
Malayalam
ഷോ താൽക്കാലികമായി നിർത്തിയതോ? ഒടുവിൽ പൂട്ടി സീൽ വെച്ചു ; രണ്ടു സീസണും പാതിവഴിയിൽ !
ഷോ താൽക്കാലികമായി നിർത്തിയതോ? ഒടുവിൽ പൂട്ടി സീൽ വെച്ചു ; രണ്ടു സീസണും പാതിവഴിയിൽ !
Published on

ഇന്ത്യയിൽ തന്നെ ഏറെ ആരാധകരുള്ള ഷോയാണ് ബിഗ് ബോസ് ഷോ. തമിഴിലും ഹിന്ദിയിലുമൊക്കെ വിജയകരമായി പോയിക്കൊണ്ടിരിക്കുന്ന ബിഗ് ബോസ് ഷോ മലയാളത്തിൽ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. ആദ്യസീസൺ അതിഗംഭീരമായിട്ടായിരുന്നു നടന്നിരുന്നത്. എന്നാൽ, രണ്ടാം സീസണും പാതിയിൽ നിർത്തേണ്ടിവന്നിരുന്നു. ഇപ്പോഴിതാ വിജയകരമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കവേ മൂന്നാം സീസൺ നിർത്തിയിരിക്കുകയാണ്.
സീസൺ 1 മാത്രമാണ്100 ദിവസം പൂർത്തിയാക്കിയത്. രണ്ടാം സീസൺ കൊവിഡിനെ തുടർന്ന് നിർത്തിയിരുന്നു 95 ദിനം പിന്നിട്ട അവസ്ഥയിലാണ് മൂന്നാം സീസൺ അവസാനിപ്പിക്കാൻ ഒരുങ്ങുന്നത് . ഇവിപി ഫിലിം സിറ്റിയിലാണ് ബിഗ്ബോസ് സീസൺ 3യുടെ ഷൂട്ടിങ്ങ് നടക്കുന്നത്. ഇവിടെ ഇന്ന് ആരോഗ്യവകുപ്പും പോലീസും പരിശോധന നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഷൂട്ടിങ്ങ് നിർത്തി വെയ്ക്കുന്നത്. മത്സരാർത്ഥികളെ ഇവിപി ഫിലിം സിറ്റിയിൽ നിന്ന് ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.
തമിഴ് നാട് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഷോയുമായി ബന്ധപ്പെട്ടുള്ള മറ്റു വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. എന്നാൽ ഏഷ്യാനെറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താല്കാലികമായിട്ട് നിർത്തിയതാണോ അതോ പൂർണ്ണമായി മത്സരം അവസാനിപ്പിച്ചതാണോ എന്നാണ് ഇനി പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഇതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല..
കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് ഷോ രണ്ട് ആഴ്ച കൂടി നീട്ടിവെച്ചിരുന്നു. 13ാം ആഴ്ചയിൽ ഇതിനെ കുറിച്ച് മത്സരാർഥികളെ അറിയിക്കുകയും ചെയ്തിരുന്നു. സംഭവ ബഹുലമായി ഗെയിം മന്നോട്ട് പോകുമ്പോഴാണ് ഷോ നിർത്തി വയ്ക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് സെറ്റിലെ 17ഓളം പേർക്ക് കൊവിഡ് പോസിറ്റീവ് ആയതായി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.
തമിഴ് മാധ്യമങ്ങളായിരുന്നു വാർത്ത റിപ്പോർട്ട് ചെയ്തത്. കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടും ഷൂട്ടിങ്ങ് തുടർന്നത് വലിയ വിമർശനങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ പരിശോധന.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ബിഗ് ബോസ് സീസൺ 3 ആരംഭിച്ചത് .കൊവിഡ് ടെസ്റ്റും14 ദിവസത്തെ ക്വാറന്റൈനും ശേഷമാണ് മത്സരാർഥികൾ ഹൗസിലെത്തിയത്. മത്സരാർഥികൾ മാത്രമല്ല ഹൗസിലുള്ള അണിയറ പ്രവർത്തകരും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് അവിടെ നിൽക്കുന്നത്.
വാരന്ത്യത്തിൽ എത്തുന്ന മോഹൻലാൽ പോലും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഹൗസിൽ പ്രവേശിക്കാറില്ലായിരുന്നു. ഇതിനെ കുറിച്ച് മോഹൻലാൽ ഒരു എപ്പിസോഡിൽ പറയുകയും ചെയ്തിരുന്നു. ഷോ ആരംഭിച്ചതിന് ശേഷം ഒരു ദിവസം മാത്രമാണ് ഹൗസിൽ പ്രവേശിച്ചത് എന്നാൽ കൊവിഡ് സ്ഥിതി രൂക്ഷമായതിന് ശേഷം അദ്ദേഹം ഹൗസിൽ എത്താറില്ലായിരുന്നു.
ഗ്രൻഡ് ഫിനാലെയിലേയ്ക്കുള്ള മത്സരം പുരോഗമിക്കുമ്പോഴാണ് ഹൗസിന് പൂട്ട് വീഴുന്നത്. ഗംഭീരമായ ടാസ്ക്കായിരുന്നു മത്സരാർഥികൾക്കായി ബിഗ് ബോസ് നൽകിയത്. . ആരാധകരെ സംബന്ധിച്ചടത്തോളം ഏറെ നിരാശയുള്ള കാര്യമാണിത്. ടോപ്പ് 5 നെ കുറിച്ചും എത്തുന്നവരെ കുറിച്ചും ടൈറ്റിൽ വിന്നറിനെ കുറിച്ചുമുള്ള ചർച്ച സോഷ്യലൽ മീഡിയയിൽ കനക്കുകയായിരുന്നു.
ഇതിനിടയിലാണ് ഷോ നിർത്തുന്നത്. ചെന്നൈയിലെ ബിഗ് ബോസ് സെറ്റിന് പൊലീസ് സീല് വെച്ചതിന്റെ ചിത്രങ്ങളും സോഷ്യല് മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇനി ഷോ ഉണ്ടാകാൻ സാധ്യത കുറവാണെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്.
about bigg boss season three
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...