
Malayalam
കൊവിഡ് പ്രമേയമായ കഥകള്‍ സിനിമയാക്കുന്നത് മനപൂര്‍വം ഒഴിവാക്കുന്നതാണ്; കാരണമെന്തെന്ന് തുറന്ന് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ!
കൊവിഡ് പ്രമേയമായ കഥകള്‍ സിനിമയാക്കുന്നത് മനപൂര്‍വം ഒഴിവാക്കുന്നതാണ്; കാരണമെന്തെന്ന് തുറന്ന് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ!

ലോകമെമ്പാടും കൊവിഡ് വിട്ടുമാറാതെ പിടിച്ചുനിൽക്കുകയാണ്. അതുകൊണ്ടുതന്നെ മാസ്ക് ധരിച്ച മുഖങ്ങളാണ് സിനിമകളിലും ടി വി ചാനലുകളിലും വർത്തകളിലുമൊക്കെ നിറയുന്നത്.ഇപ്പോൾ കൊറോണ പ്രമേയമാകുന്ന സിനിമകളും ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.അത്തരത്തിലുള്ള സിനിമകൾ പലരും മനപൂര്‍വം ഒഴിവാക്കുന്നതാണെന്ന് പറയുകയാണ് നടന് ഷൈന്‍ ടോം ചാക്കോ. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍.
യൂട്യൂബിലും മറ്റും കൊവിഡ് പ്രമേയമാക്കി ഷോര്‍ട്ട് ഫിലിമുകള്‍ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഇപ്പോള്‍ എവിടേയും കൊവിഡിനെക്കുറിച്ച് മാത്രമാണ് കേള്‍ക്കാനുള്ളത്. പത്രം തുറന്നാലും മൊബൈലെടുത്താലും ടി.വി തുറന്നാലുമൊക്കെ കൊവിഡ്. എല്ലാം കഴിഞ്ഞ് ഒരു സിനിമ കാണാം എന്നോര്‍ക്കുമ്പോള്‍ അതിലും കൊവിഡ് ആണെങ്കിലോ. ആളുകള്‍ക്ക് മുഷിയും’, ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
പുതിയ ചിത്രമായ വുള്‍ഫ് ലോക്ക്ഡൗണ്‍ പശ്ചാത്തലത്തിലുള്ള സിനിമയാണെന്നും എന്നാല്‍ കൊവിഡല്ല പ്രമേയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംവിധായകന് കമലിന്റെ സംവിധാന സഹായിയായിരുന്ന ഷൈന്‍ ഗദ്ദാമയിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് അന്നയും റസൂലും, ഇതിഹാസ, ചാപ്റ്റേഴ്സ്, 5 സുന്ദരികള്‍, ആന്മരിയ കലിപ്പിലാണ്, ഇഷ്ക്, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.
വിജയ് നായകനായി സണ്‍ പിക്ചേര്‍സ് നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലും താരം അഭിനയിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.
about shaine tom chacko
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...