Connect with us

ചെറിയ പേരാണങ്കിലും വലിയ അര്‍ഥമുള്ള ഒരു പേര്; മകന്റെ പേര് വെളിപ്പെടുത്തി മണികണ്ഠന്‍ ആചാരി

Malayalam

ചെറിയ പേരാണങ്കിലും വലിയ അര്‍ഥമുള്ള ഒരു പേര്; മകന്റെ പേര് വെളിപ്പെടുത്തി മണികണ്ഠന്‍ ആചാരി

ചെറിയ പേരാണങ്കിലും വലിയ അര്‍ഥമുള്ള ഒരു പേര്; മകന്റെ പേര് വെളിപ്പെടുത്തി മണികണ്ഠന്‍ ആചാരി

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് മണികണ്ഠന്‍ ആചാരി. മാര്‍ച്ചിലാണ് തനിക്ക് ഒരു ആണ്‍കുഞ്ഞ് പിറന്ന സന്തോഷം താരം പങ്കുവെയ്ക്കുന്നത്. മണികണ്ഠന്‍ തന്നെയാണ് സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്.

ഇപ്പോഴിതാ മകന് പേരിട്ടതിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. ഇന്ന് ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഞങ്ങളുടെ മകന് ഈ വിശാലമായ ലോകത്തിന് കൈ കൊടുത്ത് പേരു ചൊല്ലി പരിചയപ്പെടാന്‍ അവന് ഞങ്ങള്‍ ഒരു പേരിട്ടു.

ചെറിയ പേരാണങ്കിലും വലിയ അര്‍ഥമുള്ള ഒരു പേര്.” ഇസൈ” ഇസൈ മണികണ്ഠന്‍”, എന്ന് കുറിച്ചുകൊണ്ടാണ് സന്തോഷം നടന്‍ പങ്ക് വച്ചത്. നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

മണികണ്ഠന്‍ വിവാഹിതനായത് ഏപ്രില്‍ 26നാണ്. ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ അനുസരിച്ച് വിവാഹിതനായ താരം വിവാഹാവശ്യത്തിനായി നീക്കിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നു.

മരട് സ്വദേശിനിയായ അഞ്ജലിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത് ത്യപ്പൂണിത്തുറ ക്ഷേത്രത്തില്‍വെച്ചായിരുന്നു. കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് മണികണ്ഠന്‍ ആചാരി മലയാളികള്‍ക്ക് പ്രിയങ്കരനായത്.

പിന്നീട് ഇതര ഭാഷകളില്‍ അടക്കം മണികണ്ഠന്‍ മികച്ച ചില വേഷങ്ങള്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം രജനീകാന്ത് ചിത്രമായ പേട്ടയിലൂടെ താരം തമിഴിലും അരങ്ങേറിയിരുന്നു. രാജീവ് രവിയുടെ തുറമുഖം ആണ് വരാനിരിക്കുന്ന സിനിമ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top