
Malayalam
ഹൃദയത്തില്‍ ബ്ലോക്ക് ; ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി അനുരാഗ് കശ്യപ്!
ഹൃദയത്തില്‍ ബ്ലോക്ക് ; ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി അനുരാഗ് കശ്യപ്!

ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി. കഴിഞ്ഞ കുറച്ച് ദിവസം മുൻപാണ് നേരിയ നെഞ്ച് വേദിന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അനുരാഗ് കശ്യപിനെ പരിശോധനയ്ക്ക് വിധേയനാക്കിയത് .
തുടർന്ന് നടത്തിയ ആന്‍ജിയോഗ്രാഫി പരിശോധനയില്‍ ഹൃദയത്തില്‍ ബ്ലോക്കുകള്‍ ഉണ്ടെന്ന് കണ്ടെത്തി . ഉടന്‍ തന്നെ ആന്‍ജിയോപ്ലാസ്റ്റിക്ക് വേണ്ടി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു.
മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്. നിലവില്‍ അനുരാഗ് സുഖം പ്രാപിച്ച് വരുകയാണെന്ന് അനുരാഗ് കശ്യപിൻറെ പിഎ മാധ്യമങ്ങളെ അറിയിച്ചു. ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഒരാഴ്ച്ചയോളം വിശ്രമിക്കാനാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
നിലവില്‍ ‘ദില്ദോബാരാ’ എന്ന ചിത്രത്തിന്റെ അണിയറയിലാണ് അനുരാഗ് കശ്യപ്. മന്മര്സിയക്ക് ശേഷം തപ്സി പന്നുവുമായി ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ പവാലി ഗുലാട്ടിയും കേന്ദ്ര കഥാപാത്രമാണ്. ഈ വര്‍ഷം മാര്‍ച്ചിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായത്.
ABOUT ANURAG KASHYAP
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...