തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പ്രതിപക്ഷം പൂർണ്ണമായും ഇല്ലാതായെന്ന വിമർശനവുമായി ജസ്ല മാടശേരി. പ്രശ്നങ്ങൾ ഉണ്ടാക്കുക എന്നതിന് അപ്പുറത്തേക്ക് യാതൊരു പ്രയോജനവുമില്ലാത്തൊരു പക്ഷമായി പ്രതിപക്ഷം മാറി.ജനങ്ങളെ തിരഞ്ഞെടുപ്പ് സമയത്ത് മാത്രം കാണുന്ന പഴയ പ്രതിപക്ഷനേതാവ് ജീവിച്ചിരിപ്പുണ്ടോയെന്ന് പോലുമറിയാത്തവണ്ണം നിശബ്ദമാണെന്നും ജസ്ല പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പ്
കഴിഞ്ഞ ദിവസം വരെ ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടായിരുന്നു. ഭരണത്തിലെ പിഴവുകൾ ചൂണ്ടിക്കാണിക്കാനും ഉറച്ച ശബ്ദത്തോടെ എന്ന് വീമ്പിളക്കി കോലാഹലമുണ്ടാക്കാനും.. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ചില നേതാക്കൾ. കേരളം ഭീകരമായ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്… .
ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിഘട്ടങ്ങളിലൊക്കെ അവർ മൗനമാണ്.. അവരുടെ പേര് പോലും കാണുന്നില്ല.. അവരുടെ മുഖം പോലും കാണുന്നില്ല ചാനലുകളില് വരുന്നില്ല ..നല്ല രീതിയിൽ ഭരിച്ചു കൊണ്ടിരിക്കുമ്പോൾ അവിടെ പുതിയ പുതിയ വിഷയങ്ങളുമായി ചാനൽ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്ന നേതാക്കളെ ഒന്നും കാണുന്നില്ല . ഇനി വരട്ടെ അപ്പോൾ നോക്കാം ..ഓരോ കിറ്റുകളും നോക്കി ..അതിലെ സാധനങ്ങളുടെ അളവും തൂക്കവും നോക്കി പിന്തിരിപ്പ് പറഞ്ഞിരുന്ന നേതാക്കളൊക്കെ എവിടെ ..
പാവപ്പെട്ടവരുടെ സാധാരണക്കാരന്റെ ഒരു നേരത്തെ അന്നം പോലും മുടങ്ങാതെ നോക്കുന്ന സർക്കാരിന് നന്ദി.. ഇതുതന്നെയാണ് ജനങ്ങൾ തിരിച്ചറിഞ്ഞത് ഇതുതന്നെയാണ് ഭരണത്തുടർച്ചയ്ക്ക് കാരണവും ..വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കുക എന്നതിന് അപ്പുറത്തേക്ക് യാതൊരു പ്രയോചനവുമില്ലാത്തൊരു പക്ഷമായി പ്രതിപക്ഷം മാറി.. ഇനി ഈ ദുരിതമൊക്കെ അതിജീവിച്ചാൽ നിങ്ങൾ വീണ്ടും തലപൊക്കുമെന്നറിയാം.. ജനങ്ങളെ തിരഞ്ഞെടുപ്പ് സമയത്ത് മാത്രം കാണുന്ന പഴയ പ്രതിപക്ഷനേതാവ്… ജീവിച്ചിരിപ്പുണ്ടോ എന്ന് പോലുമറിയാത്തവണ്ണം നിശബ്ദമാണ്..ഇടപെടണം.. സാറെ.. ജനങ്ങളുടെ ദുരിത സമയത്ത് കൃത്യമായി ഇടപെടൽ നടത്തണം..അതാണ് ജനസേവകർ ചെയ്യേണ്ടത്…
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...