Connect with us

ഡോക്ടറുടെ ആശ്വസിപ്പിക്കലും ആത്മവിശ്വാസവും ഞങ്ങൾക്ക് ധൈര്യം തന്നു, 3 ദിവസത്തെ ICU ജീവിതത്തിൽ മറക്കില്ല, മീനുന്റെ കൈ മൊത്തം കുത്തുകിട്ടിയ കരിവാളിച്ച പാടും അവളുടെ ക്ഷീണവും ഞങ്ങളെ തളർത്തി; അനുഭവം പങ്കുവെച്ച് സാജൻ സൂര്യ

Malayalam

ഡോക്ടറുടെ ആശ്വസിപ്പിക്കലും ആത്മവിശ്വാസവും ഞങ്ങൾക്ക് ധൈര്യം തന്നു, 3 ദിവസത്തെ ICU ജീവിതത്തിൽ മറക്കില്ല, മീനുന്റെ കൈ മൊത്തം കുത്തുകിട്ടിയ കരിവാളിച്ച പാടും അവളുടെ ക്ഷീണവും ഞങ്ങളെ തളർത്തി; അനുഭവം പങ്കുവെച്ച് സാജൻ സൂര്യ

ഡോക്ടറുടെ ആശ്വസിപ്പിക്കലും ആത്മവിശ്വാസവും ഞങ്ങൾക്ക് ധൈര്യം തന്നു, 3 ദിവസത്തെ ICU ജീവിതത്തിൽ മറക്കില്ല, മീനുന്റെ കൈ മൊത്തം കുത്തുകിട്ടിയ കരിവാളിച്ച പാടും അവളുടെ ക്ഷീണവും ഞങ്ങളെ തളർത്തി; അനുഭവം പങ്കുവെച്ച് സാജൻ സൂര്യ

രാജ്യത്ത് കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. രാജ്യത്ത് പ്രതിദിന കോവിഡ് മരണം നാലായിരം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4187 പേരാണ് മരിച്ചത്.

രാജ്യം കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ തയ്യാറെടുക്കുമ്പോൾ കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

കോവിഡ് രണ്ടാം തരംഗം അതി രൂക്ഷമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഇപ്പോഴും പലരും ഇതിന്റെ ഗൗരവം മനസിലാക്കുന്നില്ല. കോവിഡ് വന്ന് പോയാലും പല തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവും. ഇത്തരത്തില്‍ തന്റെ ചെറിയ മകള്‍ക്ക് വന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന്‍ സാജന്‍ സൂര്യ. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സാജന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

കുറിപ്പിന്റെ പൂർണ്ണ രൂപം

Post Covid syndrome

മാർച്ചിൽ ചെറിയ മോൾക്ക് പനി വന്നപ്പോൾ സാദാ പനിയുടെ സ്വഭാവമായിരുന്നു. ഒരാശുത്രിയിൽ പോയി പനിക്ക് മരുന്നും ക്ഷീണതിന് ട്രിപ്പുമെടുത്ത് വീട്ടിൽവന്ന് Covid ഇല്ലന്ന് ആശ്വസിച്ച് ഉറങ്ങി. ഇടവിട്ടുള്ള പനി, 102 ഡിഗ്രിക്ക് മുകളിൽ അടുത്ത ദിവസം. തിരുവനന്തപുരത്തെ GG Hospital ൽ രാത്രി PRO സുധ മാഡത്തെ വിളിച്ച് മോളെ കൊണ്ടുപോയപ്പോ paediatric Dr.Rekha Hari എമർജൻസിയിൽ വന്ന് കാണും എന്നറിയിച്ചു. എനിക്കും ഭാര്യക്കും മോൾക്കും കോവിഡില്ലാന്ന് test result വന്നു. ആശ്വാസം

പക്ഷെ രക്ത പരിശോധനയിലെ ചില കുഴപ്പങ്ങൾ ചൂണ്ടികാണിച്ചു മോളെ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു. അതിനിടക്ക് ആദ്യത്തെ ഹോസ്പിറ്റലിലെ urin culture report വന്നു അതിൽ കുഴപ്പം ഉണ്ട്. അതനുസരിച്ചു high anti biotics നൽകി. അടുത്ത ദിവസം ആയിട്ടും പനി മാറുന്നില്ല. പനി വരുമ്പോൾ 3 പുതപ്പും മൂടി ഞങ്ങൾ രണ്ടു പേരും ഇരുവശത്തും ഇരുന്ന് കൈയും കാലും Rub ചെയ്തിട്ടും തുണി വെള്ളത്തിൽ മുക്കി ദേഹം മൊത്തം തുടച്ചിട്ടും മീനു കിടുകിടാ വിറയ്ക്കുന്നുണ്ടായിരുന്നു. ഭയത്തിനാണോ കണ്ണീരിനാണോ മുൻതൂക്കം എന്ന് ചോദിച്ചാൽ അറിയില്ല.

അതിനിടക്ക് ഡോക്ടർക്ക് സംശയം തോന്നി covid വന്നു പോയോ എന്ന് പരിശോധിച്ചു. ഞങ്ങൾക്ക് covid വന്നില്ല എന്ന് തറപ്പിച്ചു പറയുകയും ചെയ്തു. 2020 september മാസം പനി വന്നു പോയി. 2021 ൽ ജലദോഷം പോലും ഉണ്ടായില്ല. Anti body test ൽ ഭാര്യക്കും മോൾക്കും covid വന്നു പോയി എന്ന് വ്യക്തമായി. എനിക്ക് ഇല്ലതാനും. Covid വന്നുപോയാലുള്ള പ്രശ്നങ്ങൾ ഞങ്ങൾക്ക് മനസ്സിലായി തുടങ്ങി. മീനൂവിൻറെ എല്ലാ internal organs നും inflammation വന്നു brain -ൽ ഒഴിച്ച് . Covid വന്നുപോലെയാൽ കുഴപ്പമില്ലല്ലോ എന്ന അന്ധവിശ്വാസം പെട്ടന്നുതന്നെ കണ്ണീരിലേക്കു വഴിമാറി. Paediatric ICU ലേക്ക് മാറ്റണം എന്ന് പറഞ്ഞപ്പോ പിടിച്ചു നില്ക്കാൻ എനിക്കും ഭാര്യക്കും ഞങ്ങളുടെ കൈകൾ പോരായിരുന്നു.

Dr. Rekha Hari യുടെ ആശ്വസിപ്പിക്കലും ആത്മവിശ്വാസവും ഞങ്ങൾക്ക് ധൈര്യം തന്നു. Paediatric ICU Dr.Betsy ഓരോ കുഞ്ഞു കാര്യോം പറഞ്ഞുതന്നു ഞങ്ങളേം മീനുനേം ആശ്വസിപ്പിച്ചു. പിന്നെ ഉള്ള 3 ദിവസത്തെ ICU ജീവിതത്തിൽ മറക്കില്ല. മീനുന്റെ കൈ മൊത്തം കുത്തുകിട്ടിയ കരിവാളിച്ച പാടും അവളുടെ ക്ഷീണവും ഞങ്ങളെ തളർത്തി. Doctors ,നേഴ്സ് ,സ്റ്റാഫ് എല്ലാവരുടെയും പരിചരണം സ്നേഹം മാത്രമായിരുന്നു ആശ്വാസം. 3 ദിവസത്തെ treatment മീനുനെ മിടുക്കിയാക്കി പക്ഷെ അവളുടെ mental condition പരിതാപകരമായി. Injection എടുക്കാൻ വന്ന എല്ലാ സിസ്റ്റേഴ്സിനോടും നാളെ അവൾ ഡോക്ടർ ആകുമ്പോ എല്ലാരേം കുത്തും എന്ന ഭീഷണി മുഴക്കി.

“നാളെ എന്നെ ഒന്ന് വിടോ ഡോക്ടറെ… “എന്ന ചോദ്യം നെഞ്ചിൽ മുറിവുണ്ടാക്കി കടന്നു പോയി. 2 ദിവസം കൂടി കിടക്കേണ്ടതാ പക്ഷെ നാളെ പൊക്കോ എന്ന് Dr.Rekha പറഞ്ഞതും മോൾടെ ആ ചോദ്യം കൊണ്ടാകാം. Happy ആയ മീനു sisters നും ഡോക്ടറിനും വരച്ചു കൊടുത്ത പടമാ ഇത്. അവൾക്കു അപ്പോഴേക്കും എല്ലാരും അമ്മമാരേ പോലെ ആയി. 7 ദിവസം കഴിഞ്ഞു ഹോസ്പിറ്റൽ വിടുമ്പോ അവൾക്കു ഒരു സംശയമേ ബാക്കി വന്നുള്ളൂ അവൾ ചോദിച്ചു “അമ്മ എന്റെന്നു കുറെ blood എടുത്താലോ അതൊക്കെ തിരിച്ചു എപ്പൊ തരും അതുവരെ എനിക്ക്‌ blood കുറയില്ലെന്നു” Thanks to Dr.Rekha Hair, Dr. Betsy, PRO Sudha all staff and Nurses of GG Hospital Trivandrum

അടുത്ത Covid തരംഗം കുട്ടികളെ കൂടുതൽ ബാധിക്കും എന്ന് കേട്ടു. കുട്ടികൾക്ക് വന്നാലും വന്നു പോയാലും എത്ര അപകടം എന്ന് ഞങ്ങൾ അനുഭവിച്ചതാണ്. ഇന്നലെയാണ് അവസാനത്തെ test ഉം മരുന്നും കഴിഞ്ഞത്. ഞങ്ങൾ ഒരുപാടു സൂക്ഷിച്ചതാണ് പക്ഷെ അതും പോരാ അതുക്കും മേലെ care വേണം എന്ന് ഓർമ്മിപ്പിക്കട്ടെ. ആനുഭവിച്ചത്തിന്റെ 10% മാത്രമേ ഇവിടെ കുറിച്ചിട്ടുള്ളു.Covid ഒരു സാധാരണക്കാരനല്ല.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top