Connect with us

ബിഗ്‌ബോസ് ആരാധകരെ… ഈ വർഷവും ഫിനാലെ കാണാനുള്ള അവസരം ഉണ്ടാകില്ല; സങ്കടകരമായ വാർത്തക്കൊപ്പം അശ്വതിയുടെ ബിഗ് ബോസ് അനാലിസിസ് !

Malayalam

ബിഗ്‌ബോസ് ആരാധകരെ… ഈ വർഷവും ഫിനാലെ കാണാനുള്ള അവസരം ഉണ്ടാകില്ല; സങ്കടകരമായ വാർത്തക്കൊപ്പം അശ്വതിയുടെ ബിഗ് ബോസ് അനാലിസിസ് !

ബിഗ്‌ബോസ് ആരാധകരെ… ഈ വർഷവും ഫിനാലെ കാണാനുള്ള അവസരം ഉണ്ടാകില്ല; സങ്കടകരമായ വാർത്തക്കൊപ്പം അശ്വതിയുടെ ബിഗ് ബോസ് അനാലിസിസ് !

ബിഗ് ബോസ് മലയാളം വിജയകരമായി പോയിക്കൊണ്ടിരിക്കെ ആരാധകരെ സങ്കടത്തിലാഴ്ത്തുന്ന വാർത്തയാണ് ഇന്നലെ രാത്രിയോടെ എത്തിയത്. സീസൺ 2 നെ പോലെ മൂന്നാം സീസണും നിർത്തി വെച്ചിരിക്കുകയാണ്. കൊവിഡ് സാഹചര്യത്തില്‍ തമിഴ്നാട് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ചിത്രീകരണം നടന്ന ഇവിപി ഫിലിം സിറ്റിയിൽ നിന്ന് മത്സരാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.

ഈ ദുഃഖവാർത്ത പങ്കുവെച്ച് കൊണ്ടാണ് നടി അശ്വതിയുടെ പതിവ് ബിഗ് ബോസ് റിവ്യൂ എത്തിയിരിക്കുന്നത്. ഈ വർഷവും ഫിനാലെ കാണാനുള്ള അവസരം ഉണ്ടാകില്ലെന്നാണ് നടി പോസ്റ്റിൽ പറയുന്നത്. കൂടാതെ ഹൗസിൽ ഇന്ന് നടന്ന പ്രധാന സംഭവങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. നടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ….!

എതിരാളിയിൽ നിന്നു വിജയം എങ്ങനെ പിടിച്ചെടുക്കാം” എന്ന മോർണിംഗ് ടാസ്കിൽ ഇന്ന് തുടങ്ങി.അനൂപ് പറഞ്ഞത് ഒരു നല്ല പോയിന്റ് ആയിരുന്നു “respect your enemy” അതിലൂടെ വിജയം കൈവരിക്കുക”. എന്ത്!!! ആരും അടികൂടാതെ മോർണിംഗ് ടാസ്ക് അവസാനിച്ചുവോ ?അതിപ്പോ നന്നായീലോ .

ടിക്കറ്റ് ടു ഫിനാലെ രണ്ടാം ദിവസം.ബ്ലോക്ക് കൊണ്ടു ടവർ ഉണ്ടാക്കുക ഒപ്പം തന്നെ എതിരാളികളുടെ ടവർ ബോൾ കൊണ്ടു എറിഞ്ഞു വീഴ്ത്തുക. ബസ്സർ അടിക്കുമ്പോൾ ആരുടെ ടവർ ആണോ കുറവ് അവർ ഔട്ട്‌. ആരും എറിഞ്ഞു ഉടക്കേണ്ടി വന്നില്ല അതു താനേ ഉടഞ്ഞു വീഴുന്നുണ്ടായിരുന്നു. “എന്റെ എറിഞ്ഞില്ലേൽ ഞാനും എറിയില്ല” അതെന്തൊരു ഗെയിം അപ്പോൾ. സേഫ് ആയി രക്ഷപ്പെടണം അത്രേയുള്ളൂ..നിർബന്ധമായും എറിയേണ്ട സംഭവമല്ലേ?ആദ്യ റൗണ്ടിൽ ഋതു ഔട്ട്‌.

രണ്ടാം ഘട്ടം: ഇതേലും വാശിയോട് കളിക്കുമാരിക്കും . സംഭവം ബോൾ എറിയുന്നുണ്ട് ഒന്നും കൊള്ളുന്നില്ലല്ലോ.. ഒക്കെ ദേഹത്തോട്ടാണ് കൊള്ളൽ.. പിന്നേ ഡിമ്പലും അനൂപും തമ്മിൽ ആയി.. ഡിമ്പലിന്റെ അനൂപ് എറിഞ്ഞു വീഴ്ത്തി.. ഡിമ്പലും തിരിച്ചു വീഴ്ത്തി. ബസ്സർ അടിച്ചപ്പോൾ മണിക്കുട്ടന്റെയും നോബിചേട്ടന്റെയും ടവർ ചെറുതായിരുന്നു.അതുകൊണ്ട് അവർ പുറത്തായി.

മൂന്നാം ഘട്ടം : മാക്സിമം ബ്ലോക്ക് കളക്ട ചെയ്തു ടവർ ഉണ്ടാക്കുക.. ഒപ്പം എറിഞ്ഞുടക്കുക. ഡിമ്പലിനെയും അനൂപിന്നെയും ആണ് സായി, റംസാൻ, കിടിലുവിന്റെ ടാർഗറ്റ്. സായിയെ വെച്ചാണ് കിടിലുവും,റംസനും കളിക്കുന്നത്.. അതുകൊണ്ട് തന്നെ രക്ഷപ്പെട്ടത് റംസാൻ ആൻഡ് കിടിലു ആണ്.ബസ്സർ അടിച്ചപ്പോൾ അനൂപിന്റെ ടവർ കുറഞ്ഞുപോയത്കൊണ്ട് അനൂപ് ഔട്ട്‌.

നാലാം ഘട്ടം : ബ്ലോക്കുകളിൽ ചുമപ്പു കളർ അധിക പോയിന്റ് നൽകും അതിനാൽ ബസ്സർ അടിക്കുമ്പോൾ ആരുടെ കൈയിൽ ആണോ ചുമപ്പു ബ്ലോക്ക് അവർ വിജയിക്കും.

ഡിമ്പലിന്റെ കൈയിലാണ് റെഡ് ബ്ലോക്ക് ഉണ്ടായിരുന്നത്.പക്ഷെ കൊടുത്ത പാറ്റേൺ കറക്റ്റ് ആകണം, ഹൈറ്റും ശരിയാകണം.

പക്ഷെ പലരുടെയും പറ്റേൺ ശെരിയാകുമ്പോൾ ഹയ്ട് ശരിയല്ല അല്ലെങ്കിൽ പറ്റേൺ ശെരിയല്ല.. എന്നാലും ഋതു ഹെയട് വെച്ചു ആണെന്ന് തോന്നണു റംസാൻ ആണ് ശരി എന്നു പറഞ്ഞു.ടാസ്ക് കഴിയുമ്പോൾ ഒന്നാം സ്ഥാനം റംസാൻ ,രണ്ടാം സ്ഥാനം കിടിലു ,മൂന്നാം സ്ഥാനം സായി , നാലാം സ്ഥാനം ഡിമ്പൽ, നാലാം സ്ഥാനം അനൂപ്, അഞ്ചാം സ്ഥാനം നോബി, ആറാം സ്ഥാനം മണിക്കുട്ടൻ, ഏഴാം സ്ഥാനം ഋതു, ഡിമ്പലിനു ചുവന്ന ബ്ലോക്ക് ഉള്ളതിനാൽ പോയിന്റ് കൂടി റംസാനൊപ്പം ഒന്നാം സ്ഥാനം കിട്ടി.

നൈറ്റ്‌ ടാസ്ക് കുഴൽപ്പൻതുകളി 2.0 : കുഴലിലൂടെ ബോൾ ഇടുക എതിർവശത്തു വന്നു സ്വയം പിടിക്കണം. ടീം ആയാണ് കളിക്കേണ്ടത്. ബസ്സർ കേൾക്കുന്നത് വരെ പ്രോസസ്സ് തുടരണം.ആരുടെയെങ്കിലും കൈയിൽ നിന്നു പന്ത് വീണാൽ ടാസ്ക് അസാധു ആകും.സംഭവം ഇരുട്ടത്താണ്.. ആർക്കൊക്കെ കാണാൻ പറ്റുമെന്നു കണ്ടറിയാം. സായി ഡിമ്പലിനെ ഒന്ന് തളർത്താൻ ശ്രമിച്ചു ഇടയ്ക്കു.. ഡിമ്പലേ ഇത് ചാടണമല്ലോ നീ ക്ഷീണിക്കുമേ എന്നു. ഗെയിം തുടങ്ങി.

ഋതുവിന്റെ കൈയിൽ നിന്നു ബോൾ താഴെപ്പോയി. ഗെയിം ഓവർ!!! ടാസ്കിൽ പരാചയപ്പെട്ടു.. എല്ലാവരുടെയും വ്യക്തിഗത പോയിന്റിൽ നിന്നും ഓരോ പോയിന്റ് വീതം കുറച്ചു.. ഋതു ആകെ തളർന്നു പോയി. ഹൌസ് മൊത്തത്തിൽ ശോകമയം .ബിഗ്‌ബോസ് ആരാധകരെ.. നമുക്ക് ഒരു സങ്കട വാർത്ത.. ബിഗ്‌ബോസ് ഷൂട്ട്‌ നിർത്തിവെച്ചു എന്നാ വാർത്തയാണ് വൈകുന്നേരത്തോട് കൂടി അറിയാൻ കഴിഞ്ഞത്.ഈ വർഷവും ഫിനാലെ കാണാനുള്ള അവസരം ഉണ്ടാകില്ല . കൂടുതൽ വിവരങ്ങൾ അറിയുമ്പോൾ പോസ്റ്റ്‌ ഇടുന്നതായിരിക്കും. എന്നവസാനിക്കുന്നു കുറിപ്പ്.

about bigg boss

More in Malayalam

Trending

Recent

To Top