
Malayalam
ലാലേട്ടനൊപ്പമുള്ള ആ സീന്‍ എടുത്ത് ഞാന്‍ തളര്‍ന്നു, ഇതുവരെയുണ്ടാക്കിയ പേര് ഇല്ലാതാക്കരുതേ എന്ന് ദൈവത്തെ വിളിച്ചു
ലാലേട്ടനൊപ്പമുള്ള ആ സീന്‍ എടുത്ത് ഞാന്‍ തളര്‍ന്നു, ഇതുവരെയുണ്ടാക്കിയ പേര് ഇല്ലാതാക്കരുതേ എന്ന് ദൈവത്തെ വിളിച്ചു

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ബാലാജി ശര്‍മ്. ടെലിവിഷന്‍ പരമ്പരകളിലൂടെയായിരുന്നു ബാലാജി ബിഗ്സ്ക്രീനിലേയ്ക്ക് എത്തിയത്.
മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറി എന്ന ചിത്രത്തിലും ഒരു ശ്രദ്ധേയ കഥാപാത്രത്തെ ബലാജി അവതരിപ്പിച്ചിട്ടുണ്ട്. ഒഴിമുറിയുടെ ചിത്രീകരണ സമയത്ത് ഉണ്ടായ മറക്കാനാവാത്ത അനുഭവം ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് ബാലാജി ശര്‍മ്മ.
‘അഭിനയിക്കാന്‍ എത്തിയ ആദ്യദിവസം തന്നെ മൂന്ന് സീന്‍ ഉണ്ടായിരുന്നു. ആദ്യ സീന്‍ കഴിഞ്ഞപ്പോ തന്നെ എന്നെ കുറിച്ച് എല്ലാവര്ക്കും നല്ല അഭിപ്രായമുണ്ടായി. അതുകഴിഞ്ഞ് ഉച്ചയ്ക്ക് ശേഷമാണ് ഒരു സ്ട്രഗിള്‍ സീന്‍ വന്നത്. ചെറിയ സ്ട്രഗളും കാര്യങ്ങളും ആണെങ്കിലും തള്ളലാണ്. ഉച്ചവെയിലാണ്, മധുപാലേട്ടന്റെ പടം എന്ന് പറയുമ്പോ അവിടെം ഇവിടെം ബെഡ്ഡും ഒന്നുമില്ല.
നമ്മളെ ലാലേട്ടന് പിടിക്കുന്നു, പിടിച്ച് തളളുന്നു, ഞാന്‍ അവിടെ വീഴുന്നു. ഒരു കമ്പെടുത്ത് ഓടിപോയി അടിക്കുന്നു. ഇതാണ് സീന്‍. ഇതിനിടെ കുറെ ഡയലോഗുകളും ഉണ്ട്. വഴക്ക് സീനാണ്. അപ്പോ ഒറ്റ ഷര്ട്ടേയുളളു.
ആ സീന്‍ പെട്ടെന്ന് ചെയ്യാന്‍ കഴിഞ്ഞില്ല. ഒരാള്‍ ചെയ്യുമ്പോ മറ്റേ ആള്‍ക്ക് കറക്ടായില്ല അങ്ങനെ കുറെ നേരം എടുത്തു. അവസാനം ചെയ്ത് ചെയ്ത് ഞാന്‍ തളര്‍ന്നുപോയി. എനിക്ക് വിയര്‍ത്ത് ഒലിക്കുന്നുണ്ടായിരുന്നു. ഷര്‍ട്ടിന്റെ കണ്ട്യൂനിറ്റി പോയി. വേറെ ഷര്‍ട്ടില്ല.
ഭാഗ്യത്തിന് അവര്‍ ഫാന്‍ എടുത്തുകൊണ്ടുവന്നപ്പോള്‍ ഒകെയായി. അപ്പോഴേക്കും ഞാന്‍ റിലാക്സായി. അടുത്ത ഷോട്ട് വന്നു. പിന്നെയും എന്നെ പിടിച്ചുതളളുന്നു. അപ്പോഴത്തേക്കും ലൈറ്റ് പോവാറായി. ആ സീന്‍ ഒറ്റ ഷോട്ടാണ്.
അപ്പോ ലാലേട്ടന് പറഞ്ഞു നമുക്ക് എടുത്തു പോവാം. ലൈറ്റ് പോവുന്നു. നീ കറക്ടായിട്ട് വന്നു എന്റെ തലയില്‍ ഒരു അടി അടിച്ചാ മതി. റിഹേഴ്സലൊന്നും വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. അപ്പോ തന്നെ ഞാന്‍ ദൈവത്തെ വിളിച്ചു.
ദൈവമേ കറക്ടാവണേ എന്ന്. ഇതുവരെയുണ്ടാക്കിയ പേര് ഇല്ലാതാക്കരുതേ എന്ന്. വന്ന് തലയിട്ട് എന്തേലും പ്രശ്നമുണ്ടായികഴിഞ്ഞാല് അവിടെ ആള്‍ക്കാരൊക്കെ പറയുന്നുണ്ടായിരുന്നു. ഇന്നലെ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായി ലാലേട്ടന്റെ ഗുസ്തി മല്‍സരമുണ്ടായിരുന്നു. പുളളിക്കാരന് അവിടെ ഇവിടെയൊക്കെ കയറി പിടിച്ചു.
അപ്പോ ഞാന്‍ പേടിച്ചുപോയി. പുളളിക്ക് നാഷണല്‍ അവാര്‍ഡൊക്കെ കിട്ടിയ പടമാണ്. മൊട്ടയുണ്ട് മുടിയുണ്ട്. അപ്പോ അടിക്കുമ്ബോ വിഗ് വല്ലതും തെറിച്ചുപോയാ പോയി. ലൈറ്റും പോണു. അവസാനം ആ രംഗം ചെയ്തു. അണിയറക്കാരില്‍ നിന്നും അഭിനന്ദനവും കിട്ടി എന്നും അദ്ദേഹം പറഞ്ഞു.
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി പേരാണ് നടിയ്ക്കതെരെ രംഗത്തെത്തിയിരുന്നത്. ഷൈൻ ടോം ചാക്കോ ല...