
Malayalam
‘പ്രകൃതിയ്ക്ക് നന്ദി’; തനിക്ക് പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് നടന് സിജു വിത്സന്
‘പ്രകൃതിയ്ക്ക് നന്ദി’; തനിക്ക് പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് നടന് സിജു വിത്സന്

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് സിജു വിത്സന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ തങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. ഇന്നലെ രാത്രിയാണ് സിജുവിനും ശ്രുതിയ്ക്കും ഒരു മകള്‍ പിറന്നത്.
ഞങ്ങള്‍ക്ക് ഇന്നലെ മെയ് 17ന് കാറ്റിനും പേമാരിയുടെയും കൂടെ മുംബൈയില്‍ വച്ചു ഒരു പെണ്കുഞ്ഞു ജനിച്ചു. പ്രകൃതിയ്ക്ക് നന്ദി എന്നാണ് സിജു തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
കയ്യില്‍ പിങ്ക് നിറത്തിലെ ബലൂണ്‍ പിടിച്ചുകൊണ്ടുള്ള സിജുവിന്റെയും ഭാര്യയുടെയും ചിത്രം പോസ്റ്റ് ചെയ്താണ് സന്തോഷ വാര്‍ത്ത ആരാധകരെ താരം അറിയിച്ചത്. ഇരുവര്‍ക്കും ആശംസയുമായി നിരവധിപ്പേരാണ് എത്തുന്നത്.
2017 ല്‍ ക്രിസ്ത്യന്‍ഹിന്ദു മതാചാര പ്രകാരമായിരുന്നു സിജുവും ശ്രുതിയും വിവാഹിതരായത്. ‘പ്രേമ’ത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സിജു ‘ഹാപ്പി വെഡിംഗ്’ എന്ന ചിത്രത്തില്‍ ആണ് നായകനായി എത്തിയത്.
മാത്രമല്ല, നേരം, കട്ടപ്പനയിലെ ഋത്വിക് റോഷന്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ആദി, നീയും ഞാനും, മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ പ്രകടനമാണ് സിജു കാഴ്ച വച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനൽ ദിയയ്ക്ക്...