
Malayalam
മറ്റ് മത്സരാർത്ഥികൾ പെയിഡ് പിആര്‍ വര്‍ക്കുകള്‍ ചെയ്യുന്നു ; ആളിക്കത്തി ഫാൻസ് ഗ്രൂപ്പുകൾ! ഇനി നിർണ്ണായക ദിനങ്ങൾ !
മറ്റ് മത്സരാർത്ഥികൾ പെയിഡ് പിആര്‍ വര്‍ക്കുകള്‍ ചെയ്യുന്നു ; ആളിക്കത്തി ഫാൻസ് ഗ്രൂപ്പുകൾ! ഇനി നിർണ്ണായക ദിനങ്ങൾ !

ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട ബിഗ്ബോസ് താരങ്ങളെല്ലാം നാട്ടിൽ എത്തിക്കഴിഞ്ഞിരിക്കുകയാണ്. ഏറെ ആവേശത്തോടെയാണ് ഓരോ മത്സരാർത്ഥികളെയും ആർമി ഗ്രൂപ്പുകളും ആരാധകരും സ്വീകരിച്ചത്. ഏറ്റവുമൊടുവിലയിട്ടാണ് മണിക്കുട്ടനും രമ്യയും നാട്ടിലെത്തിയത്.
പ്രേക്ഷകരാണ് വിജയിയെ തീരുമാനിക്കുന്നത് എന്നതുകൊണ്ടുതന്നെ നിലവിൽ മത്സരത്തിലുള്ള എല്ലാവരുടെയും ആർമി ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്.
ഇതിൽ മണിക്കുട്ടനെ വിജയിപ്പിക്കാനുള്ള പദ്ധതികളുമായി എത്തിയിരിക്കുകയാണ് മണിക്കുട്ടൻ ഫാന്‍സ് ഗ്രൂപ്പ്. മത്സരാർത്ഥികളെ സംബന്ധിച്ചു ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകമാണ്. അതിനിടയിൽ മണിക്കുട്ടൻ ഫാൻസ് ഗ്രൂപ്പിൽ വന്ന കുറിപ്പാണ് ശ്രദ്ധ നേടിയിരിക്കുന്നത്.
മണിക്കുട്ടനെ വിജയിയായി കാണണമെന്ന് കരുതുന്നവർ കുറിപ്പ് പങ്കുവെക്കൂ എന്നഭ്യർത്ഥിച്ചാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത് . നമ്മള് വ്യക്തിപരമായി കൊടുക്കുന്ന വോട്ടുകളുടെ എണ്ണം കുറവാണോ എന്ന് ഒരു ചെറിയ സംശയം ഉണ്ട്.
എല്ലാവരും സ്വന്തം ഫോണില്‍ നിന്നും സ്പ്ളിറ്റ് ചെയ്യാതെ 50 വോട്ടും മണിക്കുട്ടന് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. വളരെ നല്ലത്. എന്നാല്‍ ഒരിക്കലും വോട്ടിങ് അവിടെ അവസാനിപ്പിക്കരുത്.
സാധാരണക്കാരായ ജനങ്ങളാണ് മണിക്കുട്ടന്റെ ആര്‍മി. മറ്റ് മത്സരാര്‍ഥികള്‍ക്ക് ഒക്കെ പെയിഡ് പിആര്‍ വര്‍ക്കുകള്‍ ഉണ്ടെന്ന കാര്യം ഏകദേശം ഉറപ്പാണ്. അവരോടാണ് ഈ സാധാരണക്കാര്‍ മത്സരിക്കേണ്ടത്.
അതുകൊണ്ട് ഈ ഒരാഴ്ച്ച ഒന്നിച്ച് നില്ക്കുക. പരമാവധി വോട്ട് ശേഖരിക്കാന്‍ നോക്കുക. ഒരേ ഫോണിലെ ഹോട്ട്സ്റ്റാര്‍ ആപ്പ് ഉപയോഗിച്ച് തന്നെ ഒന്നിലധികം ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വോട്ട് ചെയ്യാം എന്ന കാര്യം നിങ്ങള്‍ക്ക് എല്ലാവര്ക്കും അറിയാമല്ലോ.
ആ അവസരം പരമാവധി ഉപയോഗിച്ച് വീട്ടിലുള്ളവരുടെയും കൂട്ടുകാരുടെയും ഒക്കെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ ശ്രമിക്കുക. 100 – 200 അല്ല! 1000 – 2000 വോട്ടുകളാണ് ഓരോ ദിവസവും നമ്മള് ചെയ്യാന്‍ ശ്രമിക്കേണ്ടത്. വോട്ടു ചെയ്യുന്നതില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ചോദിച്ചാല്‍ മതി. ഉറപ്പായും സഹായിക്കാം.
അതുപോലെ യൂട്യൂബ് പോളുകളിലെ സപ്പോര്‍ട്ട് കണ്ട് ഒരിക്കലും തെറ്റിദ്ധരിക്കപ്പെടരുത് എന്ന് എല്ലാവരോടും പറയണം. കാരണം, അതില്‍ ഇന്ത്യയ്ക്ക് പുറത്തുള്ളവരും ഹോട്ട്സ്റ്റാര്‍ ഉപയോഗിക്കാന്‍ പറ്റാത്തവരും ഒക്കെ കാണും. അതുകൊണ്ട് ഈ ഒരാഴ്ച യാതൊരു ഒഴിവു കഴിവുകളും വിചാരിക്കാതെ, പരമാവധി വോട്ടുകള്‍ മണിക്കുട്ടന് വേണ്ടി കളക്ട് ചെയ്യുക.
about biggboss season 3
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
‘പാവാട’ ഉൾപ്പടെയുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ആയ ജി മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ഓട്ടം തുള്ളലിന്റെ ടൈറ്റിൽ...
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...