
Malayalam
ബിഗ് ബോസ് വീട്ടിൽ കട്ട ഉടക്കിലായിരുന്ന സായിയും സൂര്യയും! എയർപോർട്ടിൽ എത്തിയപ്പോൾ! കണ്ണ് നിറഞ്ഞ് പ്രേക്ഷകർ
ബിഗ് ബോസ് വീട്ടിൽ കട്ട ഉടക്കിലായിരുന്ന സായിയും സൂര്യയും! എയർപോർട്ടിൽ എത്തിയപ്പോൾ! കണ്ണ് നിറഞ്ഞ് പ്രേക്ഷകർ

കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മല്‍സരാര്‍ത്ഥികളെല്ലാം കൊച്ചിയില്‍ എത്തിയിരിക്കുകയാണ്. ഇതിന്‌റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം ട്രെന്‍ഡിംഗായി മാറുകയാണ്. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു.
മല്‍സരാര്‍ത്ഥികളെ സ്വീകരിക്കാനായി അവരുടെ കുടുംബവും സുഹൃത്തുക്കളുമായിരുന്നു എത്തിയത്. ഡിംപലാണ് ആദ്യം ഏയര്‍പോര്‍ട്ടിനുളളില്‍ നിന്നും പുറത്തേക്ക് വന്നത്. പിന്നാലെ റംസാന്‍, കിടിലം ഫിറോസ്, നോബി, റിതു മന്ത്ര, സായി വിഷ്ണു, അനൂപ് എന്നിവരും എത്തി. മണിക്കുട്ടന്‍ തിരുവനന്തപുരം ഏയര്‍പോര്‍ട്ടിലാണ് വന്നിറങ്ങിയത്.
ഡിംപലിന്‌റെ സഹോദരി തിങ്കള്‍, റംസാന്‌റെ സഹോദരനും സുഹൃത്തുക്കളും, ഋതുവിന്‌റെ അമ്മ, സൂര്യയുടെ അമ്മ തുടങ്ങിയവരെല്ലാം അവരെ സ്വീകരിക്കാനായി ഏയര്‍പോര്‍ട്ടിന് പുറത്ത് കാത്തുനിന്നിരുന്നു. എല്ലാവരെയും തങ്ങളുടെ മാതാപിതാക്കൾക്ക് പരിചയപ്പെടുത്തുകയായിരുന്നു സൂര്യ. എല്ലാവരും ഓരോരുത്തരുടെയും കുടുംബത്തെ പരിചയപ്പെട്ടും പരസ്പരം ആലിംഗനം ചെയ്ത ശേഷവുമാണ് ഏയര്‍പോര്‍ട്ടില്‍ നിന്നും പോയത്
അതിനിടയിൽ സായിയെ അമ്മയ്ക്ക് പരിചയപ്പെടുത്തുന്ന സൂര്യയേയും വീഡിയോയിൽ കാണാൻ സാധിക്കും. ബിഗ് ബോസ് വീട്ടിൽ കട്ട ഉടക്കിലായിരുന്ന സായിയും സൂര്യയും… പക്ഷെ പുറത്ത് എത്തിയതോടെ അതെല്ലാം മാറുകയായിരുന്നു. അതിന്റെ തെളിവാണ് പുറത്ത് വന്ന വീഡിയോയിൽ കാണാൻ കഴിയുന്നത്
ബിഗ് ബോസ് ഹൗസിൽ വന്നതിന് ശേഷം സ്വഭാവത്തിൽ മാറ്റം വരാത്ത വ്യക്തിയേയും മാറ്റം വന്ന വ്യക്തിയേയും കുറിച്ച് പറയാൻ ടാസ്ക്ക് ഉണ്ടായിരുന്നു. അന്ന് സായ് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. മാറ്റം ഇല്ലാതെ തുടരുന്നത് ഋതുവും റംസാനുമാണെന്നാണ് സായ് പറഞ്ഞത്. വലിയ മാറ്റം വന്ന വ്യക്തി സൂര്യയാണെന്നായിരുന്നു സായ് പറഞ്ഞത്.
ആദ്യത്തെ സൂര്യയിൽ നിന്നും വലിയ ട്രാൻസ്ഫോർമേഷൻ ആണ് നടന്നത്. തുടക്കത്തിൽ പവർ ഫുൾ ആയിട്ടുള്ള സൂര്യയെ ആയിരുന്നു കണ്ടത്. ഇപ്പോൾ ഒന്നും ചെയ്യാൻ വയ്യ എന്നുള്ള രീതിയിലേയ്ക്ക് വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും സായ് പറഞ്ഞു. കൂടാതെ മണിക്കുട്ടനുമായുള്ള ഒരു സംഭവവും സായ് അവിടെ ചൂണ്ടി കാണിച്ചിരുന്നു. ഇത് സൂര്യയെ ചൊടിപ്പിച്ചിരുന്നു. ചിരിച്ച് ഇരിക്കുന്ന മണിക്കുട്ടനെയാണ് ആ സമയം കണ്ടത്. അതേസമയം തന്നെ അമ്മ ടാസ്‌ക്കില്‍ സൂര്യ ഗെയിം കളിച്ചുവെന്നും സായ് പറഞ്ഞിരുന്നു
ഇതോടെ സൂര്യ പൊട്ടിത്തെറിച്ചതും പ്രേക്ഷകർ കണ്ടതാണ്
‘മൈൻഡ് യുവർ വേഡ്സ്, എന്റെ അമ്മയെ തൊട്ട് സംസാരിച്ചിട്ടുണ്ടെങ്കിൽ ലാൽ സാറിന്റെ എപ്പിസോഡാണെങ്കിലും ഞാൻ അംഗീകരിക്കില്ല. എന്താണ് ലാൽ സാർ ഇത്. വേറെ എന്തും പറയാം സാർ പക്ഷേ അമ്മയുടെ കാര്യം ഒരിക്കലും ഞാൻ ഗെയിം ആയി എടുക്കില്ല… താൻ ആരേയും ഇതിലേക്ക് വലിച്ചിഴച്ചിട്ടില്ലെന്നും സൂര്യ പറഞ്ഞു.
വെറെ എന്തും പറഞ്ഞോ അമ്മയെ തെട്ട് കളിക്കരുതെന്ന് പറഞ്ഞ സൂര്യയോട് ഇക്കാര്യം താൻ മാത്രമല്ല പറഞ്ഞതെന്ന് സായ് പറഞ്ഞു. ഇതിന് അതാരൊക്കെയാണ് അങ്ങനെ പറഞ്ഞതെന്ന് പറയണമെന്നായിരുന്നു സൂര്യ അറിയിച്ചത്. കഴിഞ്ഞ ദിവസം മണിക്കുട്ടനും ഡിംപലും ഇത് സംസാരിച്ചുവെന്നാണ് സായ് നൽകിയ മറുപടി. വീട്ടുകാരെ കുറിച്ച് പറയുന്നതാണോ ഗെയിം എന്നും സൂര്യ ചോദിച്ചിരുന്നു . ബിഗ് ബോസ്സിലെ ഈ എപ്പിസോഡ് സോഷ്യൽ മീഡിയയിലടക്കം വലിയ ശ്രദ്ധ നേടിയിരുന്നു
എന്നാൽ ഷോയിൽ നിന്നും പുറത്ത് എത്തിയതിന് ശേഷം യാതൊരു പിണക്കവും ഇരുവരും സൂക്ഷിച്ചില്ല. അതിന്റെ തെളിവാണ് എയർപോർട്ടിലെഈ ദൃശ്യങ്ങൾ
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...