Connect with us

വളച്ചുകെട്ടില്ലാതെ പറയാം….വീഡിയോ പങ്കിട്ട് ദേവൻ! പാടാത്ത പൈങ്കിളിയിൽ നിന്ന് പിന്മാറിയോ? ‘ഹൃദയം തകരുന്ന വാർത്ത, സത്യം ആവല്ലേ എന്ന് ആരാധകർ

Social Media

വളച്ചുകെട്ടില്ലാതെ പറയാം….വീഡിയോ പങ്കിട്ട് ദേവൻ! പാടാത്ത പൈങ്കിളിയിൽ നിന്ന് പിന്മാറിയോ? ‘ഹൃദയം തകരുന്ന വാർത്ത, സത്യം ആവല്ലേ എന്ന് ആരാധകർ

വളച്ചുകെട്ടില്ലാതെ പറയാം….വീഡിയോ പങ്കിട്ട് ദേവൻ! പാടാത്ത പൈങ്കിളിയിൽ നിന്ന് പിന്മാറിയോ? ‘ഹൃദയം തകരുന്ന വാർത്ത, സത്യം ആവല്ലേ എന്ന് ആരാധകർ

വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകർ ഹൃദയം കൊണ്ട് ഏറ്റെടുത്ത പരമ്പരയാണ് പാടാത്ത പൈങ്കിളി. ഏറെ പുതുമുഖങ്ങൾ അണിനിരന്ന പരമ്പരയിൽ ടിക് ടോക് സ്റ്റാറും മോട്ടിവേഷണൽ സ്പീക്കറുമായ സൂരജ് സൺ ആയിരുന്നു നായക കഥാപാത്രമായ ദേവയായി എത്തിയിരുന്നത്.

എന്നാൽ ഇപ്പോൾ നടൻ പരമ്പരയിൽ നിന്നും പിന്മാറിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശക്തമാണ്. ദേവയുടെ ആരാധകർ ഇതിനെ പറ്റി ചോദിക്കുന്നുമുണ്ട്. എന്നാ. താരം ഇതിനെ പറ്റി ഇതുവരെ വിശദീകരണം നൽകാൻ തയ്യാറായിരുന്നില്ല. അതിനിടെയാണ് താരത്തിൻ്റെ യൂട്യൂബ് ചാനലിൽ പുതിയൊരു വീഡിയോ പ്രത്യക്ഷപ്പെടുന്നത്. ഇതോടെ ആരാധകരുടെ ചോദ്യങ്ങളും കൂടി.

നമുക്ക് നാവ് തന്നിരിക്കുന്നത് മറ്റുള്ളവർക്ക് പ്രയോജനപ്രദമായ കാര്യങ്ങൾ കൂടി പറയാനും മറ്റുള്ളവർക്ക് വേണ്ടി സംസാരിക്കാനുമൊക്കെയാണ് എന്നും അല്ലാതെ നമുക്ക് വേണ്ടി ഉപയോഗിക്കാൻ വേണ്ടി മാത്രമല്ലെന്നും സൂരഡ് പങ്കുവെച്ച പുതിയ വീഡിയോയിൽ പറയുന്നു. ‘ഇത്ര മാത്രം ചിന്തിച്ചാൽ കാര്യം എളുപ്പമാണ്…!!!വളച്ചുകെട്ടില്ലാതെ പറയാം!!!’ എന്ന ടൈറ്റിലോടെയാണ് സൂരജ് തൻ്റെ പുതിയ വീഡിയോ പങ്കുവെച്ചിരുന്നത്.

തൻ്റെ പുതിയ മോട്ടിവേഷണൽ വീഡിയോയ്ക്ക് താഴെ ദേവയുടെ ആരാധകർ പൈങ്കിളിയിലേക്ക് താരം തിരിച്ചെത്തുന്നത് എന്നാണെന്നും ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നുമൊക്കെ ആവശ്യപ്പെട്ടും ആരാധകർ എത്തുന്നുണ്ട്. സീരിയലിൽ നിന്ന് ക്വിറ്റ് ചെയ്യുന്നതിനെ കുറിച്ച് എന്തെങ്കിലും മറുപടി സൂരജേട്ടൻ പറയണമെന്നും ഞങ്ങൾക്കു വേണ്ടി തിരികെ വരണമെന്നും ആരാധകർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഞങ്ങളുടെ ഹൃദയം തകരുന്ന വാർത്തയാണ് കേൾക്കുന്നത് അത് സത്യം ആവല്ലേ എന്നാണ് പ്രാർതഥനയെന്നും ദേവേട്ടാ ദയവായി പോവല്ലേയെന്നും ദേവേട്ടൻ ഇല്ലാതെ സീരിയൽ കാണാൻ പറ്റില്ലെന്നും ദേവേട്ടന്റെ പകരം ആരു വന്നാലും ഞങ്ങക്ക് ഉൾകൊള്ളാൻ പറ്റില്ല, ദയവായി തിരിച്ചു വരണം, മറുപടി നൽകണമെന്നുമൊക്കെ ആരാധകർ പറയുന്നുണ്ട്.

More in Social Media

Trending

Recent

To Top