ലോക്ഡൗണ്‍ വേളയില്‍ വിര്‍ച്വല്‍ ഫോട്ടോഷൂട്ടുമായി എസ്തര്, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

ബാലതാരമായി സിനിമയിലെത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരില് ഒരാളായി മാറിയ താരമാണ് എസ്തര് അനില്‍. സോഷ്യല്‍ മീഡിയിയല്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ ലോക്ഡൗണ്‍ വേളയില്‍ വിര്‍ച്വല്‍ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് എസ്തര്. പൗര്‍ണമി മുകേഷ് ആണ് ഫൊട്ടോഗ്രാഫര്‍. ചിത്രങ്ങള്‍ നടി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
എസ്തറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയില്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. ഈയിടെ ഫോട്ടോഷൂട്ട് നടക്കുന്ന സമയത്ത് പറ്റിയ ചില ചെറിയ അബദ്ധങ്ങളെ കുറിച്ച് നടി വിവരിക്കുകയുണ്ടായി.
ഷൂട്ട് കഴിഞ്ഞ് തളര്‍ന്നിരിക്കുന്നതും സാരി ഉടുത്ത് ഷൂട്ടിനായി നില്ക്കുമ്പോള് വീഴാന്‍ പോയ അനുഭവവമുൊക്കെ ചെറിയൊരു വിഡിയോയിലൂടെ നടി പ്രേക്ഷകര്‍ക്കായും പങ്കുവച്ചു. വിഡിയോയ്ക്കൊപ്പം രസകരമായൊരു കുറിപ്പും എസ്തര് എഴുതി.
‘ഇത് മുഴുവന്‍ തീര്‍ന്നപ്പോഴേക്കും ഞാന്‍ ശരിക്കും ക്ഷീണിച്ചു പോയിരുന്നു (സത്യത്തില്‍ തുടക്കം തൊട്ടേ ഞാന്‍ അങ്ങനെയായിരുന്നു) പിന്നെയിതാ ഷൂസ് ധരിച്ച് ചില് ചെയ്യുന്ന ഞാന്‍, സാരിയുടുത്ത് മറിഞ്ഞ് വീഴാന്‍ പോകുന്ന ഞാന്‍, അതും രണ്ട് തവണ. പിന്നെ ലഹങ്കയിലും ഇതാ വീഴാന്‍ പോകുന്നു.’
‘ഇതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് എന്ത് മനസ്സിലാക്കാം, എന്നെ കൊണ്ട് ഇതുപോലുള്ള വസ്ത്രങ്ങള്‍ ധരിച്ച് നടക്കാന്‍ പറ്റില്ല എന്ന് തന്നെ.’എസ്തര് പറഞ്ഞു.
മലയാളത്തില്‍ ദൃശ്യം 2വിലായിരുന്നു എസ്തര് അനില്‍ അവസാനമായെത്തിയത്. ദൃശ്യം 2 തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം കഴിഞ്ഞ ആഴ്ച പൂര്‍ത്തിയായിരുന്നു.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...