Connect with us

ഒരു ദളിതന്‍ മന്ത്രിയാകുന്നു എന്ന പ്രയോഗം ദളിത് വിരുദ്ധത അല്ലേ..എന്തോ ഔദാര്യം കാട്ടുന്ന പോലെയാണ് ഈ വാക്കുകളെന്ന് ഒമര്‍ ലുലു; ഒടുവില്‍ പോസ്റ്റ് ഡീലീറ്റ് ചെയ്തു, കാരണം!

Malayalam

രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ രാധാകൃഷ്ണന്‍ ദേവസ്വം, പിന്നോക്ക ക്ഷേമം, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രിയാകുമ്പോള്‍ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തിയത്.

അതേസമയം സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ കെ രാധാകൃഷ്ണന്‍ ദേവസ്വം, പിന്നോക്ക ക്ഷേമം, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രിയാകുമ്പോള്‍ ഒരു ദളിതന്‍ മന്ത്രിയാകുന്നു എന്ന പ്രയോഗം ദളിത് വിരുദ്ധത അല്ലേയെന്ന് ചോദിച്ച് സംവിധായകന്‍ ഒമര്‍ ലുലു രംഗത്തെത്തിയിരുന്നു.

എന്തോ ഔദാര്യം കാട്ടുന്ന പോലെയാണ് ഈ വാക്കുകളെന്നും അതില്‍ വ്യക്തമാകുന്നത് ദളിത് വിരുദ്ധത ആണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഒമര്‍ ലുലുവിന്റെ പ്രതികരണം.

‘ഒരു ദളിതനെ പിടിച്ച് ഞങ്ങള്‍ ദേവസ്വം മന്ത്രിയാക്കിയേ’. ദളിതനോട് എന്തോ ഔദാര്യം കാട്ടിയ മട്ടില്‍ ഇന്‍ഡയറക്ടായി ഒന്നാംതരം ദളിത് വിരുദ്ധത വിളമ്പല്‍ അല്ലേ ഇത്’ എന്നാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.

എന്നാല്‍ സംഭവം വൈറലായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ് ഒമര്‍ ലുലു. താന്‍ പറഞ്ഞത് പൂര്‍ണമായും ശരിയല്ലെന്ന് തോന്നുന്നതിനാല്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നുവെന്നും അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്ത് ശേഷം അറിയിച്ചു.

‘സാബുമോന്‍ അബ്ദുസമദ് വിളിച്ചിരുന്നു കുറേ നേരം സംസാരിച്ചു ദളിത് മന്ത്രി എന്ന പോസ്റ്റിനെ പറ്റി സാബൂ പറഞ്ഞ ആശയം കുറേ ശരിയാണെന്ന് തോന്നി അതിനാല്‍ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

നമ്മള്‍ പറഞ്ഞ കാര്യം തെറ്റാണ് അല്ലെങ്കില്‍ പൂര്‍ണ്ണമായും ശരിയല്ല എന്ന് ഒരാള്‍ പറഞ്ഞ് തന്നൂ. അത് കറക്റ്റാണ് എന്ന് തോണമെങ്കില്‍ അത്യാവശ്യം കോളിറ്റി വേണം. ബെസ്റ്റ് ക്വാളിറ്റി ഇസ് ലിസണിംഗ് ക്വാളിറ്റി എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അല്ലാതവര്‍ അവര്‍ പറഞ്ഞതില്‍ ഉറച്ച് നിക്കും 100 ന്യായീകരണവുമായി’, എന്നാണ് ഒമര്‍ ലുലു പറഞ്ഞത്.

More in Malayalam

Trending

Recent

To Top