
Malayalam
അത് താൽപര്യമില്ല , എല്ലാം വളച്ചൊടിക്കുന്നു, വെളിപ്പെടുത്തലുമായി മഞ്ജു വാര്യർ !
അത് താൽപര്യമില്ല , എല്ലാം വളച്ചൊടിക്കുന്നു, വെളിപ്പെടുത്തലുമായി മഞ്ജു വാര്യർ !

ലോകം മുഴുവൻ ഇന്നൊരു കുടക്കീഴിലാണെന്നൊക്കെ പറയുമ്പോഴും പത്തിരുപത് വർഷം കൊണ്ടാണ് ഈ പദവിയിലേക്ക് എത്തിയതെന്ന് ഏവരും വിസ്മരിക്കുന്നു. വളരെ പെട്ടന്ന് പടർന്നു പന്തലിച്ച ഇന്റർനെറ്റ് എന്ന മഹാ ശൃഖലയെ ഉപയോഗപ്പെടുത്താത്തവരായി ഈ കാലത്ത് ആരും തന്നെയുണ്ടാകില്ല. വളരെപെട്ടെന്നുതന്നെയാണ് സോഷ്യൽ മീഡിയയും മനുഷ്യരെ അടിമകളാക്കി വാഴാൻ തുടങ്ങിയത്.
സോഷ്യൽ മീഡിയ ഗുണങ്ങൾക്കൊപ്പം ഉപദ്രവവും വിതയ്ക്കാറുണ്ട്. അതിൽ കൂടുതലും ഇരയാക്കപ്പെടുന്നത് പ്രമുഖരാണ്. നാല് ചുവരുകൾക്കകത്തിരുന്നു എന്തും സൃഷ്ട്ടിച്ചു വിടാം എന്നതാണ് സോഷ്യൽ മീഡിയ ഇത്രത്തോളം മലിനമാക്കപ്പെടാൻ കാരണം.
ഇപ്പോഴിതാ സോഷ്യൽമീഡിയയെ കുറിച്ചുള്ള അഭിപ്രായം തുറന്നു പറഞ്ഞെത്തിയിരിക്കുകയാണ് മലയാളികളുടെ ഇഷ്ട നായികാ മഞ്ജു വാര്യർ. തുടക്കകാലത്തെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയക്ക് വളരെ മാറ്റം വന്നിരിക്കുന്നു എന്നാണ് മഞ്ജു പറയുന്നത്.
‘സോഷ്യല്‍ മീഡിയ പ്രമോഷന് വേണ്ടി മാത്രമാണ് ഞാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. അതല്ലെങ്കില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യണമെന്ന് എനിക്ക് തോന്നിയാല്‍ മാത്രം. തുടക്കത്തില്‍ സോഷ്യല്‍ മീഡിയ വളരെ നല്ലതായിരുന്നു. പക്ഷെ കുറച്ച് വര്‍ഷങ്ങളായി അതിന് മാറ്റം വന്നിരിക്കുന്നു. നമ്മള് എന്ത് പറഞ്ഞാലും, രാഷ്്ട്രീയമായ അഭിപ്രായങ്ങളോ, മറ്റെന്തിനെ കുറിച്ചുള്ള അഭിപ്രായമാണെങ്കിലും ചില ആളുകള്‍ അതിനെ വളച്ചൊടിക്കാനായി ഇരിക്കുന്നവരാണ്.
അതിലൂടെ നമ്മള് പറയാനുദ്ദേശിച്ചതിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് കുറച്ച് വര്‍ഷമായി തുടരുകയാണ്. എനിക്ക് ആ വിഭാഗത്തോട് താത്പര്യമില്ല. അത് കൊണ്ട് ഞാന്‍ സോഷ്യല്‍ മീഡിയ എന്റെ സിനിമകളുടെ പ്രമോഷന് വേണ്ടി മാത്രമാണ് ഉയോഗിക്കുന്നത്.’ മഞ്ജു വാര്യര്‍ പറയുന്നു.
മഞ്ജുവിന്റേതായി അവസാനമായി റിലീസ് ചെയ്ത ചിത്രം ചതുര്‍മുഖമാണ് . നിലവിലെ കൊവിഡ് സാഹചര്യത്തില്‍ തിയറ്ററില്‍ നിന്ന് ചിത്രം പിന്‍വലിച്ചിരിക്കുകയാണ്. സണ്ണി വെയ്നും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ചിത്രമാണ് ചതുര്‍മുഖം. സിനിമ രഞ്ജിത്ത് കമല ശങ്കറും, സലില്‍ വിയും ചേര്‍ന്നാണ് സംവിധാനം ചെയ്തത്. ശ്യാമ പ്രസാദ്, അലന്‍സിയര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിരുന്നു. മഞ്ജു വാര്യരുടെ 25 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ആദ്യമായി അഭിനയിക്കുന്ന ഹൊറര്‍ ചിത്രമാണ് ചതുര്‍മുഖം.
അഞ്ചര കോടി മുതല്‍ മുടക്കില്‍ വിഷ്വല്‍ ഗ്രാഫിക്സിന് പ്രാധാന്യം നല്‍കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആരാധകര്‍ ഇതുവരെ കാണാത്ത രീതിയിലുള്ള അഭിനയ രംഗങ്ങളാണ് മഞ്ജു ചിത്രത്തില്‍ കാഴ്ച്ചവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ആക്ഷന്‍ രംഗങ്ങളായിരുന്നു . ചിത്രത്തലില്‍ മഞ്ജു ആദ്യമായി റോപ്പ് ഫൈറ്റ് ചെയ്യുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
‘ചതുർമുഖം’ സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക് എത്തിയ മഞ്ജുവിന്റെ ചിത്രങ്ങളും അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് കാരണമായിരുന്നു . ന്യൂജൻ പിള്ളേർ വരെ തോറ്റുപോകുന്ന മഞ്ജുവിന്റെ കിടിലൻ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഒന്നാകെ തരംഗം സൃഷ്ടിച്ചത് . വൈറ്റ് ടോപ്പും, മുട്ട് വരെയുള്ള ബ്ലാക്ക് സ്കേർട്ടും വൈറ്റ് ഷൂവും ബേബി ബാൻഡ് ഹെയർ സ്റ്റൈലുമായി മഞ്ജു നിൽക്കുന്നതായിരുന്നു മഞ്ജുവിന്റെ ചിത്രം.
ഏറെ പ്രശംസ നേടിയ ചിത്രം അത്രതന്നെ വിമർശനങ്ങൾക്കും കാരണമായി. മഞ്ജുവിന്റെ കരുത്തുറ്റ തിരിച്ചുവരവിനെ പ്രശംസിച്ച് കമന്റുകൾ വന്നപ്പോൾ മഞ്ജുവിന്റെ പ്രായത്തെ അധിക്ഷേപിച്ചുള്ള കമന്റുകളുമായി ചില പിന്തിരിപ്പന്മാരും സോഷ്യൽ മീഡിയയിൽ തലപൊക്കി. എന്നാൽ, ഇതിനോടൊക്കെ വളരെ സ്വാഭാവികമായിട്ടായിരുന്നു മഞ്ജു പ്രതികരിച്ചത്.
about manju warrior
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...