സെക്സ് റാക്കറ്റ് കേസ്, സീരിയലിലെ താരമടക്കം 4 പ്രതികൾ.. ഞെട്ടലോടെ ആരാധകർ

മലയാള ടെലിവിഷൻ സീരിയൽ താരമുൾപ്പെട്ട തലസ്ഥാനത്തെ ഇടപ്പഴിഞ്ഞി പെൺ വാണിഭക്കേസിൽ സീരിയൽ നടിയടക്കം നാലു പ്രതികളെ ജൂൺ 10 ന് ഹാജരാക്കാൻ തിരുവനന്തപുരം ഒന്നാം അഡീഷണൽ അസിസ്റ്റൻറ് സെഷൻസ് കോടതി ഉത്തരവിട്ടു.
സീരിയൽ നടി കിളിമാനൂർ സ്വദേശിനി വേണി എന്ന ആവണിയടക്കം 4 പേരെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ മ്യൂസിയം പോലീസ് സർക്കിൾ ഇൻസ്പെക്ടറോടാണ് കോടതി നിർദേശിച്ചത്.
കേസിൽ 1 മുതൽ 4 വരെ പ്രതികളായ അനാശാസ്യ കേന്ദ്ര നടത്തിപ്പുകാരും ഇടപാടുകാരുമായ ജഗതി സ്വദേശി ശ്രീകുമാരൻ നായർ , മഴവിൽ മനോരമ ചാനലിലടക്കം ശ്രദ്ധേയമായ വേഷം ചെയ്ത ആവണി , ബിന്ദു എന്ന ലൗലി , പുനലൂർ സ്വദേശി മാത്യു ജേക്കബ്ബ് എന്ന വിനോദ് എന്നിവരെയാണ് ഹാജരാക്കേണ്ടത്. എറണാകുളം , തിരുവനന്തപുരം ജില്ലകളിലെ വൻകിട ഹോട്ടലുകളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ച് നക്ഷത്ര വേശ്യാലയം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് സീരിയൽ താരം.
2009 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടപ്പഴിഞ്ഞിയിൽ കുടുംബസമേതം താമസിക്കുന്ന ശ്രീകുമാരൻ നായർ വൻ തുക ഈടാക്കി അനാശാസ്യ പ്രവർത്തനങ്ങൾക്ക് വീട് നൽകി വരികയായിരുന്നു. നാട്ടുകാർ പല ആവർത്തി പരാതിപ്പെട്ടിട്ടും മ്യൂസിയം പോലീസ് അനങ്ങിയില്ല. നക്ഷത്ര വേശ്യാലയത്തിലെ കണ്ണികൾ വഴി മാസപ്പടി പറ്റുന്നതിനാലാണ് മ്യൂസിയം പോലീസ് നിഷ്ക്രിയമായതെന്ന് ചൂണ്ടിക്കാട്ടി സ്ഥലവാസികൾ സിറ്റി പോലീസ് കമ്മീഷണർക്ക് രഹസ്യവിവരം നൽകി.
മ്യൂസിയം പോലീസ് റെയ്ഡ് വിവരം സെക്സ് റാക്കറ്റിന് ചോർത്തി നൽകി റെയ്ഡ് പൊളിക്കുമെന്ന് മനസ്സിലാക്കിയ കമ്മീഷണർ അതീവ രഹസ്യമായി കൻ്റോൺമെൻ്റ് അസി. കമ്മീഷണറെക്കൊണ്ട് റെയ്ഡ് ചെയ്താണ് സംഘത്തെ വലയിലാക്കിയത്. മ്യൂസിയത്തറിയിച്ചാൽ വല പൊട്ടുമെന്ന് ബോധ്യപ്പെട്ടാണ് കമ്മീഷണർ നേരിട്ട് ഓപ്പറേഷൻ നടത്തിയത്. കമ്മീഷണറാഫീസിൽ എത്തിച്ച വാണിഭ സംഘത്തെ ചോദ്യം ചെയ്ത ശേഷം സംഘത്തിനെതിരെ കേസെടുക്കാൻ മ്യൂസിയം പോലീസിന് കൈമാറുകയായിരുന്നു.
അതേ സമയം 2009 ൽ രജിസ്റ്റർ ചെയ്ത അനാശാസ്യ കേസിൽ 5 വർഷം പിന്നിട്ട ശേഷം 2014 ജൂൺ 30 നാണ് മ്യൂസിയം പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ആഴത്തിലുള്ള അന്വേഷണം നടത്തി മുഴുവൻ കണ്ണികളെയും അറസ്റ്റ് ചെയ്ത് റാക്കറ്റിനെ വേരോടെ നിയമത്തിന് മുന്നിൽ ഹാജരാക്കാൻ കമ്മീഷണർ നിർദ്ദേശിച്ചിട്ടും മ്യൂസിയം പോലീസ് അനങ്ങിയില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. കേസ് ഡയറി ഫയൽ പൂഴ്ത്തി വച്ച് തെളിവുകൾക്ക് മേൽ ഉറങ്ങിയ മ്യൂസിയം പോലീസ് ഒടുവിൽ കമ്മീഷണർ സ്ഥലം മാറിപ്പോയ ശേഷം റാക്കറ്റിലെ ഉന്നതരെ ഒഴിവാക്കി ആദ്യ 4 പ്രതികളെ മാത്രം വച്ച് നാമമാത്ര കുറ്റപത്രം കോടതിയിൽ ഹാജരാക്കുകയായിരുന്നു.
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....