ഒരുപിടി മികച്ച വേഷങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നായകനാണ്വിനയ് ഫോർട്ട്. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി മലയാള സിനിമയുടെ ഭാഗമായി നിൽക്കുന്ന താരത്തിന് മലയാളികളുടെ ഹൃദയത്തിൽ ഇതിനോടകം ഇടം നേടാൻ സാധിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ എത്തി ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും നല്ലൊരു സിനിമയ്ക്കായും നല്ലൊരു വേഷത്തിനായും താന്‍ സ്ട്രഗിള്‍ ചെയ്യുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിനയ് ഫോര്‍ട്ട് .
സിനിമയില്‍ എത്തിപ്പെടാനും നല്ലൊരു വേഷം ചെയ്യാനും ഏറെ സ്ട്രഗിള്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് മുന്‍പും വിനയ് ഫോര്‍ട്ട് തുറന്ന് പറഞ്ഞിട്ടുണ്ട് . അത് ഇന്നും തുടരുകയാണെന്നും അവഗണിക്കപ്പെടുന്നവനും അല്ലെങ്കില്‍ വളരെ ദു:ഖകരമായ ഇമോഷന്‍സ് സീനും മറ്റും അഭിനയിക്കേണ്ടി വരുമ്പോള്‍ താന്‍ റിലേറ്റ് ചെയ്യുന്നത് തന്റെ ജീവിതത്തിലുണ്ടായിട്ടുള്ള ഈ സ്ട്രഗിളിനോടാണെന്നും വിനയ് ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘‘ഞാന്‍ ഭയങ്കരമായി സ്ട്രഗിള്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞാലും ഞാനതൊന്നും സ്ട്രഗിളായി കണക്കുകൂട്ടിയിട്ടില്ല. പലരും സ്ട്രഗിള്‍ ചെയ്തിട്ടുള്ള കാര്യം എന്നോട് പറയാറുണ്ട്. അതൊക്കെ കേള്‍ക്കുമ്പോള്‍ അവരിലെല്ലാം കൂടുതലായി സ്ട്രഗിള്‍ ചെയ്തിട്ടുള്ളത് ഞാനാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതെല്ലാം ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് തോന്നാറുണ്ട്. ഈ പറയുന്ന സ്ട്രഗിളാണ് ഇന്നിപ്പോള്‍ സിനിമയിലെ ഒരു സീന്‍ വരുമ്പോള്‍ ഞാന്‍ റിലേറ്റ് ചെയ്യുന്നത്.
അവഗണിക്കപ്പെടുന്നവനും അല്ലെങ്കില്‍ വളരെ ദു:ഖകരമായ ഇമോഷന്‍സ് സീനും മറ്റും അഭിനയിക്കേണ്ടി വരുമ്പോള്‍ ഞാന്‍ റിലേറ്റ് ചെയ്യുന്നത് എനിക്ക് ജീവിതത്തിലുണ്ടായിട്ടുള്ള ഈ സ്ട്രഗിളിനോടാണ്. അവഗണനയും ഒഴിവാക്കലുമൊക്കെ അഭിനയത്തിന്റെ ഭാഗമായിരുന്നു. അതൊക്കെയാണ് ഞാനിപ്പോള്‍ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ഞാന്‍ ഈ ലോകത്തിലെ ഒരു ചെറിയ സാധാരണക്കാരനായ മനുഷ്യനാണ്. ഞാനിപ്പോള്‍ എന്റെ ജീവിതത്തില്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും എന്റെ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ്. എന്നാല്‍ സില്‍വര്‍ സ്പൂണുമായി ജനിച്ചവര്‍ക്കൊക്കെ ഇത്തരം ജീവിതാനുഭവങ്ങളുമായി റിലേറ്റ് ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യം എനിക്കറിയില്ല, വിനയ് ഫോര്‍ട്ട് പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...