‘വീട്ടിൽ മുഴുവൻ അഭിനേതാക്കളാ, അമ്മയുടെ പിന്നിൽ രണ്ടുപേരെ കണ്ടാ, അളിയനും പെങ്ങളും, ചുമ്മാ അടുക്കളയിൽ വന്നു നിക്കുന്നതാ’; അടുക്കളയിൽ നിന്ന് അമ്മയോടൊപ്പം ആന്റണി വർഗീസ്

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയെത്തി പിന്നീട് അതേ സിനിമയിലെ കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന താരമാണ് പെപ്പെ എന്ന ആന്റണി വര്‍ഗ്ഗീസ്. സ്വാതന്ത്യം അര്‍ദ്ധരാത്രിയിൽ, ജല്ലിക്കട്ട് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്
സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടന്. താരത്തിന്റെ പോസ്റ്റുകള്‍ എല്ലാം തന്നെ വളരെ പെട്ടെന്ന് വൈറല്‍ ആകാറുമുണ്ട്. മെയ്ദിനത്തില്‍ പിതാവിനെ കുറിച്ചുള്ള ആന്റണിയുടെ പോസ്റ്റ് വൈറലായിരുന്നു. ഇതിന് പിന്നാലെ മാതൃദിനത്തില്‍ ആന്റണി പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്
മാതൃദിനത്തിൽ അമ്മയ്ക്കൊപ്പമുള്ള രസകരമായ ചിത്രവുമായാണ് ആന്റണി എത്തിയത്. ആന്റണിയുടെ അമ്മ മാത്രമല്ല സഹോദരിയും അളിയനും ഈ ചിത്രത്തിലുണ്ട്. വീട്ടിൽ മുഴുവൻ അഭിനേതാക്കളാ, അമ്മയുടെ പിന്നിൽ രണ്ടുപേരെ കണ്ടാ, അളിയനും പെങ്ങളും, ചുമ്മാ അടുക്കളയിൽ വന്നു നിക്കുന്നതാ ഒന്നും അറിയില്ല.’–ചിത്രത്തോടൊപ്പം ആന്റണി കുറിച്ചു.
ആന്റണിയുടേതായി പുറത്തെത്താനുള്ള പുതിയ ചിത്രം അജഗജാന്തരമാണ്. അങ്കമാലി ഡയറീസ് ടീം വീണ്ടുമൊന്നിച്ച ചിത്രമാണ് അജഗജാന്തരം. കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവരുടെ തിരക്കഥയ്ക്ക് ടിനു പാപ്പച്ചനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആന്റണിക്കൊപ്പം ചെമ്പന്‍ വിനോദ് ജോസ്, അര്ജുന് അശോകന്, കിച്ചു ടെല്ലസ്, സുധി കോപ്പ, സാബുമോന് ഉള്‍പ്പെടെയുളളവരും സുപ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്.
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...