Connect with us

രാധെ’യുടെ വ്യാജ പ്രിന്റ് ; നിയമ നടപടി സ്വീകരിക്കുകയാണെന്ന് അറിയിച്ച് സല്‍മാന്‍ ഖാന്‍!

Malayalam

രാധെ’യുടെ വ്യാജ പ്രിന്റ് ; നിയമ നടപടി സ്വീകരിക്കുകയാണെന്ന് അറിയിച്ച് സല്‍മാന്‍ ഖാന്‍!

രാധെ’യുടെ വ്യാജ പ്രിന്റ് ; നിയമ നടപടി സ്വീകരിക്കുകയാണെന്ന് അറിയിച്ച് സല്‍മാന്‍ ഖാന്‍!

സല്‍മാന്‍ ചിത്രമായ രാധെ മെയ് 13നാണ് സീ5ല്‍ റിലീസ് ചെയ്തത്. തിയറ്ററുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ സീ ഫൈവിലാണ് ചിത്രം പുറത്തിറങ്ങിയത്. അതിന് പുറമെ 249 രൂപ കൊടുത്താല്‍ സീ പ്ലെക്‌സ് വഴി രാധെ മാത്രം കാണുവാനും സാധിക്കും. എന്നാല്‍ ചില പൈറേറ്റഡ് സൈറ്റുകളില്‍ ചിത്രത്തിന്റെ വ്യാജ കോപി വന്നതോടെ സല്‍മാന്‍ ഖാന്‍ നിയമ നടപടി സ്വീകരിക്കുകയാണെന്ന് അറിയിച്ചു. ട്വിറ്ററിലൂടെയാണ് സല്‍മാന്‍ ഖാന്‍ ഇക്കാര്യം സൂചിപ്പിച്ചത്.

249 രൂപക്ക് രാധേ എന്ന ചിത്രം കാണാനുള്ള സൗകര്യം പ്രേക്ഷകര്‍ക്ക് ചെയ്ത് കൊടുത്തിട്ടുണ്ട്. അതിന് പുറമെ പൈരേറ്റഡ് സൈറ്റുകളില്‍ നിയമവിരുദ്ധമായി രാധെ സിനിമ ലഭിക്കുന്നുണ്ട്. അത് വലിയ കുറ്റമാണ്. എല്ലാ പൈറേറ്റഡ് സൈറ്റുകള്‍ക്കെതിരെയും സൈബര്‍ സെല്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കുന്നതാണെന്നും സല്‍മാന്‍ ട്വീറ്റില്‍ പറയുന്നു.

‘249 രൂപക്ക് രാധേ എന്ന ചിത്രം കാണാനുള്ള സൗകര്യം ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് ചെയ്ത് കൊടുത്തിട്ടുണ്ട്. അതിന് പുറമെ പൈരേറ്റഡ് സൈറ്റുകളില്‍ നിയമവിരുദ്ധമായി രാധെ സിനിമ ലഭിക്കുന്നുണ്ട്. അത് വലിയ കുറ്റമാണ്. എല്ലാ പൈറേറ്റഡ് സൈറ്റുകള്‍ക്കെതിരെയും സൈബര്‍ സെല്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കുന്നതാണ്. നിങ്ങള്‍ പൈറസി എന്ന കുറ്റ കൃത്യത്തില്‍ പങ്കാളികളാവാതിരിക്കു. അല്ലെങ്കില്‍ സൈബര്‍ സെല്‍ നിങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കും.’ എന്നായിരുന്നു പോസ്റ്റ്.

അതേസമയം പ്രഭുദേവ സംവിധാനം ചെയ്ത രാധെ ഐഎംഡിബിയില്‍ സല്‍മാന്‍ ഖാന്‍ മോശം ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. വെറും രണ്ട് സ്റ്റാര്‍ മാത്രമാണ് ചിത്രത്തിന് ലഭിച്ച റേറ്റിങ്ങ്. സല്‍മാന്റെ ഏറ്റവും മോശപ്പെട്ട ചിത്രമായ റേസ് 3ല്‍ നിന്നും കുറച്ച് മാത്രം മെച്ചപ്പെട്ടതാണ് രാധേ. ഐഎംഡിബിയില്‍ റേസ് 3ക്ക് വെറും 1.9 റേറ്റിങ്ങാണുള്ളത്.

കൊറിയന്‍ ചിത്രം ‘ദി ഔട്ടേ്‌ലാസിന്റെ’ ഒഫിഷ്യല്‍ റീമേക്ക് ആണ് രാധെ ‘ദി മോസ്റ്റ് വാണ്ടഡ് ഭായ്’. ദിഷ പട്ടാനി നായികയാവുന്ന ചിത്രത്തില്‍ റണ്‍ദീപ് ഹൂഡയാണ് വില്ലനായെത്തുന്നത്. ജാക്കി ഷ്രോഫ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

about salman khan

More in Malayalam

Trending

Recent

To Top