
Social Media
ബിഗ് ബോസിൽ കയറും മുൻപേ അയച്ച ആ സന്ദേശം; ഋതുവിന്റെ ശബ്ദം പുറത്ത് വിട്ട് കാമുകൻ ജിയാ ഇറാനി
ബിഗ് ബോസിൽ കയറും മുൻപേ അയച്ച ആ സന്ദേശം; ഋതുവിന്റെ ശബ്ദം പുറത്ത് വിട്ട് കാമുകൻ ജിയാ ഇറാനി

മോഡൽ അഭിനേത്രി എന്നീ വിശേഷണങ്ങളോട് കൂടിയാണ് ബിഗ് ബോസ്സ് മലയാളം സീസണില്‍ റിതു മന്ത്ര മത്സരാർത്ഥിയായി എത്തിയത്. ആദ്യ ആഴ്ചകളില്‍ ഋതു സൈലന്റ് ആയിരുന്നു. എന്നാൽ ഇപ്പോൾ സൈലന്റ് ആയി ഗെയിം കളിച്ച് മുന്നേറുകയാണ് റിതു.
ഈ സീസണില്‍ ബിഗ് ബോസ് വിന്നറാവാന്‍ സാധ്യതയുള്ള മത്സരാര്‍ഥികളില്‍ ഒരാളാണ് റിതു മന്ത്രയെ സോഷ്യൽ മീഡിയ കാണുന്നത്. തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ നോമിനേഷന്‍ റിതുവിനായിരുന്നു. പിന്നീടത് മാറി വന്നു. ഇപ്പോള്‍ ശക്തമായ മത്സരമാണ് കാഴ്ച വെക്കുന്നത്.
ഈ സീസണിലെ ഏറ്റവും അവസാന ക്യാപ്റ്റൻ കൂടിയായ ഋതു പ്രണയത്തിലാണ് എന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ ആളിന്റെ പേര് ഋതു തുറന്നു പറഞ്ഞില്ലെങ്കിലും താൻ ആണ് ഋതുവിന്റെ ബോയ് ഫ്രണ്ട് എന്ന് ചൂണ്ടിക്കാട്ടി നടൻ ജിയ ഇറാനി രംഗത്ത് വന്നിരുന്നു.
ഋതുവും ഒത്തുള്ള സ്വകാര്യ ചിത്രങ്ങൾ ജിയ ദിവസവും ഇൻസ്റ്റയിലൂടെ പുറത്തുവിടാറുണ്ട്. നിരവധി യാത്രകൾ തങ്ങൾ ഒരുമിച്ചു നടത്തിയിട്ടുണ്ട് എന്നും, ആയിരക്കണക്കിന് ചിത്രങ്ങൾ തൻറെ അടുത്തുള്ളതായും ജിയ തുറന്നു പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ഇതിനകം തന്നെ ഇരുവരുടെയും ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
ഇതിനുപിന്നാലെയാണ് ഇപ്പോൾ ഋതുവിന്റെ ശബ്ദ സന്ദേശവും ജിയ പുറത്തുവിട്ടിരിക്കുന്നത്. ഋതു ബിഗ് ബോസിൽ കയറും മുൻപേ ജിയക്ക് അയച്ച ശബ്ദ സന്ദേശം ആണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്.
ബിഗ് ബോസിൽ കയറുന്നതിന് അഞ്ചു ദിവസം മുൻപേ വസീഗര സോങ് ഋതു ആലപിക്കുന്ന വീഡിയോ കണ്ട് ആരോ അഭിനന്ദിച്ചു കൊണ്ട് അയച്ചതാണ് എന്ന ക്യാപ്‌ഷനു ഒപ്പമാണ് ജിയ ഋതുവിന്റെ ശബ്ദം പുറത്തുവിട്ടത്.
ഒരു ഫാനിനെ കിട്ടിയ സന്തോഷം ആണ് ഇതെന്നും ഇപ്പോൾ ഇതാണോ സ്ഥിതിയെന്നും ജിയ ക്യാപ്‌ഷനിലൂടെ തന്നെ ചോദിക്കുന്നുണ്ട്. കണ്ട കണ്ട ഫാൻസ് കയറുന്നത് കണ്ട; എല്ദോയ്ക്ക് ഫാൻസ് ആയെ’, എന്നും ഋതു ശബ്ദസന്ദേശത്തിലൂടെ പറയുന്നുണ്ട്.
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...