
Malayalam
സൂചി ഭയങ്കര പേടിയായിരുന്നു, എന്നാല്‍ നല്ലൊരു കാര്യം ചെയ്തതില്‍ എനിക്കും കുടുംബത്തിനും സന്തോഷമുണ്ട്
സൂചി ഭയങ്കര പേടിയായിരുന്നു, എന്നാല്‍ നല്ലൊരു കാര്യം ചെയ്തതില്‍ എനിക്കും കുടുംബത്തിനും സന്തോഷമുണ്ട്

ആദ്യ ഘട്ടത്തില്‍ തന്നെ കോവിഡ് രോഗം ബാധിച്ച താരങ്ങളില്‍ ഒരാളായിരുന്നു നിക്കി ഗല്‍റാണി. ഓഗസ്റ്റ് 1ന് ആണ് തനിക്ക് കോവിഡ് പോസിറ്റീവാണെന്ന വിവരം നിക്കി ഗല്‍റാണി പങ്കുവച്ചത്. ഓഗസ്റ്റ് അവസാനത്തോടെ കോവിഡ് മുക്തയായ വിവരവും താരം പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ കോവിഡ് വാക്സിന് സ്വീകരിച്ച വിവരം പങ്കുവെച്ചിരിക്കുകയാണ് നിക്കി. വാക്സിന് എടുക്കുന്ന വീഡിയോക്കൊപ്പം ഒരു കുറിപ്പും നിക്കി പങ്കുവച്ചിട്ടുണ്ട്.
സൂചി പേടിയാണെങ്കിലും താനും കുടുംബവും നല്ലൊരു കാര്യം ചെയ്തതില്‍ സന്തോഷമുണ്ടെന്നാണ്് താരം താരം പറയുന്നത്. ചെന്നൈ കോര്‍പ്പറേഷനില്‍ നിന്നാണ് നിക്കി ഗല്‍റാണി വാക്സിന് സ്വീകരിച്ചത്.
”ഞാന്‍ എന്റെ ആദ്യ വാക്സിന് സ്വീകരിച്ചു. എനിക്ക് സൂചി ഭയങ്കര പേടിയായിരുന്നു. എന്നാല്‍ നല്ലൊരു കാര്യം (ഞാനും എന്റെ കുടുംബവും) ചെയ്തതില്‍ സന്തോഷമുണ്ട്.
എനിക്കറിയാം, വാസ്കിന് സ്വീകരിക്കേണ്ട സ്ഥലം കണ്ടെത്തുക പ്രയാസമാണ്. പക്ഷെ ദയവ് ചെയ്ത് രജിസ്റ്റര്‍ ചെയ്യുകയും, നിങ്ങളുടെ സമീപ പ്രദേശത്ത് എവിടെയാണ് ലഭിയ്ക്കുന്നത് എന്നും അന്വേഷിച്ച് വാക്സിന് സ്വീകരിക്കുകയും ചെയ്യണം” എന്ന് നിക്കി കുറിച്ചു.
മാത്രമല്ല, കോവിന്‍ വെബ്സൈറ്റിലും ആരോഗ്യസേതു ആപ്പിലും വാക്സിന് സ്വീകരിക്കുന്നതിന് വേണ്ടി രജിസ്റ്റര്‍ ചെയ്യാം എന്ന വിവരവും നിക്കി പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്.
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....