Malayalam
തന്നെ ഞെട്ടിച്ചത് ആ നടനാണ്!!, അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടെന്ന് പൂര്‍ണിമ ഇന്ദ്രജിത്ത്
തന്നെ ഞെട്ടിച്ചത് ആ നടനാണ്!!, അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടെന്ന് പൂര്‍ണിമ ഇന്ദ്രജിത്ത്
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം എപ്പോഴും തന്റെ ചിത്രങ്ങളും വിശേഷങ്ഹളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഒരു ഫാഷന്‍ ഡിസൈനര്‍ കൂടിയായ പൂര്‍ണിമയുടെ വസ്ത്രങ്ങള്‍ കാണാനും ഹെയര്‍സ്റ്റൈല്‍ പരീക്ഷിക്കുവാനും എല്ലാം ആരാധകര്‍ നോക്കിയിരിക്കാറുണ്ട്. പൂര്‍ണിമ മാത്രമല്ല, മക്കളും ഭര്‍ത്താവ് ഇന്ദ്രജിത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തു എങ്കിലും അടുത്തിടെ അഭിനയത്തിലേക്ക് മടങ്ങി എത്തിയിരുന്നു. ഇപ്പോഴിതാ താന്‍ അഭിമുഖം നടത്തിയതില്‍ തന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയിട്ടുള്ള വ്യക്തി ആരാണെന്ന് തുറന്നു പറയുകയാണ് താരം. ‘ഞാന്‍ അഭിമുഖം ചെയ്തതില്‍ എന്നെ ഞെട്ടിച്ചിട്ടുള്ളത് ജഗതി ശ്രീകുമാര്‍ സാറാണ്. ഓരോ കാര്യങ്ങളും പറയുന്നതിലെ അദ്ദേഹത്തിന്റെ വ്യക്തത വിസ്മയിപ്പിക്കുന്നതാണ്.
ഒരാളെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ എന്റെ മനസ്സിലുള്ള ഒരു കാര്യമുണ്ട്. നമ്മള്‍ ആരെയാണോ ഇന്റര്‍വ്യൂ ചെയ്യുന്നത് അവരില്‍ നിന്ന് നമുക്ക് കുറെ പഠിക്കാനുണ്ടാകണം. ജഗതി ശ്രീകുമാര്‍ സാറില്‍ നിന്ന് ഞാന്‍ അങ്ങനെ കുറെ കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. അദ്ദേഹം നമ്മളുമായി സംഭാഷണം നടത്തുമ്പോള്‍ നേരത്തെ പ്രിപ്പെയര്‍ ചെയ്തിട്ട് വന്നതാണോ എന്ന് തോന്നിപ്പോകും. അത്രയ്ക്ക് ക്ലാരിറ്റിയാണ് അദ്ദേഹം പറയുന്ന ഓരോ കാര്യങ്ങള്‍ക്കും. ഒരു അവതാരക എന്ന നിലയില്‍ ജഗതി ശ്രീകുമാറിനോളം എന്നെ ഞെട്ടിച്ച മറ്റൊരാള്‍ ഇല്ല എന്ന് തന്നെ പറയാം’എന്നും പൂര്‍ണിമ പറയുന്നു.
