
News
ബോളിവുഡ് സംഗീത സംവിധായകന് റാം ലക്ഷ്മണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
ബോളിവുഡ് സംഗീത സംവിധായകന് റാം ലക്ഷ്മണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

ബോളിവുഡിലെ സംഗീത സംവിധായകനായ റാം ലക്ഷ്മണ് അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ നാഗ്പൂരിലെ വീട്ടില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. നാല് പതിറ്റാണ്ടിലേറെയായി സിനിമാസംഗീത ലോകത്തുള്ള അദ്ദേഹം നൂറ്റിയമ്പതോളം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹിന്ദി, മറാത്തി, ബോജ്പുരി ഭാഷകളിലെ സിനിമകള്‍ക്ക് സംഗീതമൊരുക്കിയിട്ടുള്ള അദ്ദേഹം വിജയ് പാട്ടീല്‍ എന്ന യഥാര്‍ത്ഥ പേര് സിനിമയിലെത്തിയ ശേഷമാണ് റാം ലക്ഷ്മണ് എന്നാക്കിയത്.
സുരേന്ദ്ര എന്ന സംഗീത സംവിധായകനൊപ്പം ചേര്‍ന്ന് നിരവധി ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. റാം എന്നത് സുരേന്ദ്രയും ലക്ഷ്ണണ് എന്നത് വിജയ് പാട്ടിലുമായിരുന്നു. അങ്ങനെയാണ് റാം ലക്ഷ്മണ് എന്ന് അറിയപ്പെട്ടത്. 1976 ല്‍ സുരേന്ദ്ര അന്തരിച്ചെങ്കിലും അദ്ദേഹം അതേ പേരില്‍ തന്നെയാണ് അറിയപ്പെട്ടിരുന്നത്.
1975ല്‍ പുറത്തിറങ്ങിയ പാണ്ഡു ഹവല്‍ദര്‍ ആയിരുന്നു ആദ്യ ചിത്രം. ഏജന്റ് വിനോദ്, തരാനാ, സണ്‍ സജ്ന, മേനെ പ്യാര് കിയ, ഹം ആപ്കെ ഹേന്‍ കോന്‍, 100 ഡെയ്സ്, ഹം സാത് സാത് ഹേ, വോ ജോ ഹസിന, പ്രേം ശക്തി, മേഘ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ ഗാനങ്ങളൊരുക്കിയാണ് സംഗീതാസ്വാദകര്‍ റം ലക്ഷ്മണിനെ ഏറ്റെടുത്തത്.
ഐസ ക്വോന്‍ എന്ന സിനിമയ്ക്കുവേണ്ടിയാണ് ഒടുവില്‍ സംഗീതം നല്‍കിയത്. ‘എന്റെ നിരവധി സിനിമകള്‍ക്ക് സംഗീതമൊരുക്കിയിട്ടുള്ള റം ലക്ഷ്മണ് ഓര്‍മ്മയായിരിക്കുകയാണ് അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു’ എന്ന് നടന് സല്മാന് ഖാന് ട്വീറ്റ് ചെയ്തു.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...