Connect with us

കടപുഴകി വീണ മരത്തിനിടയിൽ ഫോട്ടോഷൂട്ടുമായി ദീപിക; വിമർശനവുമായി ആരാധകർ

Social Media

കടപുഴകി വീണ മരത്തിനിടയിൽ ഫോട്ടോഷൂട്ടുമായി ദീപിക; വിമർശനവുമായി ആരാധകർ

കടപുഴകി വീണ മരത്തിനിടയിൽ ഫോട്ടോഷൂട്ടുമായി ദീപിക; വിമർശനവുമായി ആരാധകർ

ചുഴലിക്കാറ്റിൽ തകർന്നുവീണ മരങ്ങൾക്കിടയിൽ നിന്ന് തന്റെ ചിത്രം പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി ദീപിക സിം​ഗ്. ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് നടി ഏറ്റുവാങ്ങുന്നത്.

കടപുഴകി വീണ മരത്തിനിടയിലൂടെയാണ് ചിത്രത്തിൽ ദീപിക പോസ് ചെയ്തിരിക്കുന്നത്. വീടിന് മുന്നിൽ വീണ മരത്തിന് മുമ്പിൽ നിന്ന് ടൗട്ടേ ചുഴലിക്കാറ്റിനെ ഓർക്കാൻ കുറച്ച് ചിത്രങ്ങളെടുക്കുന്നുവെന്നാണ് അവർ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരിക്കുന്നത്.

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചതിൽ മഴയിൽ കളിക്കുന്ന ദീപികയുടെ വീഡിയോയുമുണ്ട്. ഭർത്താവ് രോ​ഹിത്ത് രാജാണ് വീഡിയോയും ചിത്രങ്ങളും പകർത്തിയിരിക്കുന്നത്.

ചുഴലിക്കാറ്റിൽ ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുകയാണ് അതിനിടയിലാണോ നിങ്ങൾ ചുഴലിക്കാറ്റ് ആസ്വദിക്കുന്നത് – എന്നാണ് ഒരാൾ ചോദിച്ചത്. സൈക്ലോൾ ടൗട്ടേ ഫോട്ടോഷൂട്ടെന്നാണ് ഈ ഫോട്ടോസീരിസിനെ അവർ വിളിച്ചത്. മെയ് 17നാണ് ഇൻസ്റ്റ​ഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തത്. ടെലിവിഷൻ സീരിയലുകളിലൂടെ പ്രശസ്തയായ താരമാണ് ദീപിക

More in Social Media

Trending

Recent

To Top