
Malayalam
നാടക ഡയലോഗുമായി സൂര്യ; മൈന്‍ഡ് യുവര്‍ വേഡ്സ്; വിട്ടുകൊടുക്കാതെ സായി !
നാടക ഡയലോഗുമായി സൂര്യ; മൈന്‍ഡ് യുവര്‍ വേഡ്സ്; വിട്ടുകൊടുക്കാതെ സായി !

വളരെ വ്യത്യസ്തമായ ടാസ്ക്കായിരുന്നു ബിഗ് ബോസ് ഇന്ന് താരങ്ങള്‍ക്കായി കഴിഞ്ഞ എപ്പിസോഡിൽ ഒരുക്കിയത്. പരസ്പരമുള്ള ചോദ്യങ്ങള്‍ക്കും മറുപടികള്ക്കുമുള്ള അവസരമായിരുന്നു ടാസ്കിൽ . മറ്റൊരു പ്രത്യേകത പ്രതിക്കൂട്ടില്‍ നിന്നാണ് മറുപടി കൊടുക്കേണ്ടത് . ആദ്യം തന്നെ പ്രതിക്കൂട്ടില്‍ വന്നത് സായ് വിഷ്ണുവാണ്. സായ് പ്രധാനമായും ഗ്രൂപ്പിസം ചോദ്യം ചെയ്തു.
പിന്നാലെ ഫിറോസിനെ സായിയും സായിയെ തന്നെ നോബിയും പ്രതിക്കൂട്ടിലേക്ക് കൊണ്ടു വരികയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. പിന്നാലെയായിരുന്നു സൂര്യ സായിയെ പ്രതിക്കൂട്ടിലേക്ക് വിളിച്ചത്. അപവാദങ്ങളുടെ രാജകുമാരന് എന്നായിരുന്നു സായിയെ സൂര്യ വിളിച്ചത്. മറ്റുള്ളവര്‍ക്കും നിലപാടും വ്യക്തിത്വവുമില്ലേയെന്നും സൂര്യ ചോദിച്ചു. ഇതിനിടെ നടന്ന സംഭവങ്ങള്‍ അമ്പരപ്പിക്കുന്നതായിരുന്നു.
അമ്മ ടാസ്ക്കില് വരെ സൂര്യ ഗെയിം കളിച്ചുവെന്നായിരുന്നു സായ് ചൂണ്ടിക്കാണിച്ചത് . അത് കേട്ടതും സൂര്യ പൊട്ടിത്തെറിക്കുകയായിരുന്നു. മൈന്‍ഡ് യുവര്‍ വേഡ്സ്, എന്റെ അമ്മയെ തൊട്ട് സംസാരിച്ചിട്ടുണ്ടെങ്കില്‍ എന്ന് പറഞ്ഞായിരുന്നു സൂര്യ പൊട്ടിത്തെറിച്ചത്. ലാല്‍ സാറുള്ള എപ്പിസോഡാണെങ്കിലും താന്‍ അംഗീകരിക്കില്ലെന്നും എന്താണ് ഇതെന്നും വേറെ എന്തും പറയാം പക്ഷെ തന്റെ അമ്മയുടെ കാര്യം ഒരിക്കലും ഗെയിമാക്കി എടുക്കില്ലെന്നും സൂര്യ പറഞ്ഞു.
താന്‍ സഹതാപത്തിന് വേണ്ടിയാണ് ജീവിതം പറഞ്ഞതെന്ന് ആദ്യം പറഞ്ഞത് സൂര്യയാണെന്ന് സായ് പറഞ്ഞു. എന്നാല്‍ ഒരിക്കലും താന്‍ അങ്ങനെ പറയില്ലെന്ന് സൂര്യ പറഞ്ഞു. സൂര്യ കയര്‍ത്തും കരഞ്ഞു സംസാരിക്കുമ്പോള്‍ നാടക ഡയലോഗ് മാത്രമല്ല സൂര്യ ഞാന്‍ പറയുന്നത് കൂടി കേള്ക്കുവെന്നും തനിക്ക് പറയാനുണ്ടെന്നും സായ് പറയുന്നുണ്ടായിരുന്നു. ഇരുവരും പരസ്പരം സംസാരിച്ച് തീരുന്നതിന് മുമ്പ് തന്നെ ബസര്‍ അടിക്കുകയും സമയം കഴിയുകയും ചെയ്തു.
അതേസമയം നാളെ സൂര്യ പുറത്താകുന്നതായിട്ടാണ് ഇന്ന് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. സൂര്യയുടെ പേരുള്ള കാര്‍ഡ് മോഹന്‍ലാല്‍ കാണിക്കുന്നതും എല്ലാവരും ചേര്‍ന്ന് സൂര്യയെ യാത്രയാക്കുന്നതും കാണാം. മണിക്കുട്ടനോട് പുറത്ത് കാത്തിരിക്കും എന്ന് പറഞ്ഞാണ് സൂര്യ പുറത്തേക്ക് പോകുന്നത്. യഥാര്‍ത്ഥത്തില്‍ സൂര്യ പുറത്തായത് തന്നെയാണോ എന്നറിയാന്‍ അടുത്ത എപ്പിസോഡ് കാണണം.
about bigg boss
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...