ബിഗ് ബോസ് മലയാളം സീസണ് 3 അതിന്റെ അന്തിമ ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. രണ്ടാഴ്ച കൂടി മാത്രമാണ് മത്സരാര്‍ഥികള്‍ക്കു മുന്നില്‍ അവശേഷിക്കുന്നത്.
മത്സരാര്‍ഥികളുടെ എണ്ണം ഒന്‍പതായി ചുരുങ്ങിയതു കാരണം മുന്‍ വാരങ്ങളിലേതുപോലെയുള്ള വലിയ സംഘര്‍ഷങ്ങള്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ കഴിഞ്ഞ വാരം കുറവായിരുന്നു. എന്നാലും ചില അഭിപ്രായവ്യത്യാസങ്ങള്‍ കഴിഞ്ഞ വാരത്തിലും ഉണ്ടായിരുന്നു.
ഇക്കുറി ബിഗ് ബോസ് വീട്ടിൽ എവിക്ഷനായുള്ള നോമിനേഷനിൽ വന്നിരുന്നത് മണിക്കുട്ടൻ, ഋതു, സൂര്യ, രമ്യ, റംസാൻ, സായി എന്നിവരായിരുന്നു. ഫിറോസും അനൂപും നോബിയും ലിസ്റ്റിൽ ഇല്ലായിരുന്നു.
മേശപ്പുറത്തിരിക്കുന്ന ഡയസ് ഉരുട്ടാൻ ഇവരെയാണ് ലാൽ ക്ഷണിച്ചത്. ഓരോരുത്തരും ഡയസ് ഉരുട്ടി, ആദ്യം സായിയും പിന്നാലെ ഋതുവും മണിക്കുട്ടനും റംസാനും സേഫായി. രമ്യയും സൂര്യയുമായിരുന്നു ഒടുവിൽ ഉണ്ടായിരുന്നത്. വീണ്ടും ഡയസ് ഉരുട്ടുകയുണ്ടായി. രമ്യ സേഫായി. സൂര്യ പുറത്താകുമെന്ന് ഏവരും കരുതി. പക്ഷേ ഇക്കുറി നോ എവിക്ഷൻ എന്ന കാർഡ് മോഹൻലാൽ കാണിക്കുകയുണ്ടായി. പുറത്തുള്ള പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇക്കുറി എവിക്ഷൻ ഒഴിവാക്കിയതെന്നും ഈ ആഴ്ചയിൽ നോമിനേഷനിൽ ഉള്ളവര്‍ തന്നെ അടുത്തയാഴ്ചയിലും നോമിനേഷനിലുണ്ടാകുമെന്നും ലാൽ അറിയിക്കുകയുണ്ടായി.
അതെ സമയം ഈ സീസണിലെ അവസാന ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത് അഡോണിയായിരുന്നു. കഴിഞ്ഞ ആഴ്ച അഡോണി പുറത്ത് പോയതോടെ അനൂപിന് ആ ചാന്‍സ് നല്‍കിയിരുന്നു. വീണ്ടുമൊരു ക്യാപ്റ്റന്‍സി ഉണ്ടാവില്ലെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പുതിയൊരു ക്യാപ്റ്റനെ തിരഞ്ഞെടുത്തിരിക്കുകയാണ്. അനൂപ്, കിടിലം ഫിറോസ്, നോബി എന്നിവര്‍ക്കാണ് ക്യാപ്റ്റന്‍സിയിലേക്കുള്ള അവസരം ലഭിച്ചത്. എന്നാല്‍ നോബിയുടെ കാലിന് കമ്പി ഇട്ടിട്ടുള്ളതിനാല്‍ മത്സരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച് റിതു ആ സ്ഥാനത്ത് മത്സരിച്ചിരുന്നു.
കട്ട മുന്നോട്ട് നീക്കി നടക്കുന്ന ഗെയിമില്‍ കിടിലം ഫിറോസും അനൂപും ഒരുപോലെ എത്തിയിരുന്നു. ഇതോടെ രണ്ടാമതും മത്സരം നടത്തി. ഒടുവില്‍ അനൂപ് വിജയിക്കുകയും ചെയ്തു. നിലവിലെ ക്യാപ്റ്റനായിരുന്ന അനൂപിന് രണ്ടാമതും ക്യാപ്റ്റനാവാനുള്ള അവസരം ഇതിലൂടെ ലഭിച്ചിരിക്കുകയാണ്. നേരത്തെ പല തവണ ക്യാപ്റ്റനാവാന്‍ മത്സരിച്ചെങ്കിലും അനൂപിന് സാധിച്ചിരുന്നില്ല.
എന്തായാലും ബിഗ് ബോസിലെ അവസാന ക്യാപ്റ്റന്‍ അനൂപ് ആണോ ഇനിയൊരാള്‍ കൂടി വരുമോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ലെങ്കിലും ബിഗ് ബോസില്‍ ഈ ആഴ്ച എലിമിനേഷന് ഇല്ലെന്നുള്ള കാര്യം അവതാരകനായ മോഹന്‍ലാല്‍ വ്യക്തമാക്കിയിരിക്കുകയാണ്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...