധം ആളിക്കത്തുകയാണ്. ചാനൽ തങ്ങളുടെ ഒഫിഷ്യൽ ഫേസ്ബുക്ക് ഹാൻഡിലിൽ നിന്ന് കുറിച്ച വാക്കുകൾ അങ്ങേയറ്റം നീചവും യുക്തിരഹിതവുമാണെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഭവം വിവാദമായതോടെ ചർച്ചയായി മാറിയ ലേഖനം ചാനൽ പിൻവലിക്കുകയും ചെയ്തു.

പൃഥ്വിരാജിനെതിരെ നടക്കുന്ന അധിക്ഷപങ്ങളില്‍ നടന് പിന്തുണയുമായി നിരവധി താരങ്ങളാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. നടന്മാരായ അജു വര്‍ഗ്ഗീസ്, ആന്‍റണി വര്‍ഗ്ഗീസ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ പൃഥ്വിരാജിനെ പിന്തുണച്ച് രംഗത്തെത്തി.

ഒരാൾ വ്യക്തമായ അഭിപ്രായം പറയുമ്പോൾ ആഭാസം അല്ല മറുപടിയെന്ന് നടന്‍ അജു വര്‍ഗ്ഗീസ് പ്രതികരിച്ചു. വിവാദങ്ങൾ മാറി സംവാദങ്ങൾ വരട്ടെയെന്നും അജു വര്‍ഗ്ഗീസ് പൃഥ്വിരാജിന്‍റെ ചിത്രത്തോടൊപ്പം ഫേസ്ബുക്കില്‍ കുറിച്ചു. ‘രാജു ബ്രോ അല്ലേലും ചുമ്മാ കിടു ആണ്,’ എന്ന അടിക്കുറിപ്പലാണ് മിഥുൻ പൃഥ്വിരാജിന്റെ ചിത്രം പങ്കുവെച്ചത്. പൃഥ്വിയുടെ ചിത്രം പോസ്റ്റ് ചെയ്താണ് ആന്‍റണി വര്‍ഗ്ഗീസും പിന്തുണയുമായി എത്തിയത്.

അഭിപ്രായം പറയുന്നവന്റെ അച്ഛനും കുടുംബക്കാർക്കും എതിരെ സംസാരിക്കുന്നതാണ് എന്ത് തരം മാധ്യമ ധർമ്മമാണ് , ഇതൊക്കെ ശെരിയാണ് എന്ന് നിങ്ങൾ ചിന്തിക്കുന്നു എങ്കിൽ ചാനൽ പൂട്ടി നിങ്ങൾ വല്ല പണിയും നോക്ക് എന്നാണ് ബിഗ് ബോയ്സ് താരവും മോഡലുമായ ഷിയാസ് കുറിച്ചത്. ചാനലിനെതിരെ ശക്തമായി വിയോജിക്കുന്നുവെന്നും പൃഥ്വിരാജിൻ്റെ അഭിപ്രായത്തിനൊപ്പമാണ് തങ്ങളെന്നും ഷിയാസ് നിലപാട് വ്യക്തമാക്കി.

അല്ലേലും എന്തിലും ഏതിലും മതം കാണുന്ന സംഘികളോട് ഇതൊന്നും പറഞ്ഞിട്ട് കാര്യം ഉണ്ടെന്ന് തോന്നുന്നില്ല. വെറുതെ അല്ല ഉള്ള ഒരു സീറ്റ് കൂടെ പോയത്.’ ബഷീർ രോക്ഷാകുലനായി കുറിച്ചതിങ്ങനെയാണ്. ‘ഈ രാഷ്ട്രീയം വച്ചു നിങ്ങൾക്ക് ഒരിക്കലും മലയാളികൾ ഇടം തരില്ല. മതം പറഞ്ഞു പറഞ്ഞു നിനക്കൊക്കെ ഇപ്പോൾ മലത്തിന്റെ വില പോലും മലയാളികൾ തരുന്നില്ല. എന്നിട്ടും വീണ്ടും…..

സംവിധായകൻ അരുൺ ഗോപി കുറിച്ചത് ഇങ്ങനെയായിരുന്നു

സംസ്ക്കാരം എന്ന വാക്കിന്റെ ഏതെങ്കിലും അരികിലൂടെ നിങ്ങൾ സഞ്ചരിച്ചിട്ടുണ്ടെങ്കിൽ, ഈ വാചകങ്ങൾ നിങ്ങൾ തിരുത്തണ്ട കാരണം നിങ്ങളിൽ നിന്നു ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാൻ… പക്ഷെ ജനം എന്ന പേര് നിങ്ങൾ തിരുത്തണം..! ഈ വിസർജ്ജ്യം പേറുന്ന മനസ്സുകളുടെ ചാനലിന് ആ പേര് യോജിക്കില്ല!!\
ലക്ഷദ്വീപിലെ ‘ജന’ത്തിനൊപ്പം !!

More in News

Trending

Recent

To Top